ഫിഫ ലോകകപ്പ് കളിയ്ക്കാൻ ഇന്ത്യയ്ക്കും അവസരം!; പുതിയ നീക്കവുമായി ഫിഫ
വലിയ പ്രതീക്ഷയോടെയാണ് വരും ദിവസങ്ങളിലെ ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുന്നത്.
2030-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് (FIFA World Cup) മത്സരങ്ങളിൽ പങ്കെടുക്കുന്ന ആകെ ടീമുകളുടെ എണ്ണം 66- ആയി ഉയർത്തുന്നത് ഫിഫയുടെ പരിഗണനയിൽ. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയൊരു വിപ്ലവകരമായ മാറ്റത്തിനാണ് ഇതിലൂടെ തുടക്കമാകാൻ പോകുന്നത്.
ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ മുതലാണ് ചരിത്രത്തിലാദ്യമായി പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48- ആയി ഉയർത്താൻ ഫിഫ തീരുമാനിച്ചത്. എന്നാൽ ഈ മാറ്റത്തിന് തൊട്ടുപിന്നാലെയാണ് ടീമുകളുടെ എണ്ണം വീണ്ടും വർദ്ധിപ്പിക്കണം എന്ന പുതിയൊരു ശക്തമായ ആവശ്യം ഇപ്പോൾ ഫിഫയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.

2030-ലെ ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 66- ആയി ഉയർത്തണമെന്ന ഈ നിർണായക ആവശ്യം ഫിഫയ്ക്ക് മുന്നിൽ ഔദ്യോഗികമായി മുന്നോട്ട് വെച്ചിരിക്കുന്നത് സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ (CONMEBOL) ആണ്.
ഫെഡറേഷന്റെ ഈ ആവശ്യം ഫിഫ തങ്ങളുടെ ഔദ്യോഗിക ചർച്ചകളിലേക്ക് വഴിമാറ്റിയിട്ടുണ്ടെന്ന് പ്രമുഖ അന്താരാഷ്ട്ര കായിക മാധ്യമമായ ഡയറിയോ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഫിഫ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ അത് ഫുട്ബോളിന്റെ ജനപ്രീതി ആഗോളതലത്തിൽ ഇനിയും വർദ്ധിപ്പിക്കാൻ സഹായിക്കും എന്നതിൽ സംശയമില്ല.
https://x.com/centregoals/status/2057423406073823539
ALSO READ: എന്ത് കൊണ്ട് കേരളത്തിൽ ലോകകപ്പ് ആവേശം കുറയുന്നു? 2 കാരണങ്ങൾ
ഇന്ത്യയ്ക്ക് ഗുണകരം

ഫിഫ ലോകകപ്പിൽ ടീമുകളുടെ എണ്ണം 66-ലേക്ക് ഉയർത്താൻ ഫിഫ തയ്യാറാകുകയാണെങ്കിൽ അത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കായിരിക്കും ഗുണകരമായി മാറാൻ പോകുന്നത്. ഫുട്ബോൾ ചരിത്രത്തിൽ ഇത് വരെ ഒരു തവണ പോലും ഫിഫ ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല.
യോഗ്യതാ റൗണ്ടിൽ കാലിടറി വീഴുന്നതാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രധാന പോരായ്മ.എന്നാൽ ലോകകപ്പ് ടീമുകളുടെ എണ്ണം 66-ആയി ഉയർത്തുന്നത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഒരു പുതിയ വെളിച്ചവും വലിയ പ്രതീക്ഷയുമാണ് സമ്മാനിക്കുന്നത്.
ടീമുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടാകും . ഇത് യോഗ്യതാ റൗണ്ടിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും.
ഫിഫയുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടായാൽ അത് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിക്കാൻ പോന്ന ഒന്നായിരിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ആരാധകരും വലിയ പ്രതീക്ഷയോടെയാണ് വരും ദിവസങ്ങളിലെ ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുന്നത്.
ALSO READ: ബ്ലാസ്റ്റേഴ്‌സ് ഇതിഹാസം വിരമിച്ചു: വിരമിക്കൽ പ്രഖ്യാപനം 33 ആം വയസ്സിൽ
English Summary : The FIFA World Cup 2030 might feature 66 teams following a new proposal from South American federations. FIFA is actively considering this expansion, which offers a massive qualification hope for emerging football nations like India.
Discover more from Footy Times
Subscribe to get the latest posts sent to your email.