Footy Times
The Beautiful Game, Beautifully Told

ഐപിഎൽ കളിക്കണം; പാക് താരത്തിന് മോഹം

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ, അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളിലും ഈ പാക്കിസ്ഥാൻ പേസർ പന്തെറിഞ്ഞിട്ടുണ്ട്.

0

മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇടംകൈയ്യൻ പേസറായ മുഹമ്മദ് ആമിർ ഔദ്യോഗികമായി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരിക്കുകയാണ്. ആമിറിന്റെ ഭാര്യയായ നർജിസ് ഖാൻ നേരത്തെ തന്നെ ബ്രിട്ടീഷ് പൗരത്വമുള്ള പാക്ക് വംശജയാണ്. വിവാഹത്തിന് ശേഷം പൂർണ്ണമായും ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ ആമിറിന് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതോടെ ഐപിഎൽ (IPL ) ഇനി മുതൽ സ്വന്തം പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും.

2024-ൽ നടന്ന ട്വന്റി-ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിച്ച ആമിർ നിലവിൽ ലോകമെമ്പാടുമുള്ള വിവിധ ടി20 ഫ്രാഞ്ചൈസി ടൂർണമെന്റുകളിൽ സജീവമാണ്.

ബ്രിട്ടീഷ് പൗരത്വമുള്ള കളിക്കാരൻ എന്ന നിലയിൽ ആമിർ വരാനിരിക്കുന്ന ലേലത്തിൽ പങ്കെടുത്താലും ഏതെങ്കിലും ഒരു ഫ്രാഞ്ചൈസി താരത്തെ ലേലത്തിൽ വിളിച്ചെടുത്താൽ മാത്രമേ IPL കളിക്കുകയെന്ന ആമിറിന്റെ മോഹം സഫലമാകുകയുള്ളൂ.

ഒരു ചാനൽ അഭിമുഖത്തിനിടെ 2026-ൽ തനിക്ക് ബ്രിട്ടീഷ് പാസ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം ഐപിഎൽ കളിക്കാൻ തനിക്ക് നിയമപരമായി യോഗ്യതയുണ്ടാകുമെന്നും ആമിർ മുൻപ് പറഞ്ഞിട്ടുണ്ട്.

തനിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ച വിവരം ആമിർ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ആരാധകരുമായി പങ്കുവെച്ചത്. പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ 2026-ലെ സീസണിൽ റാവൽപിണ്ടി ടീമിന്റെ പ്രധാന താരമായിരുന്നു ആമിർ.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ, അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളിലും ഈ പാക്കിസ്ഥാൻ മുൻ പേസർ പന്തെറിഞ്ഞിട്ടുണ്ട്.

ALSO READ: ഐപിഎല്ലിലെ ഫ്ലോപ്പ് ക്യാപ്റ്റന് ഇന്ത്യൻ ടീമിന്റെ നായകനാവാൻ മോഹം

കരിയറിലെ വിരമിക്കലുകളും തിരിച്ചുവരവുകളും

IPL
Mohammad Amir

തന്റെ കായിക കരിയറിൽ രണ്ട് തവണ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വളരെ വ്യത്യസ്തനായ താരമാണ് മുഹമ്മദ് ആമിർ. 2020 ഡിസംബറിലായിരുന്നു താരത്തിന്റെ ആദ്യത്തെ വിരമിക്കൽ പ്രഖ്യാപനം. അക്കാലത്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ ചില ഉന്നത അധികാരികളുമായുണ്ടായ കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കളി നിർത്തിയ ആമിർ പിന്നീട് 2024 മാർച്ചിൽ വീണ്ടും ദേശീയ ടീമിലേക്ക് അപ്രതീക്ഷിതമായി തിരിച്ചെത്തുകയായിരുന്നു. എന്നാൽ ലോകകപ്പ് മത്സരങ്ങൾക്ക് തൊട്ടുപിന്നാലെ ആഗോള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി താരം വീണ്ടും അന്താരാഷ്ട്ര തലത്തിൽ നിന്നും വിരമിക്കുകയായിരുന്നു.

ഇതിന് മുൻപ് 2019-ൽ ഏകദിനത്തിലും ടി20 ഫോർമാറ്റുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മാത്രമായി ആമിർ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ആമിർ അടുത്ത സീസണിൽ താരലേലത്തിന് പേര് രജിസ്റ്റർ ചെയ്യുമെങ്കിലും ടീമുകൾ വാങ്ങിക്കുമോ എന്ന കാര്യം സംശയമാണ്. നിലവിൽ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം തന്നെയാണ് അതിന് കാരണം.

ബ്രിട്ടനിൽ പ്രമുഖ അഭിഭാഷകയായി ജോലി ചെയ്യുന്ന നർജിസ് ഖാനും ആമിറും 2014-ലാണ് വിവാഹിതരാകുന്നത്. 2010-ൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് ആമിറും നർജിസും ആദ്യമായി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. 2010-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഒത്തുകളി വിവാദത്തിൽ പെട്ട് ആമിറിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അഞ്ച് വർഷത്തെ കടുത്ത വിലക്ക് വന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.

ALSO READ: KKR ഓൾറൗണ്ടർക്ക് ഇന്ത്യൻ ടീമിലേക്ക് ആദ്യ വിളി!: കളിക്കുക ലങ്കയ്‌ക്കെതിരായ യുവനിരയിൽ

https://x.com/WIONews/status/2057496177235648717

English Summary : Former Pakistani pacer Mohammad Amir has officially obtained British citizenship. Being married to a British citizen, Amir is now based in the UK, making him legally eligible to register for the upcoming IPL auction as a British player.

CONTENT: IPL


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply