ഐപിഎല്ലിലെ ഫ്ലോപ്പ് ക്യാപ്റ്റന് ഇന്ത്യൻ ടീമിന്റെ നായകനാവാൻ മോഹം
സ്വന്തം ടീമിനെ നേരെ നയിക്കാൻ കഴിയാത്ത ഒരാൾ എങ്ങനെ ഇന്ത്യയെ നയിക്കും എന്ന ചോദ്യം പ്രസക്തമാണ്.
ഇന്ത്യൻ ടി20 ക്രിക്കറ്റിലെ നായകമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ മുറുകുമ്പോൾ ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ ട്വന്റി-20 ടീമിനെ നയിക്കാൻ ഹർദിക് പാണ്ഡ്യയും ആഗ്രഹം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകൾ.
എന്നാൽ ഐപിഎല്ലിൽ (IPL 2026) മുംബൈയെ നയിക്കുന്നതിൽ താരം പരാജയപ്പെട്ട സാഹചര്യത്തിൽ ഈ വാർത്ത വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിയൊരുക്കിയിരിക്കുന്നത്. മികച്ചൊരു ടീമിനെ കയ്യിൽ കിട്ടിയിട്ടും പട്ടികയിൽ അവസാന സ്ഥാനങ്ങളിലേക്ക് കൂപ്പുകുത്തിയ ഒരു നായകന് എങ്ങനെ ദേശീയ ടീമിന്റെ ചുമതല നൽകുമെന്നാണ് ആരാധകർ ചോദിക്കുന്നത്.
അഞ്ചുതവണ കിരീടം നേടിയ ചരിത്രമുള്ള മുംബൈ ടീമിന് ഈ സീസൺ ഒരു കറുത്ത അധ്യായമായി മാറിക്കഴിഞ്ഞു. ടീമിനെ വിജയങ്ങളിലേക്ക് നയിക്കേണ്ട നായകൻ ഓരോ മത്സരത്തിലും പതറുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. പന്തെറിയുന്നതിലും ബാറ്റിംഗ് ക്രമത്തിലും വരുത്തിയ അബദ്ധങ്ങൾ ടീമിന് വലിയ തിരിച്ചടിയായി.
രോഹിത് ശർമ്മയെ മാറ്റി ഹർദിക്കിനെ നായകനാക്കിയ മുംബൈ മാനേജ്‌മെന്റിന്റെ തീരുമാനം പാളിയെന്ന് ഓരോ മത്സരവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ടീമിനുള്ളിലെ ഐക്യം തകർക്കാനും ഹർദിക്കിന്റെ നായകശൈലി കാരണമായെന്ന് ആരാധകർ വിലയിരുത്തുന്നു. സ്വന്തം ടീമിനെ നേരെ നയിക്കാൻ കഴിയാത്ത ഒരാൾ എങ്ങനെ ഇന്ത്യയെ നയിക്കും എന്ന ചോദ്യം പ്രസക്തമാണ്.

മുംബൈയിൽ മോശം ക്യാപ്റ്റൻ ആയിട്ടും ദേശീയ ടീമിന്റെ നായകസ്ഥാനത്തിനായുള്ള മത്സരത്തിൽ താരം ഇപ്പോഴും മുൻപന്തിയിലുണ്ട് എന്നത് അത്ഭുതകരമാണ്. എന്നാൽ പരിശീലകൻ ഗൗതം ഗംഭീറിന് പാണ്ട്യയിൽ അത്ര താൽപര്യമില്ല എന്നത് ആരാധകർക്ക് ആശ്വാസം നൽകുന്നു.
വ്യക്തിഗത പ്രകടനങ്ങളിൽ ചിലപ്പോൾ തിളങ്ങാൻ കഴിഞ്ഞേക്കുമെങ്കിലും ഒരു നായകൻ എന്ന നിലയിൽ ഹർദിക് പാണ്ഡ്യ പരാജയമാണെന്ന് ഈ സീസൺ തെളിയിച്ചു കഴിഞ്ഞു. ഐപിഎല്ലിലെ മോശം റെക്കോർഡുമായി ദേശീയ ടീമിനെ നയിക്കാൻ വരുന്നത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ALSO READ: RCB ഇനിയും എന്തിനവനെ ചുമക്കുന്നു?: പുറത്താക്കൂ
English Summary: Reports suggest Hardik Pandya is in contention for India’s T20I captaincy. However, his poor leadership during IPL 2026 with Mumbai Indians has sparked criticism. Despite Mumbai’s struggle at the bottom of the table, his name is being considered for the national team’s top role.
Discover more from Footy Times
Subscribe to get the latest posts sent to your email.