കടുത്ത നിയന്ത്രണം: വുവുസേലം ഉൾപ്പെടെ 3 വസ്തുക്കൾക്ക് ലോകകപ്പ് ഗ്രൗണ്ടിൽ പ്രവേശനമില്ല,കാരണം വിചിത്രം
2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലൂടെ തരംഗമായ പ്ലാസ്റ്റിക് ഹോണുകൾക്ക് പൂർണ്ണ നിരോധനം. കളിക്കാർക്കും ബ്രോഡ്കാസ്റ്റിംഗിനും ഇവ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
ഫുട്ബോൾ ലോകകപ്പ് ആവേശത്തിലേക്ക് ലോകം ഒരുങ്ങുമ്പോൾ, ആരാധകർക്ക് നിരാശ നൽകുന്ന പുതിയ നിയന്ത്രണങ്ങളുമായി ഫിഫ (FIFA World Cup Stadium Restrictions). വരാനിരിക്കുന്ന ലോകകപ്പ് മത്സരവേദികളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഫിഫ അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഡിയങ്ങളിലെ ആഘോഷങ്ങൾക്ക് പരിധി നിശ്ചയിക്കുന്നതാണ് പുതിയ ഉത്തരവുകൾ.
നിരോധിക്കപ്പെട്ട വസ്തുക്കൾ

സ്റ്റേഡിയത്തിനുള്ളിൽ അമിത ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങളും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വസ്തുക്കളും കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഫിഫയുടെ പുതിയ നിബന്ധനകൾ പ്രകാരം താഴെ പറയുന്നവയ്ക്ക് സ്റ്റേഡിയത്തിൽ പ്രവേശനമില്ല
- വുവുസേലകൾ: 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലൂടെ തരംഗമായ പ്ലാസ്റ്റിക് ഹോണുകൾക്ക് പൂർണ്ണ നിരോധനം. കളിക്കാർക്കും ബ്രോഡ്കാസ്റ്റിംഗിനും ഇവ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
- ലേസർ പോയിന്റുകൾ: ആരാധകർ ആഘോഷങ്ങൾക്കായി ഉപയോഗിക്കാറുള്ള ലേസർ പോയിന്റുകൾക്കും കർശന വിലക്കുണ്ട്.
- വെള്ളക്കുപ്പികൾ: സുരക്ഷാ കാരണങ്ങളാൽ വെള്ളക്കുപ്പികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനമില്ല. പുനരുപയോഗം ചെയ്യാവുന്ന കുപ്പികൾ പോലും ഇതിൽ ഉൾപ്പെടുന്നു.
ആഘോഷങ്ങളിൽ നിയന്ത്രണം

ആരാധകരുടെ ആവേശകരമായ ആഘോഷപ്രകടനങ്ങൾക്കും ഫിഫ കടിഞ്ഞാണിടുന്നു. വസ്ത്രങ്ങൾ പൂർണ്ണമായോ ഭാഗികമായോ അഴിച്ച് ആഘോഷിക്കുന്നതിനെ ഫിഫ വിലക്കിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കാൻ ആരാധകർ നിർബന്ധിതരാകും.
ജൂൺ 11ന് ആരംഭിച്ച് ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ 16 നഗരങ്ങളിലായാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. 48 ടീമുകൾ അണിനിരക്കുന്ന ലോകകപ്പിൽ, വുവുസേലകളുടെ ശബ്ദകോലാഹലങ്ങൾ ഇല്ലാതെയാകും മത്സരങ്ങൾ നടക്കുകയെന്നതാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം.
ALSO READ: തഹ്സീൻ മാത്രമല്ല, ലോകകപ്പ് കളിക്കാനൊരുങ്ങി 3 ഇന്ത്യൻ താരങ്ങൾ, ആരൊക്കെ? അറിയാം
വമ്പന്മാരുടെ അത്താഴം മുടക്കും: ഈ ലോകകപ്പിൽ കറുത്ത കുതിരകളാവാൻ സാധ്യതയുള്ള 4 ടീമുകൾ, അറിയാം
ചരിത്രം പിറന്നു: ഫിഫ ലോകകപ്പ് കളിയ്ക്കാൻ മലയാളി പയ്യനും
Summary:FIFA has introduced strict new regulations for the upcoming World Cup across the USA, Canada, and Mexico. These measures include a complete ban on vuvuzelas, laser pointers, and all types of water bottles for security and broadcast reasons. Additionally, fans are restricted from partially or fully removing clothing during celebrations at the 16 venues.
Discover more from Footy Times
Subscribe to get the latest posts sent to your email.