Footy Times
The Beautiful Game, Beautifully Told

തഹ്സീൻ മാത്രമല്ല, ലോകകപ്പ് കളിക്കാനൊരുങ്ങി 3 ഇന്ത്യൻ താരങ്ങൾ, ആരൊക്കെ? അറിയാം

കണ്ണൂർ സ്വദേശിയായ തഹ്‌സീൻ ഖത്തറിന് വേണ്ടിയാണ് ലോകകപ്പ് കളിക്കുന്നത്. മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..

0

ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് മലയാളി താരം തഹ്സീൻ മുഹമ്മദിനൊപ്പം മൂന്ന് ഇന്ത്യൻ വംശജർ കൂടി ബൂട്ട് കെട്ടിയിറങ്ങുന്നു. കണ്ണൂർ സ്വദേശിയായ തഹ്‌സീൻ ഖത്തറിന് വേണ്ടിയാണ് ലോകകപ്പ് കളിക്കുന്നത്. മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..

സർപ്രീത് സിങ് -ബുന്ദസ്‌ലിഗ കളിച്ച ആദ്യ ഇന്ത്യൻ വംശജൻ (ന്യൂസീലൻഡ്)

Indian Origin Footballers
Indian Origin Footballers

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും ശ്രദ്ധേയനായ ഇന്ത്യൻ വംശജനാണ് ഇരുപത്തിയേഴുകാരനായ മിഡ്ഫീൽഡർ സർപ്രീത് സിങ്. പഞ്ചാബിൽ നിന്നും പതിറ്റാണ്ടുകൾക്ക് മുൻപ് ന്യൂസീലൻഡിലേക്ക് കുടിയേറിയതാണ് സർപ്രീതിന്റെ മാതാപിതാക്കൾ.

അമ്മ സരബ്ജിത്തിന്റെ പിന്തുണയോടെ കരിയർ കെട്ടിപ്പടുത്ത സർപ്രീത് 2018-ലാണ് ന്യൂസീലൻഡ് സീനിയർ ടീമിൽ അരങ്ങേറിയത്. പിന്നീട് ലോകപ്രശസ്ത ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കുമായി കരാറൊപ്പിട്ട താരം, പ്രശസ്തമായ ബുന്ദസ്‌ലിഗ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്രനേട്ടവും സ്വന്തമാക്കി. നിലവിൽ ന്യൂസിലാൻഡ് ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാണ് താരം.

നിഷാൻ വേലുപ്പിള്ള: ഓസ്‌ട്രേലിയൻ നിരയിലെ തമിഴ് വേര് (ഓസ്‌ട്രേലിയ)

Indian Origin Footballers
Indian Origin Footballers

ഓസ്‌ട്രേലിയൻ ദേശീയ ടീമിലെ ഇരുപത്തിയഞ്ചുകാരനായ വിങ്ങർ നിഷാൻ വേലുപ്പിള്ള തമിഴ് വംശജനാണ്. ഓസ്‌ട്രേലിയൻ എ-ലീഗിൽ മെൽബൺ വിക്ടറിക്ക് വേണ്ടിയാണ് നിഷാൻ നിലവിൽ പന്ത് തട്ടുന്നത്.

മെൽബണിൽ ജനിച്ചു വളർന്ന നിഷാന്റെ പിതാവ് ശശിനാഥ് വേലുപ്പിള്ള ശ്രീലങ്കൻ തമിഴ് വംശജനാണെങ്കിലും ഇവരുടെ വേരുകൾ തമിഴ്‌നാട്ടിലേക്കാണ് നീളുന്നത്. അമ്മ ജിലിയൻ വേലുപ്പിള്ള ആംഗ്ലോ-ഇന്ത്യൻ പശ്ചാത്തലമുള്ളയാളാണ്. 2024-ലാണ് നിഷാൻ ഓസ്ട്രേലിയയുടെ സീനിയർ ടീമിൽ ഇടംനേടിയത്. താരവും ലോകകപ്പ് സ്‌ക്വാഡിലുണ്ട്.

സമുവൽ മുത്തുസാമി: ഫ്രാൻസിൽ ജനിച്ച കോംഗോ താരം (കോംഗോ)

Indian Origin Footballers
Indian Origin Footballers

ഡിഫൻസീവ് മിഡ്ഫീൽഡറായ ഇരുപത്തിയൊൻപതുകാരൻ സമുവൽ മുത്തുസാമി ഫ്രാൻസിലാണ് ജനിച്ചതെങ്കിലും തമിഴ് പാരമ്പര്യമുള്ള താരമാണ്. മുൻപ് പുതുച്ചേരിയിൽ നിന്നും ഫ്രഞ്ച് കരീബിയൻ തോട്ടങ്ങളിലേക്ക് ജോലി തേടിപ്പോയ തമിഴ് വംശജരുടെ പിന്മുറക്കാരനാണ് സമുവലിന്റെ പിതാവ്.

മാതാവ് കോംഗോ സ്വദേശിയായതിനാലാണ് സമുവൽ കോംഗോ ദേശീയ ടീമിന് വേണ്ടി കളിക്കാൻ തീരുമാനിച്ചത്. 2019 മുതൽ താരം കോംഗോ ടീമിലെ സജീവ സാന്നിധ്യമാണ്. നിലവിൽ താരം കോംഗോയുടെ ലോകകപ്പ് സ്‌ക്വാഡിലുണ്ട്.

(അതേസമയം, ഖത്തറിന്റെ പ്രാഥമിക ടീമിൽ ഇടംപിടിച്ച നിയാൽ മെയ്സണിന്റെ മാതാവ് ഇന്ത്യൻ വംശജയായിരുന്നുവെങ്കിലും താരത്തിന് ഫൈനൽ സ്ക്വാഡിൽ ഇടം ലഭിച്ചില്ല).

ALSO READ: ചരിത്രം പിറന്നു: ഫിഫ ലോകകപ്പ് കളിയ്ക്കാൻ മലയാളി പയ്യനും

വമ്പന്മാരുടെ അത്താഴം മുടക്കും: ഈ ലോകകപ്പിൽ കറുത്ത കുതിരകളാവാൻ സാധ്യതയുള്ള 4 ടീമുകൾ, അറിയാം

റയലിൽ കളിച്ച താരം ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക്; ആരാധകർക്ക് ആവേശവാർത്ത

Summary: Alongside Malayali talent Tahsin Mohammed playing for Qatar, three other Indian origin footballers are set to feature in the FIFA World Cup. Sarpreet Singh represents New Zealand, Nishan Velupillay joins the Australian squad, and Samuel Moutoussamy will play for Congo, showcasing strong Indian roots on the global football stage.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply