റയലിൽ കളിച്ച താരം ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക്; ആരാധകർക്ക് ആവേശവാർത്ത
24 കാരനായ ഈ വിങ്ങർ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, അയാക്സ് തുടങ്ങിയ ടീമുകളുടെ യൂത്ത് അക്കാദമികളിൽ കളിച്ച് പരിചയമുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്.
ഓസ്ട്രലിയൻ പൗരത്വം ഉപേക്ഷിച്ച് റയാൻ വില്യംസ് ഇന്ത്യൻ ഫുട്ബോൾ ടീമിനായി (Indian National Football Team) പന്ത് തട്ടിയത് ഒരു തുടക്കം മാത്രമാണ്. പിന്നാലെ ഇന്ത്യൻ വംശജരായ ചില താരങ്ങൾ ഇന്ത്യൻ ടീമിൽ കളിയ്ക്കാൻ സാധ്യതയുള്ളതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. പരിശീലകൻ ഖാലിദ് ജമീൽ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ വംശജരായ ചില താരങ്ങൾ ഇന്ത്യൻ ടീമിൽ കളിക്കുമെന്നും അതിനുള്ള നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണെന്നുമാണ് ഖാലിദ് ജമീൽ പറഞ്ഞത്. ഏതൊക്കെ താരങ്ങളാണ് എന്ന കാര്യം അദ്ദേഹം വ്യകത്മാക്കിയിട്ടില്ല എങ്കിലും ലഭ്യമാവുന്ന വിവരങ്ങൾ അനുസരിച്ച് റയൽ മാഡ്രിഡ് യൂത്ത് ടീമിനായി കളിച്ച ഇന്ത്യൻ വംശജനായ താരം ഇന്ത്യൻ ഫുട്ബാളിലേക്കെത്തുമെന്നാണ് സൂചനകൾ.
ALSO READ: ഫിഫ ലോകകപ്പ് കളിയ്ക്കാൻ ഇന്ത്യയ്ക്കും അവസരം!; പുതിയ നീക്കവുമായി ഫിഫ
ജോഷ്വ പൈനാദത്ത്

അമേരിക്കയിയിൽ ജനിച്ച ജോഷ്വയുടെ പിതാവ് ഇന്ത്യൻ വംശജനാണ്. 24 കാരനായ ഈ വിങ്ങർ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, അയാക്സ് തുടങ്ങിയ ടീമുകളുടെ യൂത്ത് അക്കാദമികളിൽ കളിച്ച് പരിചയമുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്.
നിലവിൽ നെതർലാൻഡിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ് സി ഡോർഡ്രെക്റ്റിന് വേണ്ടിയാണ് ഈ വിങ്ങർ ബൂട്ട് കെട്ടുന്നത്. ഡച്ച് ഫുട്ബോൾ ഇതിഹാസമായ ഡിർക്ക് കുറ്റാണ് ഈ ടീമിന്റെ പരിശീലകൻ എന്നതും ശ്രദ്ധേയമാണ്.
ഷാൻ ഹുണ്ടാൽ & അർജൻ റെയ്കി

റയൽ യൂത്ത് ടീമിന് വേണ്ടി കളിച്ച ജോഷ്വയ്ക്ക് പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കാൻ സാധ്യതയുള്ള മറ്റ് രണ്ട് താരങ്ങളാണ് ഇന്ത്യൻ വംശജരായ മാതാപിതാക്കൾക്ക് കാനഡയിൽ ജനിച്ച 26 കാരനായ സെൻട്രൽ ഫോർവെർഡ് ഷാൻ ഹുണ്ടാലും ഇംഗ്ലണ്ടിലെ യൂത്ത് അക്കാദമികളിലൂടെ വളർന്നുവന്ന ഇരുപത്തിമൂന്നുകാരനായ അർജൻ റെയ്കിയും.
നിലവിൽ അമേരിക്കൻ ക്ലബ്ബായ ബ്രൂക്ലിൻ ടീമിന് വേണ്ടിയാണ് ഹുണ്ടാൽ കളിക്കുന്നത്. നേരത്തെ കാനഡയുടെ അണ്ടർ 23 ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബുകളായ വെസ്റ്റ് ബ്രോംവിച്ച് ആൽബിയൻ, ആസ്റ്റൺ വില്ല എന്നീ ടീമുകളുടെ ജൂനിയർ ടീമുകളിൽ കളിച്ച് മികച്ച പരിചയസമ്പത്തുള്ള മിഡ്ഫീൽഡറാണ് അർജൻ റെയ്കി.
ALSO READ: ആഴ്‌സണൽ: ആധുനിക ഫുട്ബോളിലെ ഒരു മഹാകാവ്യം: ആർസെൻ വെംഗറിൽ നിന്ന് മിക്കേൽ ആർട്ടേറ്റയിലേക്ക്
ഇന്ത്യൻ ഫുട്ബോളിന് ആവേശം

ഈ മൂന്ന് താരങ്ങളും റയാൻ വില്യംസിന് പുറമെ ഇന്ത്യൻ പാസ് പോർട്ട് സ്വീകരിച്ച് ഇന്ത്യൻ ദേശിയെ ടീമിനായി കളിയ്ക്കാൻ സാധ്യതയുള്ള താരങ്ങളാണ്. ഈ മൂവരും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണെങ്കിലും അത് ഇന്ത്യൻ ഫുട്ബോളിനെ വലിയ ഉയരങ്ങളിലേക്കെത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല.
English Summary : The Indian National Football Team could soon feature top Person of Indian Origin (PIO) players, including former Real Madrid youth winger Joshua Pynadath. Coach Khalid Jamil confirmed that ongoing procedures might soon bring talents like Shaan Hundal and Arjan Raikhy into the national squad.
Discover more from Footy Times
Subscribe to get the latest posts sent to your email.