Footy Times
The Beautiful Game, Beautifully Told

ഫ്ലെമിങ്ങിന് പകരം ലോകകപ്പ് വിന്നിങ് പരിശീലകൻ സിഎസ്കെയിലേക്ക്

ഫ്ലെമിങ്ങിന്റെ കാര്യത്തിൽ സിഎസ്കെ മറ്റു ഓപ്‌ഷനുകൾ പരിഗണിക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ.

0

സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായതോടെ സിഎസ്കെ ആരാധകർ ക്ലബ്ബിനെതിരെ തിരിഞ്ഞിരിക്കുകയാണ്. നായക സ്ഥാനത്ത് നിന്നും ഋതുരാജ് ഗെയ്ക്‌വാദിനെ മാറ്റണമെന്നും പരിശീലകനായി ഫ്ലെമിങ്ങിന് പകരക്കാരനെ കൊണ്ട് വരണമെന്നതുമാണ് ആരാധകരുടെ പ്രധാന ആവശ്യം.

ഋതുരാജിന്റെ നായകസ്ഥാനവുമായി ബന്ധപ്പെട്ട് അടുത്ത സീസണിന്റെ തുടക്കത്തിൽ മാത്രം തിരുമാനമുണ്ടാകുകയുള്ളു. ഫ്ലെമിങ്ങിന്റെ കാര്യത്തിൽ സിഎസ്കെ മറ്റു ഓപ്‌ഷനുകൾ പരിഗണിക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ (CSK New Coach).

ALSO READ: ഐപിഎൽ കളിക്കണം; പാക് താരത്തിന് മോഹം

പകരക്കാരനായി ദ്രാവിഡ്

CSK New Coach
Rahul Dravid

16 വർഷത്തോളം സിഎസ്കെയുടെ ഭാഗമായ ഫ്ലെമിങ്ങിന് പകരം മുൻ ഇന്ത്യൻ നായകനും ഇന്ത്യൻ പരിശീലകനുമായ രാഹുൽ ദ്രാവിഡിനെ (Rahul Dravid) സിഎസ്കെ പരിഗണിക്കുന്നതായാണ് സൂചനകൾ.

2024 ൽ ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ദ്രാവിഡ്. ഇന്ത്യൻ ടീമിന്റെ ചുമതലയൊഴിഞ്ഞതിന് ശേഷം രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത അദ്ദേഹത്തിന് ടീമിനെ മുന്നോട്ട് കൊണ്ട് പോവാനായില്ല. തുടർന്ന് രാജിവെച്ച അദ്ദേഹം ഇത് വരെ മറ്റു ചുമതലകൾ ഏറ്റെടുത്തിട്ടില്ല.

ALSO READ: KKR ഓൾറൗണ്ടർക്ക് ഇന്ത്യൻ ടീമിലേക്ക് ആദ്യ വിളി!: കളിക്കുക ലങ്കയ്‌ക്കെതിരായ യുവനിരയിൽ

സഞ്ജുവിന് വെല്ലുവിളിയാകുമോ

CSK New Coach
Rahul Dravid & Sanju Samson

 

കഴിഞ്ഞ സീസണിൽ രാജസ്ഥാനെ റോയല്സില് ദ്രാവിഡ് പരിശീലകനായിരുന്ന സമയത്ത് സഞ്ജു ടീമിന്റെ നായകനായിരുന്നു. എന്നാൽ നായക സ്ഥാനത്ത് സഞ്ജുവിന് വേണ്ടത്ര പരിഗണന ദ്രാവിഡ് നൽകിയില്ല എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സഞ്ജു റോയൽസ് വിടാനുള്ള കാരണവും ഇത് തന്നെയാണന്ന അഭ്യൂഹവും ശക്തമാണ്. ഇത്തരത്തിലുള്ള റിപോർട്ടുകൾ സജീവമാകവെയാണ് സിഎസ്കെ ഫ്ലെമിങ്ങിന് പകരം ദ്രാവിഡിനെ പരിഗണിക്കുന്നതെന്ന റിപ്പോർട്ടുകളും വരുന്നത്.

ALSO READ: ഐപിഎല്ലിലെ ഫ്ലോപ്പ് ക്യാപ്റ്റന് ഇന്ത്യൻ ടീമിന്റെ നായകനാവാൻ മോഹം

English Summary : Chennai Super Kings are reportedly considering world-cup winning coach Rahul Dravid as a replacement for Stephen Fleming. This potential coaching change comes after CSK failed to qualify for the playoffs, raising fresh speculation among Sanju Samson fans regarding past franchise dynamics.

CONTENT: CSK New Coach


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply