Footy Times
The Beautiful Game, Beautifully Told

മുംബൈയ്ക്ക് പുതിയ ക്യാപ്റ്റനെ നിർദേശിച്ച് രോഹിത് ശർമ്മ

രോഹിത് ശർമ മുന്നോട്ടുവെച്ച ഈ പുതിയ നിർദേശം മുംബൈ ടീമുടമ ആകാശ് അംബാനി അംഗീകരിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്നുള്ള സൂചന.

0

ഐപിഎൽ സീസൺ സമാപിച്ചതിന് പിന്നാലെ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിൽ വലിയ ഉടച്ചുവാർക്കലിന് വഴിതുറക്കുന്നു. വരും സീസണിൽ ഹാർദിക് പാണ്ഡ്യയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പുതിയൊരു ക്യാപ്റ്റനെ കൊണ്ടുവരാനാണ് ഫ്രാഞ്ചൈസിയുടെ നീക്കം. ഈ റോളിലേക്ക് യുവതാരം തിലക് വർമ വരണമെന്ന അപ്രതീക്ഷിത നിർദേശമാണ് മുൻ നായകൻ രോഹിത് ശർമ മാനേജ്‌മെന്റിന് മുന്നിൽ വെച്ചിരിക്കുന്നത്.

ഹാർദിക് പുറത്തേക്ക്; പോര് രൂക്ഷം

Mumbai Indians Captaincy
Mumbai Indians Captaincy

ഈ സീസണിൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യൻസിന് ഇത് കടുത്ത തിരിച്ചടിയുടെ വർഷമായിരുന്നു. ഹാർദിക്കും രോഹിതും തമ്മിലുള്ള ബന്ധം ഈ സീസണോടെ കൂടുതൽ വഷളായതായാണ് റിപ്പോർട്ടുകൾ.

വരും സീസണിൽ ഹാർദിക് പാണ്ഡ്യ മുംബൈ നിരയിൽ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ട്രേഡ് വിൻഡോ വഴി താരത്തെ മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്ക് വിൽക്കാനോ, അതല്ലെങ്കിൽ പൂർണ്ണമായി റിലീസ് ചെയ്യാനോ ആണ് ടീമിന്റെ പുതിയ പ്ലാൻ.

സൂര്യയുമല്ല ബുംറയുമല്ല, ഹിറ്റ്മാന്റെ ചോയ്സ് തിലക്!

Mumbai Indians Captaincy
Mumbai Indians Captaincy

മുംബൈ ഇന്ത്യൻസ് നിരയിൽ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തക്ക ശേഷിയുള്ള സീനിയർ താരങ്ങൾക്ക് ഒരു പഞ്ഞവുമില്ല. ഇന്ത്യയുടെ ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പേസ് ബൗളർ ജസ്പ്രീത് ബുംറ എന്നിവർ ടീമിലുണ്ട്.

എന്നാൽ, ഇവരെ രണ്ടുപേരെയുമല്ല രോഹിത് ശർമ പിന്തുണച്ചിരിക്കുന്നത്. മുംബൈയിലൂടെ ഐപിഎല്ലിൽ അരങ്ങേറി ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ യുവതാരം തിലക് വർമയെ ദീർഘകാല നായകനായി വളർത്തിയെടുക്കണമെന്നാണ് രോഹിത്തിന്റെ താല്പര്യം. മുൻപരിചയമില്ലെങ്കിലും ഭാവിയിൽ മികച്ചൊരു ലീഡറാകാനുള്ള മിടുക്ക് തിലകിനുണ്ടെന്ന് ഹിറ്റ്മാൻ വിലയിരുത്തുന്നു.

രോഹിത് ശർമ മുന്നോട്ടുവെച്ച ഈ പുതിയ നിർദേശം മുംബൈ ടീമുടമ ആകാശ് അംബാനി അംഗീകരിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്നുള്ള സൂചന.

English Summary: Following a poor IPL season, Mumbai Indians are planning a major overhaul, including replacing Hardik Pandya as captain. Surprisingly, Rohit Sharma has recommended youngster Tilak Varma for the Mumbai Indians captaincy over seniors like Suryakumar Yadav and Jasprit Bumrah, a move likely to be approved by Akash Ambani.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply