Footy Times
The Beautiful Game, Beautifully Told

വീണ്ടും തോറ്റ് ഹൈദരാബാദ്

0

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ നാലു മത്സരങ്ങളിൽ മൂന്നിലും തോറ്റ് ഹൈദരാബാദ്. ജംഷെഡ്പൂർ എഫ് സി യുമായി നടന്ന എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദിന്റെ പരാജയം.

മത്സരത്തിന്റെ മുപ്പതാം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത്. ഇടതുവിങ്ങിൽ നിന്നും മലയാളി യുവതാരം സനാൻ ബോക്സിലേക്ക് നൽകിയ ക്രോസിനെ പ്രതിരോധിക്കുന്നതിൽ വന്ന പിഴവ് മുതലെടുത്ത് തച്ചിക്കാവയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് സനാനിന്റെ അസ്സിസ്റ്റിൽ ജോർദാൻ മുറെ ലീഡ് ഇരട്ടിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സൈ ഗൊധാർഥിലൂടെ ഹൈദരാബാദ് ആദ്യ ഗോൾ മടക്കി. ജംഷെഡ്പൂർ ബോക്സിലേക്ക് ത്രോ ഇന്നിലൂടെ വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ വന്ന പിഴവാണ് ഗോളിൽ കലാശിച്ചത്. സമനില ഗോളിനായി ഹൈദരാബാദ് ശ്രമിച്ചെങ്കിലും സ്കോർ നിലയിൽ മാറ്റം ഒന്നും സൃഷ്ടിക്കാനായില്ല. ജംഷെഡ്പൂരിന്റെ ഇരു ഗോളുകളിലും കൃത്യമായ പങ്കുവഹിച്ച മലയാളി താരം സനാനാണ് കളിയിലെ കേമൻ.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply