Footy Times
The Beautiful Game, Beautifully Told

ഗതി പിടിക്കാതെ ഈസ്റ്റ് ബംഗാൾ

0

തുടർച്ചയായ ആറാം മത്സരത്തിലും പോയിൻ്റ് കണ്ടെത്താനാവാതെ ഈസ്റ്റ് ബംഗാൾ. കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിൻ്റെ തോൽവി. ഒഡീഷക്കായി മോർത്താതോ ഫാൾ , റോയ് കൃഷ്ണ എന്നിവർ ഗോൾ നേടിയപ്പോൾ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ദിമിത്രിയോസ് പെനാൽറ്റിയിലൂടെ നേടി.

സീസണിലെ ആറാം മത്സരത്തിനിറങ്ങിയ ഈസ്റ്റ് ബംഗാളിന് ഇതുവരെ ഒരു പോയിൻ്റ് പോലും കരസ്ഥമാക്കാൻ സാധിച്ചിട്ടില്ല. 2022/23 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നു ശേഷം ആദ്യ ആറു മത്സരങ്ങളിൽ നിന്ന് ഒരു പോയിൻ്റ് പോലും നേടാൻ സാധിക്കാത്ത ടീമായി ഈസ്റ്റ് ബംഗാൾ മാറി. ആറുമത്സരങ്ങളിലും പരാജയപ്പെട്ടതോടെ ആരാധകരും ടീമിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പുതിയ പരിശീലകൻ ഓസ്കാർ ബ്രൂസോണിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. സീസണിൻ്റെ തുടക്കത്തിൽ മുഖ്യ പരിശീലകനായ കാൾസ് കോഡ്രാട്ട് ടീം വിട്ടിരുന്നു. “നല്ലൊരു താരനിര ഞങ്ങൾക്കൊപ്പം ഉണ്ട്, ടീമിലെ പ്രശ്നങ്ങൾ മനസ്സിലാക്കി ശക്തമായി തിരിച്ചുവരും” – മത്സരശേഷം മാധ്യമങ്ങളെ കണ്ട ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ സൗൾ പ്രതികരിച്ചു.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply