മെസ്സി മാജിക്; ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന ലോകകപ്പ് ഫൈനലിൽ

2026 ലോകകപ്പിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് അർജന്റീന. വാശിയേറിയ പോരാട്ടത്തിൽ ഗംഭീര തിരിച്ചുവരവിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു അർജന്റീന. ഇതോടെ ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഫൈനൽ എത്തിയിരിക്കുകയാണ് അർജന്റീന.

 

 

അർജന്റീനയ്ക്കായി എൻസോ ഫെർണാണ്ട്‌സും സൂപ്പർ സബായി വന്ന ലൗട്ടാരോ മാർട്ടിനെസും ഗോൾ നേടിയപ്പോൾ ഗോർഡനാണ് ഇംഗ്ലണ്ടിനായി ആശ്വാസ ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഇഞ്ചോടിച്ച് ഇഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചിരുന്നെങ്കിലും, രണ്ടാം പകുതിയിൽ അർജന്റീനയുടെ സമ്പൂർണ്ണ ആധിപത്യമാണ് കാണാൻ സാധിച്ചത്.

ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് 10മിനിറ്റിനുള്ളിൽ തന്നെ ഇംഗ്ലണ്ട് ഗോർഡനിലൂടെ ഗോൾ നേടി ലീഡ് എടുക്കുകയായിരുന്നു.

ALSO READ:-

മത്സരത്തിന്റെ 55ആം മിനിറ്റിൽ റൈറ്റ് വിങ്ങിൽ നിന്നും മോർഗൻ റോജേഴ്സ് നൽകിയ ക്രോസ്സ് കൃത്യമായി ബോക്സിനുള്ളിൽ വെച്ച് ടാപ് ചെയ്ത് ഗോൾ നേടുകയായിരുന്നു ഗോർഡൻ.

 

 

ഈയൊരു ഗോളോടെ ഇംഗ്ലണ്ട് മുഴുവനായി പ്രതിരോധത്തിലേക്ക് ഇറങ്ങുകയായിരുന്നു. അങ്ങനെയിരിക്കെയാണ് 85ആം മിനിറ്റിൽ എൻസോ ഫെർണാണ്ട്‌സിലൂടെ അർജന്റീന മത്സരം സമനിലയിലെത്തിക്കുന്നത്. മെസ്സി നൽകിയ പാസ്സ്, ബോക്സിന്റെ പുറത്ത് നിന്നും താരം എടുത്ത ബുള്ളറ്റ് ഷോട്ട് ഗോളാവുകയായിരുന്നു.

പിന്നീട് സൂപ്പർ സബായി വന്ന ലൗട്ടാരോ മാർട്ടിനെസ് മത്സരത്തിന്റെ 90+2ആം മിനിറ്റിൽ ഗോൾ നേടി, അർജന്റീന മത്സരം സീൽ ചെയ്യുകയായിരുന്നു. റൈറ്റ് വിങ്ങിൽ നിന്നും ലയണൽ മെസ്സി നൽകിയ ക്രോസ് ബോക്സിനുള്ളിൽ നിന്ന് കൃത്യമായ ഹെഡിലൂടെ ഗോൾ നേടുകയായിരുന്നു മാർട്ടിനെസ്.

 

 

ആദ്യ ഗോൾ നേടിയത്തിന് ശേഷം മുഴുവൻ ശ്രദ്ധയും പ്രതിരോധത്തിലേക്ക് നൽകിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. മറുഭാഗത്ത് സാക്ഷാൽ ലയണൽ മെസ്സിയുടെ അഴിഞ്ഞാട്ടമാണ് കാണാൻ സാധിച്ചത്.  ചരിത്രത്തിലാദ്യമായിട്ടായിരുന്നു മെസ്സി ഇംഗ്ലണ്ടിനെതിരെ കളിച്ചത്. ആ ഒരു മത്സരത്തിൽ തന്നെ രണ്ട് അസ്സിസ്റ്റുകൾ നേടി ടീമിനെ വിജയിപ്പിക്കാൻ അദ്ദേഹത്തിന്സാധിച്ചു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും മെസ്സി തന്നെയാണ്.

 

 

ഇനി ഫൈനലിൽ അർജന്റീന നേരിടുക കരുത്തന്മാരായ സ്പെയിനിനെയാണ്.  ജൂലൈ 19 ഞായറാഴ്ച, ഇന്ത്യൻ സമയം പാതിരാത്രി 12:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്. ഇംഗ്ലണ്ടാണേൽ ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെയും നേരിടും.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaENGLANDFIFA world cupFIFA World Cup 2026Lionel Messi
Comments (0)
Add Comment