ഫ്രാൻസ് പുറത്തായെങ്കിലും ഗോൾഡൻ ബൂട്ട് പ്രതീക്ഷയുമായി എംബാപ്പെ; വെല്ലുവിളിയുമായി മെസ്സി ഉൾപ്പെടെ മൂന്ന് താരങ്ങൾ

ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കൈലിയൻ എംബാപ്പെയുടെ 2026 ലോകകപ്പ് യാത്രയ്ക്ക് വിരാമം ആയിരിക്കുകയാണ്. സെമി ഫൈനലിൽ സ്പെയിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടത്തോടെയാണ് ഫ്രാൻസ് ലോകകപ്പിൽ നിന്ന് പുറത്തായത്. സ്പെയിനിനായി പെനാൽറ്റിയിലൂടെ ഒയർസാബലും, പേഡ്രോ പോറോയുമാണ് ഗോൾ നേടിയത്.

കൈലിയൻ എംബാപ്പെ ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും, ഇപ്പോഴും ഗോൾഡൻ ബൂട്ട് വേട്ടയിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് എംബാപ്പെയുള്ളത്. നിലവിൽ ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് താരം നേടിയത്.

 

 

എംബാപ്പെയുടെ തൊട്ട് പിന്നാലെ എട്ട് ഗോളുകൾ നേടി അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സിയും ഗോൾഡൻ ബൂട്ട് വേട്ടയിൽ രംഗത്തുണ്ട്. മെസ്സിയും ടൂർണമെന്റിൽ എട്ട് ഗോളുകളാണ് നേടിയിട്ടുള്ളത്.  എന്നാൽ അസ്സിസ്റ്റുകളുടെ മുൻ തൂക്കത്തിൽ എംബാപ്പെയാണ് മുൻപന്തിയിൽ. എംബാപ്പെ മൂന്ന് അസ്സിസ്റ്റും മെസ്സി രണ്ട് അസ്സിസ്റ്റുമാണ് ലോകകപ്പിൽ നേടിയത്.

 

 

ALSO READ:-

പക്ഷെ എംബാപ്പെയ്ക്ക് വെല്ലുവിളികൾ ഏറെയാണ് ഗോൾഡൻ ബൂട്ട് നേടാൻ. എംബാപ്പെയ്ക്ക് ഇനി ടൂർണമെന്റിൽ കളിക്കാൻ ബാക്കിയുള്ളത് ലൂസേഴ്സ് ഫൈനൽ മാത്രമാണ്. എന്നാൽ ലയണൽ മെസ്സിക്ക് രണ്ട് മത്സരങ്ങൾ കൂടി ലോകകപ്പിൽ കളിക്കാൻ ബാക്കിയുണ്ട്. സെമിഫൈനലും, വിജയിക്കുകയാണേൽ ഫൈനൽ അല്ലെങ്കിൽ ലൂസേഴ്സ് ഫൈനൽ കളിക്കാൻ മെസ്സിക്ക് കഴിയും. അതുകൊണ്ട് തന്നെ എംബാപ്പെയ്ക്ക് ഗോൾഡൻ ബൂട്ട് നേടണമെങ്കിൽ ഭാഗ്യം കൂടി തുണക്കണം.

 

 

അതോടൊപ്പം മെസ്സിക്കും എംബാപ്പെക്കും വെല്ലുവിളിയുമായി ഇംഗ്ലണ്ട് താരങ്ങളായ ഹാരി കെയ്നും ജൂഡ് ബെല്ലിംഗ്ഹാമും രംഗത്തുണ്ട്. നിലവിൽ ടൂർണമെന്റിൽ ഇരുവരും ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ടിനായി പിന്നാലെയുണ്ട്. ഇരുവർക്കും ഇനിയും ലോകകപ്പിൽ രണ്ട് മത്സരങ്ങൾ കളിക്കാൻ ബാക്കിയുണ്ട്.

അതുകൊണ്ട് തന്നെ ലോകകപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഗോൾഡൻ ബൂട്ട് ആര് നേടുമെന്ന ആകാംക്ഷയും വർധിക്കുകയാണ്.

Summary:- France’s World Cup campaign ended with a 2-0 semi-final defeat to Spain, but Kylian Mbappe still leads the Golden Boot race with eight goals and three assists. Lionel Messi has also scored eight goals and remains in contention with more matches left to play, while England’s Harry Kane and Jude Bellingham, both on six goals, are still in the hunt.


Discover more from Footy Times

Subscribe to get the latest posts sent to your email.

FIFA world cupFIFA World Cup 2026Harry KaneJude BellinghamLionel MessiMbappe
Comments (0)
Add Comment