അർജന്റീന-ഇംഗ്ലണ്ട് സെമി നിയന്ത്രിക്കാൻ മെസ്സിയുടെ ഇഷ്ട റഫറി? മത്സരത്തിന് മുമ്പേ ചൂടുപിടിച്ച് ചർച്ചകൾ

2026 ലോകകപ്പിലെ അർജന്റീന vs ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിൽ കളിക്കാർക്കൊപ്പം തന്നെ ആരാധകർ ശ്രദ്ധയോടെ വീക്ഷിക്കാൻ പോവുന്ന മറ്റൊരു വ്യക്തിയാണ് റഫറി. ജൂലൈ 15ന് അറ്റ്ലാന്റയിൽ നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിന്റെ ചുമതല വഹിക്കാൻ ഫിഫ അമേരിക്കൻ റഫറി ഇസ്മായിൽ എൽഫാത്തിനെ നിയമിച്ചിരിക്കുകയാണ്.

ഫിഫയിലെ ഏറ്റവും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരിൽ ഒരാളാണ് എൽഫാത്ത് എങ്കിലും, അർജന്റീനയുടെ സമീപകാല ലോകകപ്പ് മത്സരങ്ങളിലെ റഫറിയിംഗ് തീരുമാനങ്ങൾ ഇതിനകം തന്നെ ചർച്ചകൾക്ക് തുടക്കമിട്ടതിനാൽ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ കൂടുതൽ ശ്രദ്ധ ആകർഷിക്കും.

 

 

മൊറോക്കോയിൽ ജനിച്ച ഇസ്മായിൽ കൗമാരപ്രായത്തിൽ അമേരിക്കയിലേക്ക് താമസം മാറുകയും, പിന്നീട് മേജർ ലീഗ് സോക്കറിൽ തന്റെ കരിയർ കെട്ടിപ്പടുത്തതിന് ശേഷം 2016ൽ ഫിഫ ലിസ്റ്റഡ് റഫറിയാക്കുകയായിരുന്നു.

ഇസ്മായിലിന്റെ വരവ് മെസ്സിക്ക് കൂടുതൽ ഗുണക്കരമാവുമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച വിഷയം. മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതിനുശേഷം എൽഫാത്ത് നിയന്ത്രിച്ച ഒരു മത്സരത്തിലും ലയണൽ മെസ്സി പരാജയപ്പെട്ടിട്ടില്ല. അതേസമയം 2022 ലെ അർജന്റീനയുടെ ലോകകപ്പ് ഫൈനൽ വിജയത്തിലെ നാലാമത്തെ റഫറി കൂടിയായിരുന്നു ഇസ്മായിൽ. അതുകൊണ്ട് തന്നെ ഇസ്മായിൽ നടത്താൻ പോവുന്ന ചെറിയ പിഴവുകൾ പോലും വലിയ ചർച്ച വിഷയമാക്കുമെന്ന് ഉറപ്പാണ്.

 

 

ടൂർണമെന്റിൽ ഇതോടകം തന്നെ അർജന്റീനയെയും റഫറിയെയും ബന്ധപ്പെട്ട് ഒട്ടേറെ വിമർശനങ്ങൾ വന്നു കഴിഞ്ഞു. നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ ഈജ്പിതിനെതിരെയും സ്വിറ്റ്സർലൻഡിനെതിരെയും റഫറിയുടെ തെറ്റായ തീരുമാനങ്ങൾ കാരണമാണ് അർജന്റീനയ്ക്ക് വിജയിക്കാൻ സാധിച്ചെതെന്നാണ് ഒരു കൂട്ടം ആരാധകരുടെ വാദം.

ALSO READ:-

നാളെ പാതിരാത്രി ഇന്ത്യൻ സമയം 12:30ക്കാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്. ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെയാണ് അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ 3-1ന് പരാജയപ്പെടുത്തിയാണ് അർജന്റീന സെമിയിലെത്തിയത്. മറുഭാഗത്ത് നോർവേയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് വരുന്നത്.

 

 

ടൂർണമെന്റിൽ ഇതോടകം എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിൽ മുൻപന്തിയിലുള്ള മെസ്സിയിൽ തന്നെയാണ് അർജന്റീനയുടെ പ്രതീക്ഷകളെങ്കിൽ അതി ഗംഭീര ഫോമിലുള്ള റയൽ മാഡ്രിഡ്‌ താരം ജൂഡ്  ബെല്ലിംഗ്ഹാമിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഈയൊരു മത്സരം വിജയിക്കുന്ന ടീം ഫൈനലിൽ സ്പെയിനിനെയായിരിക്കും നേരിടുക.

അർജന്റീന-ഇംഗ്ലണ്ട് മത്സരം എങ്ങനെ തത്സമയം കാണാം?

2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

Summary:- FIFA has appointed American referee Ismail Elfath to officiate the 2026 World Cup semifinal between Argentina and England. Elfath’s appointment has sparked discussion due to his previous association with Lionel Messi and Argentina, while fans continue debating refereeing decisions involving Argentina in this tournament. The winner of the semifinal will face Spain in the World Cup final.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaFIFA world cupFIFA World Cup 2026ismail elthafLionel Messi
Comments (0)
Add Comment