അർജന്റീന പ്രീ ക്വാർട്ടറിൽ; തലയുയർത്തി മടങ്ങി കേപ്പ് വെർഡെ

ലോകകപ്പ് റൗണ്ട് ഓഫ് 32ൽ കേപ്പ് വെർഡെ തോൽപ്പിച്ച് അർജന്റീന പ്രീ ക്വാർട്ടറിൽ. എക്സ്ട്രാ ടൈം വരെ നീണ്ട വാശിയേറിയ പോരാട്ടത്തിൽ മൂന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം.

 

 

അർജന്റീനയ്ക്കായി ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടിനെസ്, ഡൈനി ബോർഗസിന്റെ ഓൺ ഗോൾ വല കുലുക്കിയപ്പോൾ കേപ്പ് വെർഡെയ്ക്കായി ഡെറോയ് ഡ്വാർട്ടെയും സിഡ്നി ലോപ്പസ് കാബ്രൽ എന്നിവർ മറുപടി ഗോൾ നേടി.

ആദ്യ പകുതിയിൽ അർജന്റീനയുടെ സമ്പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്.  34ആം മിനുട്ടിൽ ഈയൊരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മെസ്സിയുടെ ഗോളിലൂടെയാണ് അർജന്റീന മുന്നിലെത്തുന്നത്.

 

 

പ്രതിരോധ നിര താരം ലിസാൻഡ്രോ മാർട്ടിനെസ് നൽകിയ ലോങ്‌ ബോൾ ബോക്സിനുള്ളിൽ കൃത്യമായി സ്വീകരിക്കുംകയും ഫിനിഷ് ചെയ്യുകയുമായിരുന്നു മെസ്സി. ഇതോടെ അർജന്റീന ഒരു ഗോൾ ലീഡ് നേടി ആദ്യ പകുതി അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന കേപ്പ് വെർഡെയാണ് സാധിച്ചത്.  അങ്ങനെയിരിക്കെയാണ് മത്സരത്തിന്റെ 59ആം മിനുറ്റിൽ കേപ്പ് വെർഡെ ക്യാപ്റ്റൻ റയാൻ മെൻഡ്‌സിന്റെ അസ്സിസ്റ്റിൽ ഡെറോയ് ഡ്വാർട്ടെ ഗോൾ നേടി മത്സരം തുല്യമാക്കിയത്.

 

 

രണ്ടാം പകുതിയിൽ അർജന്റീന വീണ്ടും ആക്രമിച്ചു കളിച്ചുവെങ്കിലും മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.

എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ കോർണർ നിന്ന് ഗോൾ നേടി ലിസാൻഡ്രോ മാർട്ടിനെസ് ലീഡ് രണ്ടാക്കി. എന്നാൽ ഇതിന് ശേഷം കേപ്പ് വെർഡെ താരം കാബ്രലിന്റെ 103ആം മിനുറ്റിൽ കിടിലൻ കർവിങ് ഗോൾ നേടി മത്സരം വീണ്ടും സമനിലയിലാക്കി.

 

ALSO READ:-

 

ഈയൊരു ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ് കാബ്രൽ നേടിയത്. ലെഫ്റ്റ് വിങ്ങിൽ നിന്ന് ബോൾ സ്വീകരിച്ച് ബോക്സിന്റെ മൂലയിൽ നിന്ന് എടുത്ത് ഷോട്ട് ഗോളി എമിലിയാനോ മാർട്ടിനെസിനെയും മറികടന്ന് ഗോളാവുകയായിരുന്നു.

 

 

വീണ്ടും രണ്ട് ടീമുകളും ലീഡ് നേടാനായി പൊരുതിയെങ്കിലും ഫലം കണ്ടത് അർജന്റീനയുടെയാണ്. 111ആം മിനുറ്റിൽ കോർണറിൽ നിന്നും ഓൺ ഗോൾ നേടി മത്സരം സീൽ ചെയ്യുകയായിരുന്നു അർജന്റീന.

മെസ്സി എടുത്ത കോർണർ പ്രതിരോധ നിര താരം റൊമേരോ ഹെഡ് ചെയ്തുവെങ്കിലും കേപ്പ് വെർഡെയുടെ പ്രതിരോധ നിരതാരം ഡൈനി ബോർഗസിന്റെ കൈ കൊണ്ട് വലയിൽ കേറുകയായിരുന്നു.

തങ്ങളുടെ ആദ്യ ലോകകപ്പിൽ തന്നെ കരുത്തന്മാരെ വരെ വേറപ്പിച്ചാണ് കേപ്പ് വെർഡെ മടങ്ങുന്നത്. ടൂർണമെന്റ് ഉടനീളവും ഈയൊരു മത്സരത്തിലും അതി ഗംഭീര പ്രകടനമാണ് ഗോൾകീപ്പർ വോഴിഞ്ഞ കാഴ്ച്ചവെച്ചത്.

 

 

ഇനി പ്രീ ക്വാർട്ടറിൽ അർജന്റീന നേരിടുക ഈജിപ്തിനെയാണ്. ജൂലൈ ഏഴിന് രാത്രി 9:30ക്കാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്.

Summary:- Argentina edged Cape Verde 3-2 after extra time to reach the World Cup quarter-finals. Lionel Messi scored as Argentina survived a spirited fightback and will now face Egypt in the last eight.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaCape VerdeFIFA world cupFIFA World Cup 2026Lionel Messi
Comments (0)
Add Comment