ലോകകപ്പിൽ ഇന്ന് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ അർജന്റീന ഇറങ്ങുകയാണ്. മുഹമ്മദ് സലാഹിന്റെ ഈജിപ്താണ് എതിരാളികൾ. ചൊവ്വാഴ്ച രാത്രി 9:30ക്കാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്.
റൗണ്ട് ഓഫ് 32ൽ കേപ്പ് വെർഡെയെ പരാജയപ്പെടുത്തിയാണ് അർജന്റീന പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. അധിക സമയം വരെ നീണ്ട വാശിയേറിയ മത്സരത്തിൽ 3-2നാണ് അർജന്റീനയുടെ വിജയം.
മറുഭാഗത്ത് ഓസ്ട്രേലിയനെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ തോൽപ്പിച്ചാണ് ഈജിപ്ത് യോഗ്യത നേടിയത്. ഇതാദ്യമായാണ് ഈജിപ്ത് ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരം കളിക്കാൻ പോവുന്നത്.
ഇതിന് മുൻപ് ഇരു ടീം ഒരു തവണ മാത്രമാണ് നേർക്കുനേർ വന്നത്. 2008ൽ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന ജയിക്കുകയായിരുന്നു.
അർജന്റീന ടീം ന്യൂസ്
കേപ് വെർഡെക്കെതിരായ മത്സരത്തിൽ പരിക്കുപറ്റിയ ഫാസുണ്ടോ മെഡിന ഈജിപ്ത് നെതിരെ കളിക്കില്ല. പകരം കേപ്പ് വെർഡക്കെതിരെ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ടാഗ്ലിയാഫിക്കോ ഈജിപ്ത്നെതിരെ ആദ്യ ഇലവനിൽ ഇടം നേടും.
പ്രതിരോധത്തിൽ മറ്റ് പൊസിനുകളിൽ മാറ്റമുണ്ടാക്കില്ല, നഹുവൽ മോളിന റൈറ്റ് ബാക്കിലും,ലിസാൻഡ്രോ മാർട്ടിനെസും ക്രിസ്റ്റ്യൻ റൊമേറോയും സെന്റർ ബാക്കിലും, എമിലിയാനോ മാർട്ടിനെസ് ഗോളിയുമായി തുടരും.
മധ്യനിരയിലേക്ക് വരുമ്പോൾ റോഡ്രിഗോ ഡി പോൾ വലതുവശത്തും, ഇടതുവശത്ത് തിയാഗോ അൽമാഡയും, അലക്‌സിസ് മാക് അലിസ്റ്ററും എൻസോ ഫെർണാണ്ടസും നടുവിലും കളിക്കും. അർജന്റീനയുടെ ഇതുവരെയുള്ള നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ഈയൊരു മിഡ്‌ഫീൽഡ് ലൈനെപ്പിലാണ് കളിച്ചിട്ടുള്ളത്.
അർജന്റീനയുടെ ആക്രമണനിരയും അതേപടി തുടരും. ഇതുവരെ അർജന്റീന നേടിയ 11 ലോകകപ്പ് ഗോളുകളിൽ ഏഴെണ്ണവും നേടിയ ലയണൽ മെസ്സിക്കൊപ്പം ലൗട്ടാരോ മാർട്ടിനെസ് തുടരും.
അർജൻ്റീനയുടെ സാധ്യത ഇലവൻ (4-4-2): എമിലിയാനോ മാർട്ടിനെസ്; മോളിന, റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, ടാഗ്ലിയാഫിക്കോ; ഡി പോൾ, ഫെർണാണ്ടസ്, മാക് അലിസ്റ്റർ, അൽമാഡ; മെസ്സി, ലൗട്ടാരോ മാർട്ടിനെസ്
ഈജിപ്ത് ടീം ന്യൂസ്
സസ്‌പെൻഷൻ കാരണം ഓസ്‌ട്രേലിയയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരം നഷ്ടമായ മോഹനാദ് ലഷീൻ തിരിച്ച് ഇലവനിലേക്ക് തിരിച്ചെത്തും. അദ്ദേഹം മർവാൻ അതേയയ്‌ക്കൊപ്പം മധ്യനിരയിൽ സ്ഥാനം പങ്കിടും.
ഫിറ്റ്നസ് ആശങ്ക ഉള്ളത് കൊണ്ട് ലെഫ്റ്റ് ബാക്ക് താരം അഹമ്മദ് ഫത്തൂഹ് ഈയൊരു മത്സരവും കളിക്കില്ല. പകരക്കാരനായി കരീം ഹഫീസ് കളിക്കും. എന്നാൽ കരീം ഹഫീസ് നിലവിൽ പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് വെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ടീമിലെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാഹ്, ഒമർ മർമൂഷ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പാണ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ നിന്ന് മറ്റ് മാറ്റങ്ങൾ ഇല്ലാണ്ടായിരിക്കും ഈജിപ്ത് ഇറങ്ങുക.
ഈജിപ്ത് (4-2-3-1): ഷോബീർ; ടി അല, ഫാത്തി, ഇബ്രാഹിം, ഹഫീസ്; ലഷീൻ, അതെയ; സിക്കോ, സലാ, അഷൂർ; മർമൂഷ്.
അർജന്റീന vs ഈജിപ്ത് മത്സരം എങ്ങനെ തത്സമയം കാണാം
2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary:- Argentina face Egypt in the FIFA World Cup Round of 16 on Tuesday, with both teams chasing a place in the quarter-finals. Lionel Messi’s Argentina are slight favourites, while Mohamed Salah’s Egypt hope to continue their historic World Cup run.
Discover more from Footy Times
Subscribe to get the latest posts sent to your email.