യമാൽ ചിറകിലേറി ബാർസ
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബെൻഫികയെ 3-1ന് പഞ്ഞിക്കിട്ട് ബാർസ. ഇരട്ട ഗോളുകളുമായി റാഫിന്യ ഗോൾവേട്ട പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ ഗോളടിച്ചും അടിപ്പിച്ചും യമാൽ നിറഞ്ഞാടി.
ആദ്യപാദത്തിന്റെ ഒരു ഗോളിന് ലീഡിൻ്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ആതിഥേയർ 11 ആം മിനുട്ടിൽ ആദ്യ ഗോൾ നേടി. വലതു വിങ്ങിൽ നിന്നും യമാൽ നൽകിയ ട്രിവേല റാഫിന്യ വലയിലാക്കി. തൊട്ടു പിന്നാലെ ബെൻഫിക ഒട്ടമെൻഡിയിലൂടെ ഗോൾ മടക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചു വരാൻ അത് മതിയായില്ലായിരുന്നു. 27ാം മിനിറ്റിലേക്ക് കടന്നവത്സരത്തിൽ യമാൽ ഗോൾ കണ്ടെത്തി, ത്രോയിൽ കലാശിക്കുമെന്ന് കരുതിയ മുന്നേറ്റം പിടിച്ചെടുത്ത താരം ബോക്സിലേക്ക് കടന്ന് കൊടുത്ത ഷോട്ട് ഗോൾ കീപ്പർ ട്രുബിനിന് ഒരവസരം നൽകിയില്ല.
ഇടവേളക്ക് പിരിയും മുമ്പ് ബാൾഡേയും റാഫിന്യയും ചേർന്ന് നടത്തിയ കൗണ്ടർ അറ്റക്കിൽ നിന്നും മൂന്നാം ഗോളും നേടിയതോടെ ബാർസയുടെ ക്വാർട്ടർ പ്രവേശനം ഉറപ്പായി. രണ്ടാം പകുതിയിൽ ഇരുടീമിനും അവസരങ്ങൾ ലഭിച്ചുവെങ്കിലും സ്കോർ നിലയിൽ മാറ്റങ്ങൾ ഒന്നും സൃഷ്ടിക്കാനായില്ല.
Discover more from
Subscribe to get the latest posts sent to your email.