മത്സര ശേഷം മെസ്സിയെക്കുറിച്ച് ചോദ്യം; അവഗണിച്ച് റൊണാൾഡോ

ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടന്ന 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെ 5-0 ന് പരാജയപ്പെടുത്തിയിരിക്കുകയാണ് പോർച്ചുഗൽ. ഇരട്ട ഗോൾ നേടിയ റൊണാൾഡോയുടെ കരുത്തിലാണ് പോർച്ചുഗലിന്റെ വിജയം.

 

 

കഴിഞ്ഞയാഴ്ച ഡിആർ കോംഗോയ്‌ക്കെതിരെ ഗോളുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും, റൊണാൾഡോ ചൊവ്വാഴ്ച ഉസ്ബെക്കിസ്ഥാനെതിരെ രണ്ട് ഗോളുകൾ നേടി വീണ്ടും തന്റെ ഫോമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.

 

ALSO READ:- വിമർശകരുടെ വായടിപ്പിച്ച് റൊണാൾഡോ; ലോകക്കപ്പിൽ പുതിയ റെക്കോർഡ് നേട്ടങ്ങൾ

 

മറുവശത്ത് മെസ്സി ഫിഫ ലോകക്കപ്പിൽ മികച്ച തുടക്കം കുറിച്ചിരിക്കുകയാണ്. അൾജീരിയയ്‌ക്കെതിരെ ഹാട്രിക്കും ഓസ്ട്രിയയ്‌ക്കെതിരെ ഇരട്ട ഗോളും ടൂർണമെന്റിൽ ഇതോടകം മെസ്സി നേടി കഴിഞ്ഞു. നിലവിൽ ഗോൾഡൻ ബൂട്ട് വേട്ടയിൽ ഒന്നാം സ്ഥാനത്താണ് മെസ്സി.

 

മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി റൊണാൾഡോ

 

ഉസ്ബെക്കിസ്ഥാനെതിരെയുള്ള വിജയത്തിന് ശേഷം മാധ്യമ പ്രവർത്തക്കരെ കാണുകയായിരുന്നു റൊണാൾഡോ. അപ്പോളാണ് ഒരു മാധ്യമ പ്രവർത്തകൻ മെസ്സിയെ കുറിച്ച് ചോദ്യം ചോദിക്കുന്നത്.

 

 

എന്നാൽ മാധ്യമ പ്രവർത്തക്കൻ ചോദ്യം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ റൊണാൾഡോ ചോദ്യം അവഗണിക്കുകയും, മറ്റൊരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുക്കയായിരുന്നു.

“ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടി, കൈലിയൻ എംബാപ്പെ…”. റിപ്പോർട്ടർ ചോദ്യം പൂർത്തിയാക്കുന്നതിന് മുമ്പ്, റൊണാൾഡോ മാറി നിന്ന് പറഞ്ഞു, “അടുത്ത ചോദ്യം.

അതോടൊപ്പം ഫിഫ ലോകകപ്പിൽ ലയണൽ മെസ്സിയേയും അർജന്റീനയേയും നേരിടാനുള്ള സാധ്യതയെക്കുറിച്ച് റൊണാൾഡോയോട് ചോദിച്ചു. ലോകകപ്പിൽ ലയണൽ മെസ്സിയെ നേരിടുന്നത് “അതിശയകരം” ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

 

 

ALSO READ:- നെയ്മർ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുന്നു; പക്ഷെ ബ്രസീലിന് തിരിച്ചടിയായി മറ്റൊരു താരത്തിന്റെ പരിക്ക്

 

“ഇന്ന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ജയിച്ച് മുന്നേറുക എന്നതായിരുന്നു, അടുത്തതിനായി തയ്യാറെടുക്കുക എന്നതായിരുന്നു… ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് മുന്നേറുക എന്നതായിരുന്നു.  ഞങ്ങൾ അത് ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഉസ്ബെക്കിസ്ഥാനെതിരെ തന്റെ ആദ്യ ഗോൾ നേടിയതോടെ, ആറ് വ്യത്യസ്ത ഫിഫ ലോകക്കപ്പുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി റൊണാൾഡോ മാറി. എന്നിരുന്നാലും, വ്യക്തിഗത റെക്കോർഡുകളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്നും ടീം വർക്കാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

“റെക്കോർഡുകൾ തകർക്കുന്നത് എപ്പോഴും സന്തോഷകരമാണ്. പക്ഷേ ദേശീയ ടീമിനെ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന്റെ പ്രവർത്തനവും ഞങ്ങൾക്കുണ്ടായിരുന്ന ആത്മവിശ്വാസവുമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

 

Summary:- Portugal star Cristiano Ronaldo ignored a question about Lionel Messi following the European side’s 5-0 win over Uzbekistan in the 2026 FIFA World Cup Group K clash in Houston on Tuesday.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaCristiano RonaldoFIFA world cupFootball NewsLionel MessiPortugal
Comments (0)
Add Comment