Footy Times
The Beautiful Game, Beautifully Told

സോഷ്യൽ മീഡിയയിലും ശതകോടീശ്വരൻ : നൂറു കോടിയടിച്ച് റൊണാൾഡോ

0

 

 

 

കളത്തിനകത്തായാലും പുറത്തായാലും റെക്കോർഡുകൾ ഇട്ടു കൊണ്ടേയിരിക്കുക എന്നത് ക്രിസ്ത്യാനോക്ക് ഒരു ഹരമാണ്. എണ്ണമറ്റ റെക്കോർഡുകൾ സ്വന്തം പേരിലുള്ള ഇതിഹാസ താരം ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും പുതിയൊരു റെക്കോർഡിനുടമയായിരിക്കുകയാണ്. തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും കൂടി ആകെ ഫോളോവേഴ്സ് എണ്ണം 100 കോടി കടന്നതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മനുഷ്യനായി മാറി പോർച്ചുഗീസ് ഇതിഹാസം.

ഇൻസ്റ്റഗ്രാമിൽ 639 മില്യണും ഫേസ്ബുക്കിൽ 170 മില്യണും ട്വിറ്ററിൽ 113 മില്യണും ആളുകൾ റോണോയെ പിന്തുടരുന്നുണ്ട്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് യൂട്യൂബിലും 60 മില്യണിലധികം സബ്സ്ക്രൈബേഴ്സ് നേടിയതോടെയാണ് 1 ബില്യൺ, അതായത് നൂറു കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് ക്രിസ്ത്യാനോ കുതിച്ചു കയറിയത്.

നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടും ഫോളോവേഴ്സിന് നന്ദി പ്രകടിപ്പിച്ചു കൊണ്ടും പോസ്റ്റിടാൻ റൊണാൾഡോ മറന്നില്ല. “എന്റെ ഉയർച്ചയിലും താഴ്ചയിലും നിങ്ങൾ എന്റെ കൂടെയുണ്ടായിരുന്നു. മദെയ്രയുടെ തെരുവുകളിൽ നിന്നും ലോകത്തിലെ തന്നെ വലിയ വേദികളിലേക്ക് ഞാൻ വളർന്നത് എന്റെ കുടുംബത്തിനും നിങ്ങൾക്കും കൂടി വേണ്ടിയാണ്. ഈ യാത്ര നമ്മുടെ യാത്രയാണ്. എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരമില്ലെന്ന് നമ്മൾ തെളിയിച്ചിരിക്കുന്നു. എന്നെ വിശ്വസിച്ചതിനും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നിങ്ങൾക്കേവർക്കും നന്ദി.” താരം ഫെയ്സ്ബുക്കിൽ കുറിച്ചു.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply