Footy Times
The Beautiful Game, Beautifully Told

ആവേശപ്പോരാട്ടം ബലാബലം : ഐ.എസ്.എല്ലിന് ഉജ്ജ്വല തുടക്കം

0

2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് തീപാറുന്ന തുടക്കം. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന ശക്തി പരീക്ഷണത്തിനൊടുവിൽ മോഹൻ ബഗാനും മുംബൈ സിറ്റിയും രണ്ട് ഗോളുകളടിച്ച് സമനിലയിൽ പിരിഞ്ഞു.

മത്സരം ചൂടു പിടിക്കും മുമ്പ് തന്നെ ഒമ്പതാം മിനുട്ടിൽ മുംബൈയെ ഞെട്ടിച്ച് നിർഭാഗ്യമെത്തി. ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ബഗാൻ മുന്നേറ്റം തൊടുത്തു വിട്ട ഷോട്ടിനെ ക്ലിയർ ചെയ്യുന്നതിനിടെ മുംബൈ പ്രതിരോധ താരം തിരിയുടെ പിഴവിൽ ഓൺഗോൾ വീഴുകയായിരുന്നു. വിട്ടുകൊടുക്കാതെ പൊരുതിയ മുംബൈ ഇരുപത്തെട്ടാം മിനിറ്റിൽ ഒപ്പമെത്തി. ബഗാൻ പോസ്റ്റിലേക്കെത്തിയ ക്രോസ് മനോഹരമായ ഹെഡറിലൂടെ ആൻഡ്രെ റോഡ്രിഗസ് ഗോളാക്കി മാറ്റി.

രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മത്സരം ആവേശത്തിന്റെ ഉത്തുംഗതയിലെത്തി. തന്റെ പിഴവിന് മനോഹരമായി പകരം വീട്ടിയ തിരി എഴുപതാം മിനിറ്റിൽ മുംബൈയെ മുന്നിലെത്തിച്ചു. ജയമുറപ്പിച്ച് മുംബൈ മുന്നോട്ട് നീങ്ങിയ മത്സരത്തിൽ പക്ഷേ ട്വിസ്റ്റുകൾ ബാക്കിയായിരുന്നു. മത്സരമവസാനിക്കാൻ വെറും സെക്കൻഡുകൾ ബാക്കി നില്ക്കെ ഉജ്ജ്വല ഷോട്ടിലൂടെ ക്രോമ വീണ്ടും ബഗാനെ ഒപ്പമെത്തിച്ചതോടെ ഗ്യാലറിയിലെ ബഗാൻ ഫാൻസ് കൂട്ടം ഇളകിമറിഞ്ഞു.

ഉദ്ഘാടന മത്സരത്തിൽ തന്നെ ആവേശം വാനോളമുയർന്നതോടെ ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്ക് ഇനി സുവർണ ദിനങ്ങളെന്നുറപ്പിക്കാം.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply