ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റ നിര താരം ഡീഗോ ഫോർലാൻ ഉറുഗ്വേയുടെ പരിശീലകനായി ചുമതലയേറ്റിരിക്കുകയാണ്. മുൻ പരിശീലകൻ മാർസെലോ ബീൽസയുടെ രാജിയെത്തുടർന്ന് ഉറുഗ്വേൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഇഗ്നാസിയോ അലോൺസോ ഡീഗോ ഫോർലാനെ താൽക്കാലിക പരിശീലകനായി നിയമിക്കുകയാണെന്ന് പ്രഖ്യാപ്പിക്കുകയായിരുന്നു.
2027 മാർച്ച് വരെ നീള്ളുന്ന കരാറിലാണ് ഫോർലാൻ ഉറുഗ്വേയുടെ പരിശീലക സ്ഥാനത്ത് എത്തുന്നത്. പിന്നീട് അതുവരെയുള്ള ടീമിന്റെ പ്രകടനത്തെ വിലയിരുത്തിയായിരിക്കും ഉറുഗ്വേ ഫോർലാനിന്റെ കരാർ പുതുക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കുക.
ഉറുഗ്വേയുടെ നിരാശാജനകമായ ലോകകപ്പ് പ്രകടനത്തിന് ശേഷം ബീൽസ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ഫോർലാന്റെ നിയമനം. സ്പെയിൻ, സൗദി അറേബ്യ, കേപ്പ് വെർഡെ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എച്ചില്ലായിരുന്നു ഉറുഗ്വേ കളിച്ചിരുന്നത്. ഉറുഗ്വേയുടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് 2026 ഫിഫ ലോകകപ്പിൽ കാഴ്ചവെച്ചത്. ഗ്രൂപ്പ് സ്റ്റേജിൽ വെറും രണ്ട് പോയിന്റ് നേടാൻ മാത്രമേ ഉറുഗ്വേയ്ക്ക് സാധിച്ചുള്ളു.
ALSO READ:-
ആദ്യ മത്സരത്തിൽ സൗദി അറേബ്യനോട് 2-2നും, രണ്ടാം മത്സരത്തിൽ അൾജീരിയിനോട് 1-1നും സമനിലയിൽ വീഴുകയായിരുന്നു ഉറുഗ്വേ. തുടർന്ന് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റത്തോടെ ഉറുഗ്വേ ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഫെഡറേഷൻ തിരഞ്ഞെടുപ്പുകൾ കാരണമാണ് ഫോർലാനെ താൽക്കാലിക പരിശീലകനായി ചുമതലയേൽപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭാവി സംബന്ധിച്ച തീരുമാനം ഇടക്കാല കാലയളവിനുശേഷം എടുക്കുന്നതാണ്.
സീനിയർ ടീമിനെ കൈകാര്യം ചെയ്യുന്നതിനൊപ്പം, 2027 ലെ സൗത്ത് അമേരിക്കൻ U20 ചാമ്പ്യൻഷിപ്പിൽ ഉറുഗ്വേ അണ്ടർ 20 ടീമിന്റെ ചുമതലയും ഫോർലാൻ ഏറ്റെടുത്തിട്ടുണ്ട്. ഫോർലാൻ പരിമിതമായ പരിശീലക പരിചയത്തോടെയാണ് ഉറുഗ്വേയുടെ പരിശീലകനാവുന്നത്. മുമ്പ് 2020ൽ 11 മത്സരങ്ങളിൽ പെനറോളിനെയും 2021ൽ 12 മത്സരങ്ങളിൽ രണ്ടാം ഡിവിഷൻ ടീമായ അറ്റെനാസ് ഡി സാൻ കാർലോസിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്.
Summary:- Diego Forlán has been appointed as Uruguay’s interim head coach until March 2027 following Marcelo Bielsa’s resignation after the team’s poor 2026 FIFA World Cup campaign. The former Manchester United striker will also coach Uruguay’s U20 side, with his long-term future to be decided after the interim period.
Discover more from Footy Times
Subscribe to get the latest posts sent to your email.