ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി താരങ്ങളുടെ പ്രകടനം വിലയിരുത്തി ഫിഫ പവർ റാങ്കിങ് പുറത്തിറക്കിയിരിക്കുകയാണ്. നിലവിൽ സെമി ഫൈനൽ വരെയുള്ള താരങ്ങളുടെ പ്രകടനമാണ് ഈയൊരു കണക്കിൽ ഇതുവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ടൂർണമെന്റിൽ താരങ്ങളുടെ ഇതുവരെയുള്ള പ്രകടനം ആക്രമണം, ക്രിയേറ്റിവിറ്റി, പ്രതിരോധം എന്നീ മൂന്ന് വിഭാഗങ്ങളിലായി 0 മുതൽ 10 വരെയുള്ള സ്കോറുകൾ വിലയിരുത്തിയാണ് ഫിഫ പവർ റാങ്കിംഗ് നിശ്ചയിക്കുന്നത്.
ഒന്നാം സ്ഥാനം നിലനിർത്തി എംബാപ്പെ
ഫിഫ പവർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഫ്രാൻസ് മുന്നേറ്റ താരം കൈലിയൻ എംബാപ്പെ. ടൂർണമെന്റിന്റെ തുടക്കം മുതലെ എംബാപ്പെ തന്നെയാണ് ഈയൊരു പട്ടികയിൽ മുൻപന്തിയിൽ.
ടൂർണമെന്റിൽ ഇതോടകം ആറ് മത്സരങ്ങൾ നിന്ന് എട്ട് ഗോളുകളും മൂന്ന് അസ്സിസ്റ്റും നേടി ഗോൾഡൻ ബൂട്ട് വേട്ടയിലും ഒന്നാം സ്ഥാനത്താണ് എംബാപ്പെ. അറ്റാക്കിങ്ങിൽ 8.97ഉം ക്രീയേറ്റിവിറ്റി 7.65ഉം ഡിഫെൻസിൽ 4.47മാണ് എംബാപ്പെക്ക് ലഭിച്ച റേറ്റിംഗ്.
വമ്പൻ കുതിപ്പുമായി ബെല്ലിംഗ്ഹാം
പ്രീ ക്വാർട്ടറിലെയും, ക്വാർട്ടർ ഫൈനലിലെയും ഗംഭീര പ്രകടനത്തിനൊടുവിൽ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാം പവർ റാങ്കിങ് പട്ടികയിൽ മെസ്സിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. നോക്ക്ഔട്ട് മത്സരങ്ങളിൽ നോർവേക്കെതിരെയും മെക്സിക്കോയ്ക്കെതിരെയും താരത്തിന് രണ്ട് ഗോളുകൾ വീതം നേടാൻ കഴിഞ്ഞിരുന്നു.
നിലവിൽ ടൂർണമെന്റിൽ ആറ് മത്സരങ്ങൾ നിന്ന് ആറ് ഗോൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിലും താരം സജീവമാണ്. അറ്റാക്കിങ്ങിൽ 8.25ഉം ക്രീയേറ്റിവിറ്റി 6.49ഉം ഡിഫെൻസിൽ 5.67മാണ് ബെല്ലിംഗ്ഹാമിന് ലഭിച്ച റേറ്റിംഗ്.
ഒരു പടി ഇറങ്ങി മെസ്സി
പവർ റാങ്കിങ്ങിൽ രണ്ടിൽ നിന്ന് മൂന്നാം സ്ഥാനതെത്തിയിരിക്കുകയാണ് ലയണൽ മെസ്സി. കഴിഞ്ഞ മത്സരങ്ങളിൽ മെസ്സി മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നെങ്കിലും, നോക്ക്ഔട്ടിലെ ബെല്ലിംഗ്ഹാമിന്റെ അതി ഗംഭീര പ്രകടനമാണ് തിരിച്ചടിയായത്.
ടൂർണമെന്റിൽ മെസ്സിയും എട്ട് ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും, അസ്സിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെ ഗോൾഡൻ ബൂട്ട് വേട്ടയിൽ എംബാപ്പെയുടെ തൊട്ട് പിന്നിലാണ് താരം. നിലവിൽ ടൂർണമെന്റിൽ രണ്ട് അസ്സിസ്റ്റുകളാണ് മെസ്സിക്ക് നേടാൻ സാധിച്ചത്. അറ്റാക്കിങ്ങിൽ 8.07ഉം ക്രീയേറ്റിവിറ്റിയിൽ 7.41ഉം ഡിഫെൻസിൽ 4.90മാണ് മെസ്സിക്ക് ലഭിച്ച റേറ്റിംഗ്.
ALSO READ:-
പുറത്തായെങ്കിലും നോർവേയുടെ ഏർലിംഗ് ഹാലൻഡാണ് പട്ടികയിൽ നാലാം സ്ഥാനത്. 7.53 അറ്റാക്കിങും 4.66 ക്രീയേറ്റിവിറ്റിയും 5.15 ഡിഫെൻസിലും താരത്തിന് റേറ്റിംഗ് ലഭിച്ചു. ടൂർണമെന്റിൽ താരം ഏഴ് ഗോളുകൾ നേടിയിരുന്നു.
ഇനി ഓരോ വിഭാഗമായി എടുത്തു നോക്കുകയാണേൽ ക്രീയേറ്റിവിറ്റിയിൽ ഫ്രാൻസിന്റെ മൈക്കൽ ഒലീസെയും, ഡിഫെൻസിങ്ങിൽ സ്പെയിനിന്റെ റോഡ്രിയും, ഗോൾകീപ്പിങ്ങിൽ പോർച്ചുഗലിന്റെ ഡിയോഗോ കോസ്റ്റയുമാണ് ഏറ്റവും മുൻപന്തിയിൽ.
പവർ റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനകാർ
- കൈലിയൻ എംബാപ്പെ (ഫ്രാൻസ്)
- ജൂഡ് ബെല്ലിംഗ്ഹാം (ഇംഗ്ലണ്ട്)
- ലിയണൽ മെസ്സി (അർജന്റീന)
- എർലിംഗ് ഹാലാൻഡ് (നോർവേ)
- ജോഹാൻ മൻസാംബി (സ്വിറ്റ്സർലൻഡ്)
- ഔസ്മാൻ ഡെംബലെ (ഫ്രാൻസ്)
- ചാൾസ് ഡിഇ കെറ്റെലെയർ (ബെൽജിയം)
- വിനീഷ്യസ് ജൂനിയർ (ബ്രസീൽ)
- ഹാരി കെയ്ൻ (ഇംഗ്ലണ്ട്)
- ജൂലിയൻ ക്വിനോൺസ് (മെക്സിക്കോ)
Summary:- FIFA has released its first-ever World Cup Power Rankings based on players’ performances up to the semifinals. France’s Kylian Mbappé remains No. 1, while England’s Jude Bellingham climbs to second after impressive knockout displays, pushing Argentina’s Lionel Messi to third.
Discover more from Footy Times
Subscribe to get the latest posts sent to your email.