സ്വിറ്റ്സർലൻഡിനെതിരായ തോൽവിക്ക് ശേഷം വധഭീഷണി ലഭിച്ചതിനെത്തുടർന്ന് കൊളമ്പിയൻ മുന്നേറ്റ താരം ജാമിന്റൺ കാമ്പസ് ദേശീയ ടീമിനൊപ്പം കൊളംബിയയിലേക്ക് മടങ്ങിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ. സ്വിറ്റ്സർലൻഡിനെതിരായ തോൽവിക്ക് ശേഷം വധഭീഷണി ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് ഫോർവേഡ് കൊളംബിയയിലേക്ക് മടങ്ങാതത്.
പ്രീ ക്വാർട്ടറിൽ കൊളമ്പിയ സ്വിറ്റ്സർലാൻഡിനോട് പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്നും പുറത്താവുകയായിരുന്നു. മത്സരത്തിന്റെ അധിക സമയത്തിന്റെ അവസാന ഘട്ടത്തിൽ കളി ജയിക്കാനുള്ള സുവർണ്ണാവസരം ജാമിന്റൺ കാമ്പസിന് ലഭിച്ചിരുന്നു.
എന്നാൽ താരത്തിന് പന്ത് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ജാമിന്റൺ കാമ്പസിനതിരെ വധഭീഷണി വരുന്നത്.
അർജന്റീനിയൻ മധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, സാമൂഹിക മാധ്യമങ്ങളിലെ കളിയാക്കലും വധഭീഷണിയും നേരിടേണ്ടി വന്നത് കൊണ്ടാണ് താരം, തന്റെ സഹ താരങ്ങൾകൊപ്പം കൊളമ്പിയയിലേക്ക് മടങ്ങാഞ്ഞത്.
ALSO READ:-
ജെയിംസ് റോഡ്രിഗസ്, ഡാവിൻസൺ സാഞ്ചസ്, ജുവാൻ ഫെർണാണ്ടോ ക്വിന്റേറോ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന കളിക്കാരും ടീമിലെ മറ്റുള്ളവരോടൊപ്പം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നിലവിൽ കാമ്പസ് അമേരിക്കയിൽ തന്നെ തുടരുകയാണോ, അതോ തന്റെ ക്ലബ്ബിനൊപ്പം ചേരുവനായി അർജന്റീനയിലേക്ക് മടങ്ങിയോ ബന്ധപ്പെട്ട് വ്യക്തതയില്ല.
കാമ്പസ് തന്റെ അക്കൗണ്ടുകളിൽ കമന്റ് സെക്ഷൻ ഓഫ് ചെയ്ത്, നിരാശ വെറുപ്പായി മാറാൻ അനുവദിക്കരുതെന്ന് പിന്തുണക്കാരോട് അഭ്യർത്ഥിക്കുന്ന ഒരു വൈകാരിക സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
കാമ്പസിന്റെ ഈയൊരു അവസ്ഥ, ഫുട്ബോളിലെ കറുത്ത ദിനങ്ങളെ കൂടി ഓർമ്മപ്പെടുത്തുകയാണ്. 1994ൽ അമേരിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിൽ അബദ്ധത്തിൽ സെൽഫ് അടിച്ചതിന്റെ പേരിൽ കൊളബിയൻ പ്രതിരോധ താരം ആന്ദ്രെ എസ്കോബാറിനെ ഒരു കൂട്ട സംഗം വെടിവെച്ചു കൊന്നിരുന്നു. ആ ഒരു തോത്തിലേക്ക് പോവരുതെന്ന മുൻകരുതൽ കൊണ്ടാണ് കാമ്പസ് കൊളമ്പിയയിലേക്ക് മടങ്ങാഞ്ഞത്.
എന്തിരുന്നാലും ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊളംബിയൻ അറ്റോർണി ജനറലിന്റെ ഓഫീസിനെ സമീപിച്ചതായും ഫെഡറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.
Summary:- Colombia forward Jaminton Campaz reportedly did not return home with the national team after receiving death threats following the World Cup defeat to Switzerland. The Colombian federation has sought an investigation, while Campaz urged fans not to let disappointment turn into hatred.
Discover more from Footy Times
Subscribe to get the latest posts sent to your email.