ലോകകപ്പിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് സാദിയോ മാനെ

സെനഗലീസ് ഇതിഹാസ താരം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചിരിക്കുകയാണ്. 2026 ലോകകപ്പിൽ നിന്നും പുറത്തായത്തോടെയാണ് സാദിയോ മാനെ വിരമിക്കൽ പ്രഖ്യാപ്പിച്ചത്.

ലോകകപ്പ് റൗണ്ട് ഓഫ് 32വിൽ ബെൽജിയത്തിനോട് 3-2 തോറ്റായിരുന്നു സെനഗൽ ടൂർണമെന്റിൽ നിന്ന് പുറത്തായത്. സെനഗൽ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് താരം തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നതായി അറിയിച്ചത്.

 

 

താരത്തിന്റെ 14 വർഷത്തെ രാജ്യത്തിനായുള്ള സേവനത്തിനാണ് ഇവിടെ വിരാമം കുറിക്കുകന്നത്. രാജ്യത്തിനായി 130 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട് സാദിയോ മാനെ. 54 ഗോളുകളും 29 അസ്സിസ്റ്റുകളുമാണ് താരം സെനഗൽ ദേശിയ ടീമിനൊപ്പം നേടിയത്.

ദേശീയ പതാകയ്ക്കായി താൻ എല്ലാം ത്യാഗംചെയ്തതായും ജന്മനാടിനായി കഠിനമായി പോരാടിയുമാണ് താൻ പടിയിറങ്ങുന്നതെന്ന് മാനെ പ്രസ്താവനയിൽ വ്യക്തമാക്കിയത്.

2012ൽ മൊറോക്കോയുമായുള്ള സൗഹൃദ മത്സരത്തിലൂടെയാണ് മാനെ തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിക്കുന്നത്.

സെനഗലിന്റെ ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ നേഷൻസ് കപ്പ് നേടി കൊടുത്ത ക്യാപ്റ്റൻ കൂടിയാണ് മാനെ. 2022ൽ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ ഈജ്പ്തിനെ തോൽപ്പിച്ചായിരുന്നു സെനഗൽ കിരീടം ചൂടിയത്. പിന്നീട് 2025ലും ആദ്ദേഹത്തിന് സെനഗലിന് ആഫ്രിക്കൻ നേഷൻസ് ലീഗ് നേടി കൊടുക്കാൻ സാധിച്ചുവെങ്കിലും, ഫുട്ബോളിലെ പല കാരണങ്ങളാൽ ഈയൊരു കിരീടം തിരിച്ചു വാങ്ങുകയും, മൊറോക്കോയെ ജേതാക്കളായി പ്രഖ്യാപ്പിക്കും ചെയ്തു.

 

 

ALSO READ:-

2022, 2025 ആഫ്രിക്കൻ നേഷൻസ് ലീഗ് ടൂർണമെന്റുകളിലെ ബെസ്റ്റ് പ്ലേയർ പുരസ്‌കാരവും, 2019, 2022 വർഷങ്ങളിലെ ആഫ്രിക്കൻ ബെസ്റ്റ് പ്ലേയർ  പുരസ്‌കാരവും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

 

 

2026 ലോകകപ്പിൽ ഫ്രാൻസ്, നോർവേ, ഇറാഖ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിൽ ഉൾപ്പെട്ട സെനഗൽ, ആദ്യമത്സരത്തിൽ ഫ്രാൻസിനോടും രണ്ടാംമത്സരത്തിൽ നോർവേയോടും പരാജയപ്പെട്ട് പുറത്താകലിന്റെ വക്കിലായിരുന്നു.

എന്നാൽ, അവസാന മത്സരത്തിൽ ഇറാഖിനെ തോൽപ്പിച്ച് മികച്ച മൂന്നാംസ്ഥാനക്കാരായി നോക്കൗട്ടിലെത്തി. പക്ഷെ റൗണ്ട് ഓഫ് 32ൽ ബെൽജിയത്തോടുള്ള തോൽവിയോടെ ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു. മത്സരത്തിന്റെ 87ആം മിനിറ്റ് വരെ രണ്ട് ഗോൾ ലീഡ് നേടി നിന്നിരുന്ന സെനഗൽ അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു.

വമ്പന്മാരായ ലിവർപൂൾ, ബയേൺ മ്യുണിച്ച് ക്ലബ്ബുകൾക്കായി കളിച്ച മാനെ, നിലവിൽ ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം സൗദി ക്ലബ്ബായ അൽ-നാസറിന് വേണ്ടിയാണ് ക്ലബ്‌ തലത്തിൽ കളിക്കുന്നത്.

Summary:- Senegal legend Sadio Mané has announced his retirement from international football following his country’s exit from the 2026 FIFA World Cup. The 14-year international veteran ends his career with around 130 appearances, leaving behind a legacy highlighted by Senegal’s historic 2022 Africa Cup of Nations triumph.


Discover more from Footy Times

Subscribe to get the latest posts sent to your email.

FIFA world cupFIFA World Cup 2026Sadio Manesenegal
Comments (0)
Add Comment