യുഎസ്എ, പോർച്ചുഗൽ ടീമുകളുടെ പുറത്താകൽ തിരിച്ചടിയായി; ലോകകപ്പ് ക്വാർട്ടർ ഫൈനൽ ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു

ഫിഫ ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ കളി കാണാൻ വന്ന ലോകകപ്പാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ കഴിയുമ്പോൾ തന്നെ, ഇതിന് മുൻപ് ഏറ്റവും കൂടുതൽ ആരാധകർ കളി കാണാൻ വന്ന 1994ൽ യുഎസ്എയിൽ വെച്ച് നടന്ന ലോകകപ്പ് മറികടക്കാൻ 2026 ലോകകപ്പിന് സാധിച്ചിരുന്നു.

2026 ലോകകപ്പ് നടന്നു കൊണ്ടിരിക്കുന്നത് മെക്സിക്കോ, കാനഡ, യുഎസ്എ രാജ്യങ്ങളിലാണ്. ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ കഴിയുമ്പോൾ 3.58 മില്യൺ ആരാധകരാണ് മത്സരം കാണാൻ എത്തിയത്, അത് നോക്ക്ഔട്ട്‌ സ്റ്റേജ് കഴിയുമ്പോൾ 6.25മില്യൺ കടന്നിരിക്കുകയാണ്. ഓരോ ടിക്കറ്റിന്റെ വിലയെന്ന് പറയുന്നത് ലക്ഷകണക്കിന് രൂപയാണ്.

എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ്‌ നിരക്കിൽ വമ്പൻ ഇടിവ് വന്നിരിക്കുകയാണ്. 1000 ഡോളറിന്റെ ഇടിവ് വരെയാണ് ഒരു ടിക്കറ്റിന് തന്നെ വന്നിരിക്കുന്നത്.

ഇതിന് കാരണമായി പറയുന്നത് കരുത്തന്മാരായ പോർച്ചുഗലും ആതിഥേയരായ യുഎസ്എയും ലോകകപ്പിൽ നിന്നും പുറത്തായതാണന്നാണ്.

 

 

റൗണ്ട് ഓഫ് 16ൽ ബെൽജിയത്തിനോട് 4-1നാണ് യുഎസ്എ പരാജയപ്പെട്ടത്. ഹോം ടീം ഉൾപ്പെടുന്ന ഒരു ക്വാർട്ടർ ഫൈനൽ മത്സരമുണ്ടായിരുന്നെങ്കിൽ ആരാധകർക്കിടയിൽ കൂടുതൽ ഡിമാൻഡ് സൃഷ്ടിക്കുമായിരുന്നു.

 

 

പോർച്ചുഗലിന്റെ പുറത്താകലും വിലയിടിവിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പോർച്ചുഗലിനെതിരായ സ്‌പെയിനിന്റെ 1-0 വിജയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫിഫ ലോകകപ്പ് കരിയർ അവസാനിപ്പിക്കുക മാത്രമല്ല, ടൂർണമെന്റിലെ ഏറ്റവും വലിയ ആഗോള ആകർഷണങ്ങളിലൊന്ന് നോക്കൗട്ട് ഘട്ടത്തിൽ നിന്ന് പുറത്താവുകയും ചെയ്യുകയായിരുന്നു.

 

ALSO READ:-

 

അമേരിക്കയും പോർച്ചുഗലും പങ്കെടുക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരം, ടൂർണമെന്റിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകർ കാണുമായിരുന്ന മത്സരമായി കണക്കാക്കപ്പെട്ടിരുന്നു.

നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സ്പെയിനും ബെൽജിയവും തമ്മിലുള്ള ക്വാർട്ടർ ഫൈനലിന്റെ ഗെറ്റ്-ഇൻ വില ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 2,950 ഡോളറിൽ നിന്ന് ഏകദേശം 1,200 ഡോളറായി കുറഞ്ഞിട്ടുണ്ട്.

അതോടൊപ്പം മൊറോക്കോയ്‌ക്കെതിരായ ഫ്രാൻസിന്റെ ക്വാർട്ടർ ഫൈനൽ മത്സരം, നിലവിൽ സെക്കൻഡറി മാർക്കറ്റിലെ ഏറ്റവും വിലകുറഞ്ഞ ക്വാർട്ടർ ഫൈനൽ മത്സരമാണ്. ഈയൊരു മത്സരത്തിനുള്ള ടിക്കറ്റുകൾ 989 ഡോളർ മുതൽ ലഭ്യമാണ്.

ഫ്രാൻസ്, മൊറോക്കോ, സ്പെയിൻ, ബെൽജിയം, നോർവേ, ഇംഗ്ലണ്ട്, അർജന്റീന, സ്വിറ്റ്സർലാൻഡ് ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.

 

ക്വാർട്ടർ ഫൈനൽ ഫിക്സചറുകൾ ഇതാ….

 

ഫ്രാൻസ് vs മൊറോക്കോ

തീയതിയും സമയവും: 2026 ജൂലൈ 10 വെള്ളിയാഴ്ച 1:30 AM IST | വേദി: ബോസ്റ്റൺ സ്റ്റേഡിയം

സ്പെയിൻ vs ബെൽജിയം

തീയതിയും സമയവും: 2026 ജൂലൈ 11 ശനിയാഴ്ച 12:30 AM IST | വേദി: ലോസ് ഏഞ്ചൽസ് സ്റ്റേഡിയം

നോർവേ vs ഇംഗ്ലണ്ട്

തീയതിയും സമയവും: 2026 ജൂലൈ 11 ശനിയാഴ്ച 2:30 AM IST | വേദി: മിയാമി സ്റ്റേഡിയം

അർജന്റീന vs സ്വിറ്റ്സർലൻഡ്

തീയതിയും സമയവും: 2026 ജൂലൈ 12 ഞായറാഴ്ച 6:30 AM IST | വേദി: കൻസാസ് സിറ്റി സ്റ്റേഡിയം

 

ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ എങ്ങനെ തത്സമയം കാണാം

 

2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

Summary:- Ticket prices for the 2026 FIFA World Cup quarter-finals have dropped significantly following the elimination of hosts USA and Portugal. Prices for some matches have fallen by as much as $1,000 due to reduced demand.


Discover more from Footy Times

Subscribe to get the latest posts sent to your email.

Cristiano RonaldoFIFA world cupFIFA World Cup 2026PortugalUSA
Comments (0)
Add Comment