മൊറോക്കോയ്‌ക്കെതിരായ ഫ്രാൻസിന്റെ 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിനുള്ള മാച്ച് ഒഫീഷ്യൽസിനെ ഫിഫ സ്ഥിരീകരിച്ചിരിക്കുകയാണ്. അർജന്റീനയിൽ നിന്നുള്ള ഒരു മുഴുവൻ ഓൺ-ഫീൽഡ് ഒഫീഷ്യൽ ടീമിനെയാണ് ഫിഫ ഈയൊരു മത്സരത്തിനായി തിരിഞ്ഞെടുത്തിയിരിക്കുന്നത്.
ഇതോടെ ഫിഫയ്ക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ. മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിക്കാൻ വേണ്ടിയാണ് ഫിഫ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ആരാധകർ ആരോപ്പിക്കുന്നത്.
ഒരേ രാജ്യത്ത് നിന്നുള്ള അഞ്ച് ഓൺ ഫീൽഡ് ഒഫീഷ്യലുകളും പങ്കെടുക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരമായിരിക്കും ഇത്. എന്തുകൊണ്ടാണ് ഫ്രാൻസിനെതിരെയുള്ള മത്സരത്തിൽ അർജന്റീനയിൽ നിന്നുമുള്ള അഞ്ച് റെഫ്രിമാരെ ഇറക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള മത്സരത്തിന്റെ ചുമതല അർജന്റീനിയൻ റഫറി ഫാസുണ്ടോ ടെല്ലോ വഹിക്കുമെന്നാണ് ഫിഫ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. സഹ അർജന്റീനക്കാരായ ജുവാൻ പാബ്ലോ ബെലാറ്റിയും ഗബ്രിയേൽ ചേഡും അദ്ദേഹത്തെ സഹായിക്കും. ഡാരിയോ ഹെരേരയെ നാലാമത്തെ ഒഫീഷ്യലായും ക്രിസ്റ്റ്യൻ നവാരോ റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും.
ഫിഫ മാച്ച് ഒഫീഷ്യൽസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വീഡിയോ അസിസ്റ്റന്റ് റഫറി (VAR) നിയമനങ്ങൾ ഫിഫ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഫിഫ ലോകകപ്പിൽ ഇനി അർജന്റീനയ്ക്ക് ഏറ്റവും വെല്ലുവിളിയുള്ള ടീമാണ് ഫ്രാൻസ്. അതുകൊണ്ട് തന്നെ ഫ്രാൻസിനെ ഉടൻ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ വേണ്ടിയാണ് ഫിഫ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നാണ് ആരാധകർ വാദിക്കുന്നത്.
ALSO READ:-
പ്രീ ക്വാർട്ടർ ഫൈനലിൽ അർജന്റീന-ഈജിപ്ത് മത്സരത്തിൽ റഫ്രിയുടെ മോശം റിഫ്രറിംഗ് മൂലം, നിലവിൽ അർജന്റീനയും ഫിഫയും ഒത്തുകള്ളിയാണ് ആരോപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. ഇതിന് പിന്നാലെയാണ് ഫ്രാൻസ്-മൊറോക്കോ മത്സരത്തിലെ ഒഫീഷ്യൽസിനെ നിയമിച്ചത്തിനെ തുടർന്നും ചർച്ചകൾ ചൂടേറുന്നത്.
എന്തിരുന്നാലും ഫിഫ അഞ്ച് അർജന്റീന ഒഫീഷ്യൽസിന്റെയും നിയമനം അർജന്റീന-ഈജിപ്ത്ക്വാ ർട്ടർ ഫൈനൽ മത്സരത്തിന് മുൻപ് തന്നെ പ്രഖ്യാപ്പിച്ചിരുന്നു.
ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് മൊറോക്കോ ടീമുകൾ നേർക്കുനേർ
നിലവിലെ യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസ് ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ നേരിടും. കൈലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസ്, ടൂർണമെന്റിലെ ഏറ്റവും വലിയ സർപ്രൈസ് പാക്കേജുകളിൽ ഒന്നായി വീണ്ടും ഉയർന്നുവന്ന മൊറോക്കൻ ടീമിനെയാണ് നേരിടുക.
കഴിഞ്ഞ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ മൊറോക്കോയെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈയൊരു തോൽവിക്ക് മറുപടി നൽക്കാൻ കൂടിയാണ് മൊറോക്കോ ഇറങ്ങുന്നത്. ജൂലൈ ഒമ്പത് പാതിരാത്രി 1:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.
റൗണ്ട് ഓഫ് 16ൽ ഫ്രാൻസ് പരാഗ്വേയെ 1-0തിനും, മൊറോക്കോ കാനഡയെ 3-0തിനും തോൽപ്പിച്ചാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്.
Summary:- FIFA has confirmed an all-Argentine on-field officiating team for France’s 2026 World Cup quarter-final against Morocco, sparking backlash from fans on social media. Critics have questioned the decision, alleging bias in favor of Argentina, although FIFA announced the appointments before Argentina’s Round of 16 match.
Discover more from Footy Times
Subscribe to get the latest posts sent to your email.