എംബാപ്പെക്കെതിരെ വംശീയ അധിക്ഷേപം; പരാഗ്വേ സെനറ്റർക്ക് ഫ്രഞ്ച് താരത്തിന്റെ ചുട്ടമറുപടി

ഫിഫ ലോകകപ്പിൽ നിന്ന് പരാഗ്വേ പുറത്തായതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ ഫ്രാൻസ് ക്യാപ്റ്റൻ കൈലിയൻ എംബാപ്പെക്കെതിരെ വംശീയ പരാമർശങ്ങളുടെ പരമ്പരയുമായി പോസ്റ്റ് ചെയ്തതിരിക്കുകയാണ് പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ല.

ഇതിന് തിരിച്ചടിയായി അതേ രീതിയിൽ തന്നെ പരാഗ്വേ സെനറ്ററിന് വിമർശനത്തോടെയുള്ള മറുപടി നൽകിയിരിക്കുകയാണ് എംബാപ്പെയും.

ഫ്രാൻസ്-പരാഗ്വേ റൗണ്ട് ഓഫ് 16 മത്സരത്തിൽ എംബാപ്പെ പെനാൽറ്റി ഗോളിലൂടെ പരാഗ്വേയെ തോൽപ്പിച്ചതിന് പിന്നാലെയാണ് പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ല എംബാപ്പെക്കെതിരെ വന്നത്. ഫ്രഞ്ച് താരത്തിന്റെ പശ്ചാത്തലം, രൂപം, വിദ്യാഭ്യാസം എന്നിവയെ പരിഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകളാണ് എക്സ് വഴി അമറില്ല പ്രസിദ്ധീകരിച്ചത്.

 

 

എംബാപ്പെയെ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ എന്നും, അവൻ ഫ്രഞ്ചുകാരനായി അഭിനയിക്കാൻ കഷ്ടപ്പെടുകയാണെന്നും, അഹങ്കാരിയും പണക്കൊഴുപ്പുള്ളവനും വിരൂപനുമാണെന്നും തന്റെ എക്സ് അക്കൗണ്ടിൽ അമറില്ല കുറിച്ചു.

ഇതിന് മറുപടിയായി എംബാപ്പെ തന്റെ എക്സ് അകൗണ്ട് വഴി… “നിങ്ങളുടെ അശ്രദ്ധയും ധിക്കാരപരമായ വംശീയതയും കാരണം, ഈ ലോകകപ്പിൽ നിങ്ങളുടെ കളിക്കാർ നേടിയ യാത്രയും ചരിത്രപരമായ പരിശ്രമവും ലോകം മുഴുവൻ മറന്നുപോയി. ” എന്നും കുറിച്ചു.

 

 

ALSO READ:-

അതോടൊപ്പം, പരാഗ്വേയുടെ കോൺഗ്രസിൽ സേവനമനുഷ്ഠിക്കാൻ യോഗ്യതയില്ലാത്ത ഒരു “നികൃഷ്ട സ്ത്രീ” എന്നും ഫ്രാൻസ് ഫോർവേഡ് അമറില്ലയെ വിശേഷിപ്പിച്ചു.

നിലവിൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും എംബാപ്പെക്ക് പിന്തുണ നൽകി ശക്തമായ പ്രതികരണം പുറപ്പെടുവിച്ചിട്ടുണ്ട്. വിഷയം പ്രോസിക്യൂട്ടർമാർക്ക് കൈമാറുമെന്ന് ഫെഡറേഷൻ അറിയിച്ചത്.

എംബാപ്പെ മറുപടി നൽകിയത്തോടെ, അമറില്ല ആദ്യം പങ്കുവെച്ച പോസ്റ്റ്‌ പിൻവലിച്ച് വീണ്ടും എംബാപ്പെയ്ക്കെതിരെ ഭീഷണിയുമായി മറ്റൊരു പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ്

 

 

പ്രശ്നം നിനക്കും എനിക്കും ഇടയിലാണ്, എനിക്ക് ഫ്രാൻസിനോട് ഒരു വിരോധവുമില്ല. മത്സരത്തിന് മുൻപും ശേഷവും നിന്‍റെ അഹങ്കാരം അതിരുകടന്നതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. കളിക്കളത്തിൽ വെച്ച് ലാറ്റിൻ അമേരിക്കയിലെ ഏറ്റവും മോശം അസഭ്യവർഷമാണ് നീ ഞങ്ങളുടെ കളിക്കാർക്ക് നേരെ നടത്തിയത്.

കളി ജയിച്ച ശേഷം ഞങ്ങളുടെ ഗോൾകീപ്പർക്ക് കൈ കൊടുക്കാൻ പോലും നീ തയാറായില്ല. ഞാൻ പരാഗ്വേയിലെ ജനങ്ങൾ തിരഞ്ഞെടുത്ത സെനറ്ററാണ്. നിനക്ക് എന്നെക്കുറിച്ച് ഒന്നുമറിയില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്ത്രീക്കെതിരെയുള്ള അക്രമത്തിന് ഞാൻ നിനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സെനറ്ററുടെ ഭീഷണി.

എന്തിരുന്നാലും നിലവിൽ എംബാപ്പെ-പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ല യുദ്ധം സാമൂഹിക മാധ്യമങ്ങളിൽ ആളി കത്തുകയാണ്. നിലവിൽ 2026 ലോകകപ്പിൽ എഴ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിൽ ഏറ്റവും മുൻപന്തിയിലാണ് താരം.

ഇനി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ നേരിടുക ആഫ്രിക്കൻ കരുത്തന്മാരായ മോറൊക്കോയെയാണ്. ജൂലൈ 9ന് പാതിരാത്രി 1:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

Summary:- Kylian Mbappé has hit back at Paraguay senator Celeste Amarilla after she posted a series of racist remarks targeting him following France’s Round of 16 win over Paraguay. Mbappé accused the senator of racism and said her comments overshadowed Paraguay’s World Cup campaign. The French Football Federation has backed Mbappé and announced it will refer the case to prosecutors, while the online feud continues ahead of France’s quarter-final clash with Morocco.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaFIFA World Cup 2026FranceMbappeParaguay
Comments (0)
Add Comment