2026 ലോകകപ്പിൽ സെമി ഫൈനൽ ഉറപ്പിച്ച് അർജന്റീന. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.
അർജന്റീനയ്ക്കായി മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ് എന്നിവർ ഗോൾ നേടിയപ്പോൾ എൻഡോയെയാണ് സ്വിറ്റ്സർലാൻഡിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതലെ ഇരു ടീം മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും, 72ആം മിനിറ്റിൽ സ്വിറ്റ്സർലാൻഡ് സ്ട്രൈക്കർ എമ്പോളോയ്ക്ക് റെഡ് കാർഡ് കണ്ട് പുറത്ത് പോവേണ്ടി വന്നത് ടീമിന് വമ്പൻ തിരിച്ചടിയായി.
മത്സരത്തിന്റെ 10ആം മിനിറ്റിൽ തന്നെ മാക് അലിസ്റ്ററിന്റെ ഗോളിലൂടെ അർജന്റീന ലീഡ് നേടുകയായിരുന്നു. മെസ്സിയെടുത്ത കോർണർ കിക്ക്, കൃത്യമായി ഹെഡ് ചെയ്ത് ഗോൾ നേടുകയായിരുന്നു മാക് അലിസ്റ്റർ. ആദ്യ പകുതിയിൽ വീണ്ടും ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, വല കുലുക്കാൻ ടീമുകൾക്ക് സാധിക്കാതെ വന്നതോടെ, അർജന്റീനയ്ക്ക് ഒരു ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിച്ചു.
ALSO READ:-
രണ്ടാം പകുതിയുടെ തുടക്കം മുതലെ സമനില ഗോളിനായുള്ള ശ്രമങ്ങളിലായിരുന്നു സ്വിറ്റ്സർലാൻഡ്. അവസാനം മത്സരത്തിന്റെ 67ആം മിനിറ്റിൽ എൻഡോയെയുടെ ഗോളിലൂടെ മത്സരം സമനിലയിൽ എത്തി.
ഇതിന് ശേഷം എമ്പോളോ റെഡ് കാർഡ് കണ്ടത്തോടെ, കളിയുടെ മൊത്തം കൺട്രോളും അർജന്റീനയുടെ കൈകളിലായി. എന്നിരുന്നാൽ പോലും മികച്ച പ്രതിരോധ ഫുട്ബോളിലൂടെ സ്വിറ്റ്സർലാൻഡ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീക്കി.
എക്സ്ട്രാ ടൈമിന്റെ 112ആം മിനിറ്റിൽ മുന്നേറ്റ താരം ജൂലിയൻ അൽവാരസിന്റെ കിടിലൻ ലോങ് റേഞ്ച് ഗോളിലൂടെ ലീഡിലെത്തുകയായിരുന്നു അർജന്റീന. ഇതിന് തൊട്ട് പിന്നാലെ 120+1ആം മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിങ്ങിനൊടുവിൽ ലൗട്ടാരോ മാർട്ടിനെസ് ഗോൾ നേടി, മത്സരം അർജന്റീന സീൽ ചെയ്തു.
മത്സരത്തിൽ കിടിലൻ ലോങ് റേഞ്ച് ഗോൾ നേടി അർജന്റീനയെ തിരിച്ചു വിജയവഴിയിലെത്തിച്ച ജൂലിയൻ അൽവാരസാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.
തുടർച്ചയായ രണ്ടാം ലോകകപ്പിലും അർജന്റീന സെമി ഫൈനലിൽ എത്തിയിരിക്കുകയാണ്. ഇനി അർജന്റീന സെമി ഫൈനലിൽ നേരിടുക കരുത്തന്മാരായ ഇംഗ്ലണ്ടിനെയാണ്. ജൂലൈ 15 ബുധനാഴ്ച പാതിരാത്രി 12:30ക്കാണ് ഈയൊരു മത്സരത്തിന്റെ കിക്ക്ഓഫ്.
Summary:- Argentina defeated Switzerland 3-1 after extra time to secure a place in the 2026 FIFA World Cup semi-finals. Julián Álvarez’s stunning long-range strike and Lautaro Martínez’s late goal sealed the victory after the match was level at 1-1 in normal time. Argentina will now face England in the semi-finals.
Discover more from Footy Times
Subscribe to get the latest posts sent to your email.