“ഞങ്ങൾക്ക് ഒരു ഭയവുമില്ല”; ഫ്രാൻസിന് മുന്നറിയിപ്പുമായി യമാൽ

2026 ലെ ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ വാശിയേറിയ പോരാട്ടമായിരിക്കും സെമി ഫൈനലിൽ സ്പെയിനും ഫ്രാൻസും നേർക്കുനേർ വരുമ്പോൾ നടക്കാൻ പോവുന്നത്. ഈയൊരു മത്സരത്തിന് മുന്നോടിയായി ഫ്രാൻസിന് ആത്മവിശ്വാസത്തോടെയുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സ്പാനിഷ് യുവ സൂപ്പർ സ്ട്രൈക്കർ ലാമിൻ യമാൽ. സ്പെയിനിന് ദിദിയർ ദെഷാംപ്സിന്റെ ടീമിനെ ഭയപ്പെടേണ്ട കാര്യമില്ലായെന്നാണ് യമാൽ പറഞ്ഞത്.

ബെൽജിയവുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന്  ശേഷമുള്ള അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്. സെമിഫൈനലിൽ ഫ്രാൻസിനെതിരെ സ്പെയിൻ ജാഗ്രതയോടെ സമീപിക്കണമെന്ന നിർദ്ദേശങ്ങൾ യമാൽ തള്ളിക്കളയുകയായിരുന്നു.

 

 

“ഫ്രാൻസ് ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കിൽ, അത് ഞങ്ങളെയാണ്. ഞങ്ങൾ ഇതിന് മുമ്പ് ഫ്രാൻസിനെ പുറത്താക്കിയിട്ടുണ്ട്. ഞങ്ങൾ അവരെ കഴിഞ്ഞ രണ്ട് തവണയും തോൽപ്പിച്ചു. സത്യം പറഞ്ഞാൽ, ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് ഞങ്ങൾ എന്ന് ഞാൻ കരുതുന്നു. അതിനാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. പക്ഷേ ഞങ്ങൾക്ക് ഒരു ഭയവുമില്ലഅവരെ ഏറ്റുമുട്ടാൻ“ എന്നാണ് യമാൽ പറഞ്ഞത്.

ഫ്രാൻസിനെതിരെയുള്ള സ്‌പെയിനിന്റെ സമീപകാല റെക്കോർഡാണ് യമാൽ ആത്മവിശ്വാസത്തോടെ പറഞ്ഞിരിക്കുന്നത്. യൂറോ 2024 സെമിഫൈനലിൽ ഫ്രാൻസിനെ സ്പെയിനാണ് പരാജയപ്പെടുത്തിയത്. തുടർന്ന് 2024-25 യുവേഫ നേഷൻസ് ലീഗിൽ സ്പെയിൻ വീണ്ടും ഫ്രാൻസിനെ പരാജയപ്പെടുത്തി. അതായത് ആ ഏറ്റുമുട്ടലുകൾക്ക് ശേഷം ഫ്രാൻസ് സ്‌പെയിനിനെ തോൽപ്പിച്ചിട്ടില്ല എന്ന് സാരം.

 

 

ALSO READ:-

ബെൽജിയത്തെ പുറത്താക്കിയതിന് ശേഷം സ്പെയിൻ മുഖ്യ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെയും സമാനമായ ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്.

 

 

“അടുത്ത മത്സരത്തിൽ പ്രതീക്ഷകൾ വളരെ കൂടുതലാണ്. ആ ഒരു  മത്സരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഞങ്ങൾ. അടുത്ത മത്സരത്തിൽ ഞങ്ങളുടെ എതിരാളിയുടെ കഴിവിനെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാം. പക്ഷേ, ഫ്രാൻസിനെ തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമാണ്. ഞങ്ങൾ അവരുമായി ഇതിന് മുൻപ് ഒരു സെമിഫൈനൽ കളിച്ചു. ഞങ്ങൾ വിജയിച്ചു. മത്സരം വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. അത് ഊർജ്ജസ്വലമായിരിക്കും. ഞങ്ങൾക്ക് ഞങ്ങളുടെ ഏറ്റവും മികച്ച പതിപ്പ് ഉണ്ടായിരിക്കണം.” എന്നാണ് പരിശീലകൻ പറഞ്ഞത്.

ജൂലൈ 14 ചൊവ്വാഴ്ച ഇന്ത്യൻ സമയം പാതിരാത്രി 12:30ക്ക് ആർലിംഗ്ടൺ സ്റ്റേഡിയത്തിൽ വെച്ചാണ് സ്പെയിൻ-ഫ്രാൻസ് മത്സരം നടക്കുക. ഈയൊരു മത്സരം ജയിക്കുന്ന ടീം, ഇംഗ്ലണ്ടിനെയോ അർജന്റീനെയോ ഫൈനലിൽ നേരിടുന്നതാണ്.

Summary:- Lamine Yamal says Spain have nothing to fear ahead of their 2026 FIFA World Cup semi-final against France, insisting the French should be worried instead. The Spanish star pointed to Spain’s recent dominance over France, while coach Luis de la Fuente also expressed confidence before the blockbuster clash.


Discover more from Footy Times

Subscribe to get the latest posts sent to your email.

FIFA world cupFIFA World Cup 2026Francelamine yamalLuis de la FuenteSpain
Comments (0)
Add Comment