“എംബോളോയുടെ റെഡ് കാർഡ് മത്സരം തകർത്തു”; VARനെതിരെ പൊട്ടിത്തെറിച്ച് സ്വിറ്റ്സർലൻഡ് പരിശീലകൻ

2026 ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 3-1 തോറ്റത്തോടെ സ്വിറ്റ്സർലൻഡിന്റെ ലോകകപ്പ് യാത്രയ്ക്ക് വിരാമം ആയിരിക്കുകയാണ്. അർജന്റീനയ്ക്കായി മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ് എന്നിവർ ഗോൾ നേടിയപ്പോൾ എൻഡോയെയാണ് സ്വിറ്റ്സർലൻഡിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

 

 

അർജന്റീനയുടെ വിജയത്തേക്കാൾ ചർച്ച വിഷയമാവുന്നത് സ്വിറ്റ്സർലൻഡ് മുന്നേറ്റ താരം എംബോളോയുടെ റെഡ് കാർഡുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളാണ്. ഇപ്പോളിത സ്വിറ്റ്സർലൻഡിന്റെ മുഖ്യ പരിശീലകൻ മുറാത്ത് യാക്കിൻ VAR പ്രക്രിയയെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ബ്രീൽ എംബോളോയെ പുറത്താക്കാനുള്ള തീരുമാനം മത്സരം മാറ്റിമറിക്കുകയും സ്വിറ്റ്സർലൻഡിന്റെ സാധ്യതകൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.

നീണ്ട VAR റിവ്യൂവിന് ശേഷം എംബോളോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ചു പുറത്ത് പോവുകയായിരുന്നു. ആദ്യം റഫറി ഫൗളാണ് വിചാരിച്ച് അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡിന് മഞ്ഞക്കാർഡ് കാണിക്കുകയായിരുന്നു. പിന്നീട് VAR പരിശോധിച്ച ശേഷം റഫറി തീരുമാനം മാറ്റി, പകരം താരം അഭിനയിച്ചതാണ് ചൂണ്ടികാട്ടി എംബോളൊക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിക്കുകയായിരുന്നു. തുടർന്ന് സ്വിറ്റ്സർലൻഡ് 10 കളിക്കാരായി ചുരുങ്ങി.

 

 

ALSO READ:-

“മഞ്ഞക്കാർഡ് നൽകാൻ തീർച്ചയായും ഒരു കാരണവുമില്ല. അതൊരു നിരുപദ്രവകരമായ സാഹചര്യമായിരുന്നു. കളി തുടരാൻ അദ്ദേഹം അനുവദിക്കണമായിരുന്നു. അസ്വീകാര്യമായ ഒരു നിയമം പ്രകാരമാണ് ഞങ്ങൾ ശിക്ഷിക്കപ്പെട്ടത്. എനിക്ക് അത് മനസ്സിലാകുന്നില്ല. അവർ അനാവശ്യമായി ഇടപെട്ടു എന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു നിയമമാണിത്. അത് ഇന്നത്തെ നമ്മുടെ കളിയെ നശിപ്പിച്ചു. നമ്മൾ അത് അംഗീകരിക്കണം, പക്ഷേ അങ്ങനെ തോൽക്കുന്നത് വേദനാജനകമാണ്,” എന്നാണ് മുറാത്ത് യാക്കിൻ മത്സര ശേഷം പറഞ്ഞത്.

 

 

വിവാദമായ ചുവപ്പ് കാർഡ് കാണുന്നതിന് മുൻപ് മത്സരത്തിന്റെ നിയന്ത്രണം മൊത്തത്തിൽ സ്വിറ്റ്സർലൻഡിന്റെ കൈകളിലായിരുന്നുവെന്നും യാക്കിൻ കൂട്ടിച്ചേർത്തു.

“ലോക ചാമ്പ്യന്മാർക്കെതിരെ ഒരു ഗോളിന് പിന്നിലായിരുന്ന ഞങ്ങൾ തിരിച്ചുവന്നതിന് മുഴുവൻ ടീമിനെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്തു, തുടർന്ന് അസ്വീകാര്യമായ ഒരു നിയമം കാരണം ഞങ്ങളെ ശിക്ഷിച്ചു. എനിക്ക് അത് മനസ്സിലാകുന്നില്ല. എന്റെ ആൺകുട്ടികളാണ് യഥാർത്ഥ ഹീറോകൾ“ എന്നാണ് പരിശീലകൻ പറഞ്ഞത്.

എന്തിരുന്നാലും സ്വിറ്റ്സർലൻഡിന് 2026 ലോകകപ്പിൽ സെമി ഫൈനൽ എത്താൻ സാധിച്ചില്ലെങ്കിലും, 1954 ന് ശേഷം ആദ്യമായി തന്റെ ടീമിനെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിക്കാൻ സാധിച്ചുവെന്നതിൽ അഭിമാനത്തിലാണ് പരിശീലകൻ യാക്കിന്.

Summary:- Murat Yakin criticized VAR after Breel Embolo’s controversial red card in Switzerland’s 3-1 World Cup defeat to Argentina, saying the decision changed the match and ended their hopes of reaching the semi-finals.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaFIFA world cupFIFA World Cup 2026Switzerland
Comments (0)
Add Comment