ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കുറസാവോ ഗോളികീപ്പർ എലോയ് റൂം ഇക്വഡോറിനെതിരെ കാഴ്ച്ചവെച്ചത്. ഞായറാഴ്ച രാവിലെ തന്റെ കൊച്ചു കരീബിയൻ രാജ്യത്തിനായി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് എലോയ് റൂം നടത്തിയത്.
ഇക്വഡോറിന്റെ നിരന്തരമായ ആക്രമണത്തിനെതിരെ 15 സേവുകൾ നടത്തി ഇക്വഡോറിനെ സമനിലയിൽ തളച്ചിരിക്കുകയാണ് റൂം. കുറസാവോയുടെ ചരിത്രത്തിൽ ആദ്യമായാണ് ലോകക്കപ്പിൽ ഒരു പോയിന്റ് എടുക്കുന്നത്. മത്സരം ഇരു ടീമുകളും ഗോൾ നേടാത്തെ സമനിലയിൽ പിരിയുകയായിരുന്നു.
ലോകക്കപ്പിലെ ആദ്യ മത്സരത്തിൽ ജർമ്മനിയോട് ഏറ്റുവാങ്ങേണ്ടി വന്ന 7-1 എന്ന ദൈനീയ തോൽവിക്ക് പകരം വെക്കാൻ പറ്റിയ പ്രകടനം തന്നെയാണ് ഫിഫ റാങ്കിങ്ങിൽ 82ആം സ്ഥാനത്തുള്ള കുറസാവോ കാഴ്ച്ചവെച്ചത്.
ALSO READ:- വിജയം തേടി സ്പെയിൻ ഇന്ന് ഇറങ്ങുന്നു; എതിരാളികൾ സൗദി അറേബ്യ, യമാൽ കളിക്കുമോ?
അതോടൊപ്പം ഈ മത്സരത്തിലെ പ്രകടനം മൂലം ഒരു വമ്പൻ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് റൂം. 1966ന് ശേഷം അധിക സമയം നൽകാത്ത ഒരു ലോകകപ്പ് മത്സരത്തിൽ, ഒരു ഗോൾകീപ്പർ നേടുന്ന ഏറ്റവും കൂടുതൽ സേവുകളാണിത്.
“എന്നിക്കി ഇതെല്ലാമാണ്. ഈയൊരു പ്രകടനം ഞങ്ങൾക്ക് ഒരു വിജയമായി തോന്നുന്നു. പക്ഷേ ഇപ്പോൾ അത് ഒരുപാട് അർത്ഥമാക്കുന്നു. ഞങ്ങളുടെ ലോകകപ്പിലെ ആദ്യ പോയിന്റാണിത്. റൂം പറഞ്ഞു. “
2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ ബെൽജിയത്തിനെതിരായ മത്സരത്തിൽ (including extra time) 16 സേവുകൾ നടത്തിയ മുൻ യുഎസ് ഗോൾകീപ്പർ ഹോവാർഡിന്റെ റെക്കോർഡ് വീഴ്ത്താൻ കഴിയാത്തത്തിൽ നിരാശനാവുകയും ചെയ്തു റൂം.
തന്റെ ഈയൊരു പ്രകടനം മൂലം കുറസാവോയിൽ തനിക്കൊരു പ്രതിമ ഉണ്ടാക്കണമെന്നും അദ്ദേഹം തമാശ രീതിയിൽ മത്സരം ശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞു.
മത്സരം ഉടനീളം 26 ഷോട്ടുകളാണ് ഇക്വഡോർ എടുത്തത്. ഇതിൽ 15ഷോട്ടും ഓൺ ടാർഗറ്റായിരുന്നു. എന്നാൽ എലോയ് റൂമിന്റെ കിടിലൻ പ്രകടനം മൂലം ഒരു ഗോൾ പോലും നേടാൻ ഇക്വഡോറിന് സാധിച്ചില്ല. മത്സരത്തിലെ MOTM വും റൂമാണ്.
ആരാണ് എലോയ് റൂം?
ശനിയാഴ്ച കൻസാസ് സിറ്റിയിൽ ഇക്വഡോറിനെതിരായ മത്സരത്തിൽ കുറസാവോ ഗോൾകീപ്പർ എലോയ് റൂം അത്ഭുതകരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
2014ൽ USA ഗോൾകീപ്പർ ടിം ഹോവാർഡിന്റെ കൈവശമുള്ള ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ (16) നടത്തിയതിന്റെ റെക്കോർഡ് മറികടക്കാൻ 37കാരൻ അടുത്തെത്തി.
നെതർലാൻഡ്‌സിലെ നിജ്മെഗനിൽ ജനിച്ച റൂം എറെഡിവിസി ടീമായ വിറ്റെസ്സെയിലെ അക്കാദമിയിലൂടെയാണ് വന്നത്. U20 ലെവലിൽ നെതർലാൻഡ്‌സിനായി ഒരിക്കൽ കളിച്ചതിന് ശേഷം 2015-ൽ കുറസാവോയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു.
നിലവിൽ യുഎസ്എയിലെ രണ്ടാം നിരയായ USL ചാമ്പ്യൻഷിപ്പിൽ മിയാമി എഫ്‌സിക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. നേരത്തെ എംഎൽഎസ് ടീമായ കൊളംബസ് ക്രൂവിലും ബെൽജിയൻ ടീമായ സെർക്കിൾ ബ്രഗ്ഗിലും അദ്ദേഹം കളിച്ചിരുന്നു.
കുറസാവോയ്‌ക്കായി 72 മത്സരങ്ങൾ കളിച്ച റൂം, ലിയാൻഡ്രോ ബക്കൂണയ്‌ക്കൊപ്പം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനുമാണ്.
ALSO READ:- സൂപ്പർ സബായിയെത്തി ഉൻഡാവിന്റെ അഴിഞ്ഞാട്ടം; ജർമ്മനിക്ക് എക്സ്ട്രാ ടൈം ഗോളിൽ വിജയം
Summary:- Curacao goalkeeper Eloy Room produced a historic performance in a 0–0 draw against Ecuador at the FIFA World Cup. He made 15 saves, stopping every Ecuador shot on target and helping Curacao earn their first-ever World Cup point.
Discover more from Footy Times
Subscribe to get the latest posts sent to your email.