ജർമ്മൻ താരം ഒന്നാമത്, മെസ്സിയും എംബാപ്പെയും തൊട്ട് പിന്നാലെ, റൊണാൾഡോ പിറകിൽ; ലോകകപ്പ് പവർ റാങ്കിങ് ഇങ്ങനെ

‎ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി താരങ്ങളുടെ പ്രകടനം വിലയിരുത്തി ഫിഫ പവർ റാങ്കിങ് പുറത്തിറക്കിയിരിക്കുകയാണ്.  റൗണ്ട് ഓഫ് 32വിന് മുൻപ് വരെയുള്ള താരങ്ങളുടെ പ്രകടനമാണ് ഈയൊരു കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

‎ടൂർണമെന്റിൽ താരങ്ങളുടെ ഇതുവരെയുള്ള പ്രകടനം ആക്രമണം, ക്രിയേറ്റിവിറ്റി, പ്രതിരോധം എന്നീ മൂന്ന് വിഭാഗങ്ങളിലായി 0 മുതൽ 10 വരെയുള്ള സ്കോറുകൾ വിലയിരുത്തിയാണ് ഫിഫ പവർ റാങ്കിംഗ് നിശ്ചയിക്കുന്നത്.

ഒന്നാമനായി ഡെനിസ് ഉൻഡവ്

‎ജർമ്മൻ സ്ട്രൈക്കർ ഡെനിസ് ഉൻഡവാണ് ഫിഫ പവർ റാങ്കിങ്ങിൽ ഒന്നാമൻ. ജർമ്മനി ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനമായിരുന്നു ഉൻഡവ് കാഴ്ച്ചവെച്ചത്.

 

‎29 കാരനായ വിഎഫ്ബി സ്റ്റുട്ട്ഗാർട്ട് സ്ട്രൈക്കർ അറ്റാക്കിങ്ങിൽ 8.36, ക്രിയേറ്റിവിറ്റിയിൽ 6.78, ഡിഫൻഡിംഗിൽ 4.70 എന്നിങ്ങനെയാണ് സ്കോറുകൾ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ താരം മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിരുന്നു.

തൊട്ട് പിന്നാലെ മെസ്സിയും എംബാപ്പെയും

‎അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് പവർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ളത്. ആക്രമണത്തിൽ 8.34, ക്രിയേറ്റിവിറ്റിയിൽ 6.43, പ്രതിരോധത്തിൽ 5.14 എന്നീ സ്‌കോറുകളാണ് മെസ്സിക്ക് ലഭിച്ചത്.

 

‎എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ശ്രദ്ധേയമായ പ്രകടനമാണ് ലോകകപ്പിൽ കാഴ്ച്ചവെക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ ആറ് ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയത്.

 

ALSO READ:-

‎ഇതോടെ എല്ലാ ലോകകപ്പ് പതിപ്പുകളിലുമായി 19 ഗോളുകൾ നേടി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായിരിക്കുകയാണ്.

‎ഫ്രാൻസിന്റെ സൂപ്പർ താരം കൈലിയൻ എംബപ്പെ പവർ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തും, ബ്രസീൽ വിംഗർ വിനീഷ്യസ് ജൂനിയർ നാലാം സ്ഥാനത്തുമാണുള്ളത്. ഗ്രൂപ്പ്‌ സ്റ്റേജിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

 

പിറകിലായി റൊണാൾഡോ

‎പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിഫ പവർ റാങ്കിങ്ങിൽ 79ആം സ്ഥാനത്താണ്. ആക്രമണത്തിൽ 5.72, ക്രിയേറ്റിവിറ്റിയിൽ 4.98, പ്രതിരോധത്തിൽ 4.74 എന്നിങ്ങനെയാണ് റൊണാൾഡോയുടെ സ്കോർ.

 

‎ഗ്രൂപ്പ്‌ സ്റ്റേജിൽ നിറം മങ്ങിയ പ്രകടനമാണ് റൊണാൾഡോയും പോർച്ചുഗീസും കാഴ്ച്ചവെച്ചത്. എന്നിരുന്നാൽ പോലും താരം ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിരുന്നു.

Summary:- FIFA has released its first-ever World Cup Power Rankings, rating players based on their performances up to the Round of 32. The rankings evaluate players in three categories—attacking, creativity, and defending.


Discover more from Footy Times

Subscribe to get the latest posts sent to your email.

Cristaino Ronaldodeniz UndavFIFA world cupFIFA World Cup 2026Lionel MessiMbappe
Comments (0)
Add Comment