2026 ലോകകപ്പിലെ റൗണ്ട് ഓഫ് 32ൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ഈയൊരു വിജയത്തോടെ ബ്രസീൽ റൗണ്ട് ഓഫ് 16 ഉറപ്പിച്ചിരിക്കുകയാണ്.
ഒരു ഗോളിന് പിറകിൽ പോയതിന് ശേഷമാണ് ബ്രസീലിന്റെ ഗംഭീര തിരിച്ചുവരവ്. മത്സരം കഴിയാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് രക്ഷകനായി മാർട്ടിനല്ലിയുടെ ഗോൾ വരുന്നത്തും, ബ്രസീൽ വിജയിക്കുന്നതും.
മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ടീമുകളും തുല്യ പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നിരുന്നാലും ബ്രസീൽ കൂടുതൽ പന്ത് കൈവശം വെക്കുകയും കൂടുതൽ അവസരങ്ങൾ നേടുകയും ചെയ്തു.
പക്ഷെ മത്സരത്തിന്റെ 29ആം മിനുറ്റിൽ കൈഷു സാനോയിലൂടെ ജപ്പാൻ ലീഡ് നേടുകയായിരുന്നു. മധ്യനിരയിൽ നിന്നും ലഭിച്ച പന്ത്, കൈവശം വെച്ച് മുന്നോട്ട് വരുകയും ബോക്സിന്റെ പുറത്ത് നിന്ന് കിടിലൻ ഷോട്ടിലൂടെ ഗോൾ നേടുകയായിരുന്നു.
പിന്നീട് ബ്രസീൽ അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഇടവേളയ്ക്ക് മുമ്പ് ഒരു സമനില ഗോൾ നേടാൻ അവർക്ക് കഴിഞ്ഞില്ല.
എന്നാൽ രണ്ടാം പകുതിയിൽ ബ്രസീലിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കാണാൻ സാധിച്ചത്. രണ്ടാം പകുതിയിൽ മത്സരം ആരംഭിച്ച് പത്താം മിനുറ്റിൽ കാസെമിറോയുടെ ഗോളിലൂടെ ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു ബ്രസീൽ.
ഇടതുവശത്തു നിന്ന് ഗബ്രിയേൽ നൽകിയ മികച്ച ക്രോസ് കാസെമിറോ സിക്സ് യാർഡ് ബോക്സിനുള്ളിൽ നിന്ന് കിടിലൻ ഹെഡ്ഡർ ഗോളാക്കി മാറ്റുകയായിരുന്നു.
വീണ്ടും ബ്രസീൽ നിരന്തരം ആക്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും വല കുലുക്കൻ സാധിച്ചിരുന്നില്ല.
പക്ഷെ മത്സരം കഴിയാൻ മിനുറ്റികൾ ബാക്കി നിൽക്കെ മാർട്ടിനല്ലി ബ്രസീലിന് വിജയം ഗോൾ നേടി കൊടുക്കുകയായിരുന്നു.
ബ്രൂണോ ഗുയിമറേസ് നൽകിയ പന്ത് പകരക്കാരനായി വന്ന ഗബ്രിയേൽ മാർട്ടിനെല്ലിക്ക് നൽകുകയും, ബോക്സിനുള്ളിൽ മികച്ച ഷോട്ട് എടുത്തു ഗോൾ നേടി ബ്രസീലിന് വിജയം ഉറപ്പിക്കുകയായിരുന്നു.
ALSO READ:-
ബ്രസിൽ ഇനി റൗണ്ട് ഓഫ് 16ൽ ഐവറി കോസ്റ്റിനെയോ നോർവേയെയോ ആയിരിക്കും നേരിടുക.
Summary:- Brazil came from behind to beat Japan 2-1 in the 2026 FIFA World Cup Round of 32 and book their place in the Round of 16. Japan took the lead in the 29th minute through Kaishu Sano, but Brazil dominated the second half. Casemiro equalized with a header before substitute Gabriel Martinelli scored a late winner from a Bruno Guimarães assist. Brazil will now face either Ivory Coast or Norway in the Round of 16.
Discover more from Footy Times
Subscribe to get the latest posts sent to your email.