ലോകകപ്പ് ചരിത്രം തിരുത്തിയെഴുത്താൻ ഒരുങ്ങുകയാണ് ആഫ്രിക്കൻ ടീമുകൾ. 2026 ലോകകപ്പിൽ പങ്കെടുത്ത പത്തിൽ ഒമ്പത് രാജ്യങ്ങൾക്കും റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
മൊറോക്കോ, ദക്ഷിണാഫ്രിക്ക, സെനഗൽ, ഐവറി കോസ്റ്റ്, ഘാന, കേപ് വെർഡെ, ഈജിപ്ത്, കോംഗോ, അൾജീരിയ ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇതാദ്യമായാണ് ഇത്രയും ആഫ്രിക്കൻ ടീമുകൾ ഒരുമിച്ച് റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടുന്നത്. ടുണീഷ്യ മാത്രമാണ് യോഗ്യത നേടാൻ കഴിയാതെ പോയ ആഫ്രിക്കൻ രാജ്യം.
ഞായറാഴ്ച നടന്ന മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരായ കോംഗോയുടെ 3-1 വിജയത്തിനും ഓസ്ട്രിയയ്‌ക്കെതിരായ അൾജീരിയയുടെ 3-3 സമനിലയ്ക്കും ശേഷമാണ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് ചരിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചത്.
കുറച്ചു കാലങ്ങളായി ആഫ്രിക്കൻ രാജ്യങ്ങളുടെ ഫുട്ബോളിൽ വമ്പൻ മാറ്റങ്ങൾ വരാൻ തുടങ്ങിയിട്ട്. അതിനൊത്ത ഉദാഹരണമാണ് മൊറോക്കോയുടെ പ്രകടനം.
ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിലെത്തിയത്തോടെ, ലോകകപ്പിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായിരുന്നു മൊറോക്കോ.
2026 ലോകകപ്പിൽ ബ്രസീലിനെ ഇതിനകം 1-1 സമനിലയിൽ തളയ്ക്കുകയും ചെയ്തിട്ടുണ്ട് മൊറോക്കോ. ഗ്രൂപ്പ് സ്റ്റേജിൽ ഒരു മത്സരത്തിൽ പോലും മൊറോക്കോ പരാജയപ്പെട്ടിട്ടില്ല.
ALSO READ:-
ഇതിന് മുൻപ് വരെ ആറ് ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമേ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിടുള്ളൂ. ഇതിൽ ഒരേ ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ രണ്ട് രാജ്യങ്ങൾക്ക് മാത്രമേ യോഗ്യത നേടാൻ കഴിഞ്ഞിട്ടുള്ളു. അതായത് 2014, 2022 ലോകകപ്പുകളിൽ.
എന്തിരുന്നാലും ഈയൊരു ലോകകപ്പിൽ ആഫ്രിക്കൻ ഫുട്ബോളിന്റെ ശക്തി ആഴമേറിയതാണെന്ന് തെളിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കേപ്പ് വെർഡെയുടെയും കോംഗോയുടെയും റൗണ്ട് ഓഫ് 32ലേക്കുള്ള അപ്രതീക്ഷിത യോഗ്യത നേട്ടവും ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
നോക്ക്ഔട്ടിൽ വമ്പന്മാരെ നേരിടാൻ ആഫ്രിക്കൻ രാജ്യങ്ങൾ
2026 ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ൽ വമ്പന്മാരെയാണ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് നേരിടാനുള്ളത്. ഇതിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് മൊറോക്കോ-നെതർലാൻഡ്‌സ് മത്സരമാണ്.
മറ്റ് ഗ്ലാമറസ് പോരാട്ടങ്ങളിൽ ഐവറി കോസ്റ്റ് നോർവേയും ഡിആർ കോംഗോ ഇംഗ്ലണ്ടിനെയും സെനഗൽ ബെൽജിയത്തിനെയും കേപ്പ് വെർഡെ അർജന്റീനയെയും ഘാന കൊളമ്പിയെയും നേരിടും.
|
DATE |
ROUND OF 32 MATCH |
TIME (IST) |
VENUE |
|
Jun-29 |
South Africa vs Canada |
12:30 AM |
Los Angeles |
|
Jun-30 |
Netherlands vs Morocco |
6:30 AM |
Guadalajara |
|
Jun-30 |
Cote d’Ivoire vs Norway |
10.30 PM |
Arlington |
|
Jul-01 |
England vs Congo DR |
9:30 PM |
Atlanta |
|
Jul-02 |
Belgium vs Senegal |
1.30 AM |
Seattle |
|
Jul-03 |
Switzerland vs Algeria |
8:30 AM |
Vancouver |
|
Jul-03 |
Australia vs Egypt |
11:30 PM |
Arlington |
|
Jul-04 |
Argentina vs Cape Verde |
3.30 PM |
Miami |
|
Jul-04 |
Colombia vs Ghana |
7:00 AM |
Kansas City |
എല്ലാ മത്സരങ്ങളും തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary:- Africa is on the verge of making World Cup history at the 2026 FIFA World Cup. An incredible nine of the ten African nations that qualified for the tournament have reached the Round of 32, marking the highest-ever African representation in the knockout stage.
Discover more from Footy Times
Subscribe to get the latest posts sent to your email.