പകരക്കാരനായി വന്ന് കിടിലൻ ഫ്രീകിക്ക് ഗോൾ; പുതിയ റെക്കോർഡ് നേട്ടവുമായി ലയണൽ മെസ്സി

‎ലോകകപ്പിൽ മറ്റൊരു റെക്കോർഡ് കൂടി തന്റെ പേരിലാക്കിയിരിക്കുകയാണ് ലയണൽ മെസ്സി. ലോകകപ്പിൽ ഏറ്റവും കൂടുതൽ തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്ന താരമായിരിക്കുകയാണ് ലയണൽ മെസ്സി.

‎ജോർദാനെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി വന്ന് കിടിലൻ ഫ്രീകിക്ക് ഗോൾ നേടിയത്തോടെയാണ് മെസ്സി ഈയൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയത്. ലോകകപ്പിൽ താരം കളിച്ച കഴിഞ്ഞ ഏഴ് മത്സരങ്ങളിലും അർജന്റീനയ്ക്കായി ഗോൾ നേടിയിരിക്കുകയാണ്.

 

 

‎മുൻ ഫ്രഞ്ച് താരം ജസ്റ്റ്‌ ഫോണ്ടെയ്‌നുയുടെയും ബ്രസീൽ താരം ജെയ്‌സിഞ്ഞോയുടെയും ആറ് മത്സരങ്ങളുടെ റെക്കോർഡാണ് നിലവിൽ മെസ്സി മറികടന്നത്.

 

ALSO READ:-

‎ജസ്റ്റ്‌ ഫോണ്ടെയ്‌ന് 1958 ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിലും  ഗോൾ നേടിയിരുന്നു. 13 ഗോളുകൾ നേടി ലോകകപ്പിലെ ടോപ് സ്കോറർ കൂടിയായിരുന്നു ജസ്റ്റ്‌ ഫോണ്ടെയ്‌ന്.

‎അതേസമയം, 1970-ൽ ബ്രസീലിന്റെ മൂന്നാം ലോകകപ്പ് കിരീടം നേടിയ വർഷം ആറ് മത്സരങ്ങളിലും ജെയ്‌ർസിഞ്ഞോ സ്കോർ ചെയ്തിരുന്നു.

‎മെസ്സിയുടെ ഈയൊരു കുതിപ്പ് ആരംഭിച്ചത് ഖത്തർ ലോകകപ്പിൽ നിന്നുമാണ്. റൗണ്ട് ഓഫ് 16യിൽ ഓസ്ട്രേലിയ, ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സ്, സെമി ഫൈനലിൽ ക്രൊയേഷ്യ, ഫൈനലിൽ ഫ്രാൻസ് എന്നിവർക്കെതിരെ ഗോൾ നേടിയ മെസ്സി, 2026 ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾ നേടി റെക്കോർഡ് മറികടക്കുകയായിരുന്നു.

‎കഴിഞ്ഞയാഴ്ച്ച ഓസ്ട്രിയക്കെതിരെ രണ്ട് ഗോൾ നേടി മെസ്സി ലോകകപ്പിലെ എക്കാലത്തെയും ടോപ്പ് സ്കോററായിരുന്നു. നിലവിൽ 2026 ലോകകപ്പിൽ ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് റെസിൽ ഒന്നാം സ്ഥാനത്താണ് മെസ്സി.

ജോർദാനെ വീഴ്ത്തി അർജന്റീന

‎ലോകകപ്പ് ഗ്രൂപ്പ്‌ ജെലെ അവസാന ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ ജോർദാനെ പരാജയപ്പെടുത്തി അർജന്റീന. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.

 

‎അർജന്റീനയ്ക്കായി ലോ-സെല്സോയും ലൗട്ടാരോ മാർട്ടിനെസും കിടിലൻ ഫ്രീകിക്കിലൂടെ ലയണൽ മെസ്സിയുമാണ് അർജന്റീനയ്ക്കായി വല കുലുക്കിയത്. മറുഭാഗത്ത് അൽ താമാരിയിലൂടെയാണ് ജോർദാൻ ആശ്വാസ ഗോൾ നേടിയത്.

‎റൗണ്ട് ഓഫ്‌ 32ലേക്ക് യോഗ്യത നേരത്തെ ഉറപ്പായത് കൊണ്ട് തന്നെ, ഒട്ടേറെ മാറ്റങ്ങളുമായാണ് അർജന്റീന ഇറങ്ങിയത്. ക്യാപ്റ്റൻ ലയണൽ മെസ്സിയും പകരക്കാരുടെ നിരയിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഇറങ്ങി ഫ്രീകിക്കിലൂടെ ഗോൾ നേടുകയായിരുന്നു മെസ്സി.

‎അതേസമയം 2026 ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ് ജോർദാൻ പുറത്തായിരിക്കുകയാണ്. ഇനി റൗണ്ട് ഓഫ് 32ൽ കേപ്പ് വെർഡെയാണ് അർജന്റീന നേരിടുക.

Summary:- Lionel Messi has added yet another historic achievement to his legendary World Cup career. The Argentine captain has become the player with the longest streak of scoring in consecutive FIFA World Cup matches. he has now scored in Argentina’s last seven consecutive World Cup matches.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaFIFA world cupFIFA World Cup 2026Lionel Messi
Comments (0)
Add Comment