2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ൽ ബ്രസീൽ ജപ്പാനെ നേരിടും. ജപ്പാൻ-സ്വീഡൻ മത്സരം 1-1 സമനിലയിൽ പിരിഞ്ഞത്തോടെയാണ് ജപ്പാൻ നോക്ക്ഔട്ട് റൗണ്ട് യോഗ്യത ഉറപ്പിക്കുന്നത്.
അതേസമയം സമനിലയിൽ പിരിഞ്ഞത്തോടെ മൂന്നാം സ്ഥാനക്കാരായ ഏറ്റവും മികച്ച ടീമുകളിലൊന്നായി സ്വീഡനും നോക്കൗട്ടിലേക്ക് മുന്നേറിയിട്ടുണ്ട്. എന്നാൽ നോക്ക്ഔട്ടിൽ ആരെ നേരിടുമെന്ന് ഉറപ്പായിട്ടില്ല.
അഞ്ച് പോയിന്റുമായി ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനത്താണ് ജപ്പാൻ ഫിനിഷ് ചെയ്യുന്നത്. ജപ്പാൻ-ബ്രസീൽ മത്സരം ജൂൺ 29 തിങ്കളാഴ്ച ഹ്യൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇന്ത്യൻ സമയം രാത്രി 10:30യ്ക്കാണ് കിക്ക്‌ഓഫ്.
ALSO READ:- റൊണാൾഡോയ്ക്ക് ആദരവുമായി നൈക്ക്; CR7ന്റെ പേരിൽ പുതിയ ബൂട്ട് പുറത്തിറക്കി
നിലവിൽ 2026 ലോകകപ്പിൽ ഒരു കളി പോലും തോൽക്കാതെയാണ് ജപ്പാനും ബ്രസീലും നേർക്കുനേർ വരുന്നത്.
ഇതിന് മുൻപ് ലോകകപ്പിൽ ജപ്പാനും ബ്രസീലും ഒരു തവണ മാത്രമേ നേർക്കുനേർ വന്നിട്ടുള്ളൂ. 2006ൽ നടന്ന മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു.
പക്ഷെ അവസാനമായി ഇരുവരും ഏറ്റുമുട്ടിയത് 2025 ഒക്ടോബർ 14ന് ഒരു സൗഹൃദ മത്സരത്തിലാണ്. എന്നാൽ ഈയൊരു മത്സരത്തിൽ ബ്രസീൽ 3-2 സ്കോറിൻ ജപ്പാനോട് തോൽക്കുകയായിരുന്നു.
അതുകൊണ്ട് തന്നെ ജപ്പാനെ കുറച്ചു കാണാൻ കഴിയില്ല. കഴിഞ്ഞ ലോകകപ്പിൽ വമ്പന്മാരായ ജർമ്മനിയെയും സ്പെയിനിനെയും തോൽപിച്ച ടീം കൂടിയാണ് ഈ സാമൂറായി പട.
ALSO READ:- മത്സര ശേഷം മെസ്സിയെക്കുറിച്ച് ചോദ്യം; അവഗണിച്ച് റൊണാൾഡോ
നോക്ക്ഔട്ടിൽ നെതർലാൻഡ്‌സ്-മൊറോക്കോ പോര്
ടുണീഷ്യയെ പരാജയപ്പെടുത്തി ഗ്രൂപ്പ് എഫിൽ ഒന്നാമതെത്തിയ നെതർലൻഡ്‌സ് ലോകകപ്പിലെ ആദ്യ നോക്കൗട്ട് റൗണ്ടിൽ മൊറോക്കോയെ നേരിടും.
ജൂൺ 30 ചൊവ്വാഴ്ച മോണ്ടെറിയിൽ വെച്ചാണ് മത്സരം നടക്കുക. രാവിലെ 6:30ക്കാണ് കിക്ക്‌ഓഫ്.
ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇരുവരും നേർക്കുനേർ വരുന്നത്. ഇരു ടീമിനും ഏഴ് പോയിന്റ് വീതമാണ് ലഭിച്ചത്.
ഗ്രൂപ്പിൽ സിയിൽ ബ്രസീലിനും മൊറോക്കോയ്ക്കും ഏഴ് പോയിന്റാണ് ലഭിച്ചതെങ്കിലും, ബ്രസീൽ ഗോൾ ഡിഫറെൻസിന്റെ മികവിൽ ഗ്രൂപ്പ് ജേതാകളാവുകയായിരുന്നു.
ഈയൊരു മത്സരത്തിലെ വിജയികൾക്ക്, റൗണ്ട് ഓഫ് 16ൽ കാനഡ അല്ലെങ്കിൽ സൗത്ത് ആഫ്രിക്കയോ ആയിരിക്കും നേരിടേണ്ടി വരുക.
ALSO READ:- 2030 ലോകക്കപ്പ് കളിക്കാൻ മെസ്സി ഉണ്ടാക്കുമോ?പ്രതികരണവുമായി താരം
Summary:- Brazil will now face Japan in the Round of 32 on Monday, June 29, at NRG Stadium in Houston. Kick-off is scheduled for 10:30 PM IST. Meanwhile, the Netherlands topped Group F after defeating Tunisia and will take on Morocco in the first knockout round.
Discover more from Footy Times
Subscribe to get the latest posts sent to your email.