Footy Times
The Beautiful Game, Beautifully Told

നോക്ക്ഔട്ടിൽ ബ്രസീൽ നേരിടുക ജപ്പാനെ; നെതർലാൻഡ്‌സിന് എതിരാളികൾ മൊറോക്കോ

0

‎2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ൽ ബ്രസീൽ ജപ്പാനെ നേരിടും. ജപ്പാൻ-സ്വീഡൻ മത്സരം 1-1 സമനിലയിൽ പിരിഞ്ഞത്തോടെയാണ് ജപ്പാൻ നോക്ക്ഔട്ട് റൗണ്ട് യോഗ്യത ഉറപ്പിക്കുന്നത്.

 

‎അതേസമയം സമനിലയിൽ പിരിഞ്ഞത്തോടെ  മൂന്നാം സ്ഥാനക്കാരായ ഏറ്റവും മികച്ച ടീമുകളിലൊന്നായി സ്വീഡനും നോക്കൗട്ടിലേക്ക് മുന്നേറിയിട്ടുണ്ട്. എന്നാൽ നോക്ക്ഔട്ടിൽ ആരെ നേരിടുമെന്ന് ഉറപ്പായിട്ടില്ല.

‎അഞ്ച് പോയിന്റുമായി ഗ്രൂപ്പ്‌ എഫിൽ രണ്ടാം സ്ഥാനത്താണ് ജപ്പാൻ ഫിനിഷ് ചെയ്യുന്നത്. ജപ്പാൻ-ബ്രസീൽ മത്സരം ജൂൺ 29 തിങ്കളാഴ്ച ഹ്യൂസ്റ്റണിലെ എൻ‌ആർ‌ജി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇന്ത്യൻ സമയം രാത്രി 10:30യ്ക്കാണ് കിക്ക്‌ഓഫ്.

 

Brazil

 

ALSO READ:- റൊണാൾഡോയ്ക്ക് ആദരവുമായി നൈക്ക്; CR7ന്റെ പേരിൽ പുതിയ ബൂട്ട് പുറത്തിറക്കി

‎നിലവിൽ 2026 ലോകകപ്പിൽ ഒരു കളി പോലും തോൽക്കാതെയാണ് ജപ്പാനും ബ്രസീലും നേർക്കുനേർ വരുന്നത്.

‎ഇതിന് മുൻപ് ലോകകപ്പിൽ ജപ്പാനും ബ്രസീലും ഒരു തവണ മാത്രമേ നേർക്കുനേർ വന്നിട്ടുള്ളൂ. 2006ൽ  നടന്ന മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു.

 

Japan

‎പക്ഷെ അവസാനമായി ഇരുവരും ഏറ്റുമുട്ടിയത് 2025 ഒക്ടോബർ 14ന് ഒരു സൗഹൃദ മത്സരത്തിലാണ്. എന്നാൽ ഈയൊരു മത്സരത്തിൽ ബ്രസീൽ 3-2 സ്കോറിൻ ജപ്പാനോട് തോൽക്കുകയായിരുന്നു.

 

‎അതുകൊണ്ട് തന്നെ ജപ്പാനെ കുറച്ചു കാണാൻ കഴിയില്ല. കഴിഞ്ഞ ലോകകപ്പിൽ വമ്പന്മാരായ ജർമ്മനിയെയും സ്പെയിനിനെയും തോൽപിച്ച ടീം കൂടിയാണ് ഈ സാമൂറായി പട.

 

ALSO READ:- മത്സര ശേഷം മെസ്സിയെക്കുറിച്ച് ചോദ്യം; അവഗണിച്ച് റൊണാൾഡോ

നോക്ക്ഔട്ടിൽ നെതർലാൻഡ്‌സ്-മൊറോക്കോ പോര്

‎ടുണീഷ്യയെ പരാജയപ്പെടുത്തി ഗ്രൂപ്പ് എഫിൽ ഒന്നാമതെത്തിയ നെതർലൻഡ്‌സ് ലോകകപ്പിലെ ആദ്യ നോക്കൗട്ട് റൗണ്ടിൽ മൊറോക്കോയെ നേരിടും.

‎ജൂൺ 30 ചൊവ്വാഴ്ച മോണ്ടെറിയിൽ വെച്ചാണ് മത്സരം നടക്കുക. രാവിലെ 6:30ക്കാണ് കിക്ക്‌ഓഫ്.

 

‎ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇരുവരും നേർക്കുനേർ വരുന്നത്. ഇരു ടീമിനും ഏഴ് പോയിന്റ് വീതമാണ് ലഭിച്ചത്.

‎ഗ്രൂപ്പിൽ സിയിൽ ബ്രസീലിനും മൊറോക്കോയ്ക്കും ഏഴ് പോയിന്റാണ് ലഭിച്ചതെങ്കിലും, ബ്രസീൽ ഗോൾ ഡിഫറെൻസിന്റെ മികവിൽ ഗ്രൂപ്പ്‌ ജേതാകളാവുകയായിരുന്നു.

‎ഈയൊരു മത്സരത്തിലെ വിജയികൾക്ക്, റൗണ്ട് ഓഫ് 16ൽ കാനഡ അല്ലെങ്കിൽ സൗത്ത് ആഫ്രിക്കയോ ആയിരിക്കും നേരിടേണ്ടി വരുക.

 

ALSO READ:- 2030 ലോകക്കപ്പ് കളിക്കാൻ മെസ്സി ഉണ്ടാക്കുമോ?പ്രതികരണവുമായി താരം

 

Summary:- Brazil will now face Japan in the Round of 32 on Monday, June 29, at NRG Stadium in Houston. Kick-off is scheduled for 10:30 PM IST. Meanwhile, the Netherlands topped Group F after defeating Tunisia and will take on Morocco in the first knockout round.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply