ഹാലാൻഡും എംബാപ്പെയും നേർക്കുനേർ; ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യന്മാർ
ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന ദിവസം വന്നെത്തിയിരിക്കുകയാണ്. അതെ നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളായ ഹാലാൻഡും എംബാപ്പെയും നേർക്കുനേർ വരുകയാണ്.
ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ ഹാലാൻഡിന്റെ നോർവേ എംബാപ്പെയുടെ ഫ്രാൻസിനെ ഇന്ന് നേരിടും.
ഇന്ത്യൻ സമയം അർദ്ധരാത്രി 12:30ക്കാണ് ഫ്രാൻസ് vs നോർവേ മത്സരം. യുഎസ്എയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു വാശിയേറിയ മത്സരം അരങ്ങേറുക.
ആദ്യ രണ്ട് റൗണ്ടിലും വിജയിച്ചാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. അതുകൊണ്ട് തന്നെ ഈയൊരു മത്സരം ജയിക്കുന്ന ടീമിന് ഗ്രൂപ്പ് ഐയിലെ ജേതാക്കളാവുന്നതാണ്.

നിലവിൽ രണ്ട് ടീമിനും ആറ് പോയിന്റ് വീതമാണുള്ളത്. ഇനി ഈയൊരു മത്സരം സമനിലയിൽ പിരിയുകയാണേൽ ഗോൾ ഡിഫറെൻസിന്റെ മികവിൽ ഫ്രാൻസ് ഗ്രൂപ്പ് ജേതാകളാവും.
ALSO READ:- നോക്ക്ഔട്ടിൽ ബ്രസീൽ നേരിടുക ജപ്പാനെ; നെതർലാൻഡ്‌സിന് എതിരാളികൾ മൊറോക്കോ
ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുന്ന രണ്ട് താരങ്ങളാണ് എംബാപെയും ഹാളണ്ടും. ഇരുവർക്കും 4 ഗോളുകൾ വീതമാണുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ആരാവും സ്‌കോർ ചെയ്യുക എന്ന ആകാംക്ഷയും ആരാധകർക്കുണ്ട്.
ഇന്ന് രണ്ട് ഗോളുകൾ കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരൻ എന്ന മെസിയുടെ റെക്കോർഡിനൊപ്പമെത്താനും എംബപെയ്ക്ക് സാധിക്കും.
മറുഭാഗത്ത് ലോകകപ്പിലെ ആദ്യ രണ്ട് മത്സരത്തിൽ തന്നെ നാല് ഗോളുകൾ നേടി മികച്ച ഫോമിലാണ് ഹാലൻഡും.

ALSO READ:- റൊണാൾഡോയ്ക്ക് ആദരവുമായി നൈക്കി; CR7ന്റെ പേരിൽ പുതിയ ബൂട്ട് പുറത്തിറക്കി
നിലവിലെ സാഹചര്യത്തിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിന് റൗണ്ട് ഓഫ് 32ൽ സ്വിഡനെയും, രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിന് ഐവറി കോസ്റ്റുമായിരിക്കും എതിരാളികൾ.
നോർവേയുടെ സാധ്യത ഇലവൻ (4-4-2): നൈലാൻഡ്; റയർസൺ, അജർ, ഹെഗ്ഗെം, വുൾഫ്; ഒഡെഗാർഡ്, ഔർസ്നെസ്, ബെർജ്, നുസ; സോർലോത്ത്, ഹാലാൻഡ്
ഫ്രാൻസിന്റെ സാധ്യത ഇലവൻ (4-2-3-1): മൈഗ്നാൻ; കൗണ്ടെ, സാലിബ, ഉപമെക്കാനോ, ഹെർണാണ്ടസ്; റാബിയോട്ട്, ചൗമേനി; ഒലിസ്, ഡെംബെലെ, ഡൗ; എംബാപ്പെ
ഫ്രാൻസ് vs നോർവേ മത്സരം തത്സമയം എങ്ങനെ കാണാം
2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
ALSO READ:- 2030 ലോകക്കപ്പ് കളിക്കാൻ മെസ്സി ഉണ്ടാക്കുമോ?പ്രതികരണവുമായി താരം
Summary:- Erling Haaland’s Norway take on Kylian Mbappé’s France in the final Group I match. Both teams have won their opening two matches and are already through to the knockout stage, with the winner set to finish as Group I champions. If the match ends in a draw, France will top the group on goal difference.
Discover more from Footy Times
Subscribe to get the latest posts sent to your email.