റൊണാൾഡോയ്ക്ക് ആദരവുമായി നൈക്ക്; CR7ന്റെ പേരിൽ പുതിയ ബൂട്ട് പുറത്തിറക്കി
ഒട്ടേറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഒടുവിൽ വിമർശകരുടെ വായടപ്പിക്കും വിതമുള്ള പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉസ്ബെക്കിസ്ഥാനെതിരെ കാഴ്ചവെച്ചത്.
2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഡിആർ കോംഗോനോട് ഏറ്റുവാങ്ങേണ്ടി വന്ന ദൈനിയാ സമനിലക്ക് ശേഷം ഉസ്ബെക്കിസ്ഥാനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയിച്ചത്.
ALSO READ:- 2030 ലോകക്കപ്പ് കളിക്കാൻ മെസ്സി ഉണ്ടാക്കുമോ?പ്രതികരണവുമായി താരം
കോംഗോയ്ക്കെതിരെയുള്ള നിറം മങ്ങിയ പോരാട്ടത്തിനോടുവിൽ വമ്പൻ തിരിച്ചു വരവാണ് റൊണാൾഡോ ഉസ്ബെക്കിസ്ഥാനെതിരെ കാഴ്ചവെച്ചത്. രണ്ട് ഗോളുകളാണ് റൊണാൾഡോ ഉസ്ബെക്കിസ്ഥാനെതിരെ നേടിയത്.
ഈയൊരു ഗോൾ നേട്ടത്തോടെ, ഏറ്റവും കൂടുതൽ വ്യത്യസ്ത ലോകകപ്പിൽ ഗോൾ നേടുന്ന താരമായിരിക്കുകയാണ് റൊണാൾഡോ.

താരം പങ്കെടുത്ത ആറ് ലോകകപ്പിലും റൊണാൾഡോ ഗോൾ നേടിയിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്നത്. 2006, 2010, 2014, 2018, 2022, ഇപ്പോൾ 2026 ലോകകപ്പുകളിലാണ് റൊണാൾഡോ ഗോൾ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദരവുമായി നൈക്ക്
ആറ് ലോകകപ്പുകളിൽ ഗോൾ നേടിയ ഒരേയൊരു താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്തോടെ റൊണാൾഡോയ്ക്ക് ആദരവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക്ക്.
ക്രിസ്റ്റ്യാനോയുടെ 20 വർഷം നീണ്ട ലോകകപ്പ് കരിയറിനെ അടയാളപ്പെടുത്തുന്ന സവിശേഷമായ പ്രത്യേക ബൂട്ടുകൾ ഇറക്കിയാണ് കമ്പനി താരത്തിന്റെ റെക്കോർഡ് ഗോൾ നേട്ടത്തിനു ആദരം അർപ്പിച്ചിരിക്കുന്നത്.
ALSO READ:- മത്സര ശേഷം മെസ്സിയെക്കുറിച്ച് ചോദ്യം; അവഗണിച്ച് റൊണാൾഡോ
ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർജിഎൻ’ എന്ന പേരിലാണ് ബൂട്ടുകൾ നൈക്ക് വിപണിയിലിറക്കിയത്. കൊളംബിയക്കെതിരെ നടക്കുന്ന പോർച്ചുഗലിന്‍റെ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റൊണാൾഡോ ഈ സ്വർണ ബൂട്ടുകളണിഞ്ഞ് കളത്തിലിറങ്ങുമെന്നാണ് വിവരം.

ആകർഷകമായ മെറ്റാലിക് ഗോൾഡ് നിറത്തിലാണ് ഈ ബൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ വെള്ള നിറത്തിലുള്ള ഡിസൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മികച്ച ബോൾ കൺട്രോളിനായി സോഫ്റ്റ് അപ്പർ ഫിനിഷിങ്, ഫ്ലൈവയർ സപ്പോർട്ട്, 3/4 ലെങ്ത് എയർ സൂം യൂണിറ്റ് എന്നിവ ഈ ബൂട്ടിന്‍റെ പ്രത്യേകതകളാണ്. ഏകദേശം 28,343 ഇന്ത്യൻ രൂപയാണ് ബൂട്ടിന്റെ വില വരുന്നത്.
ടേബിൾ ടോപ്പേഴ്സാവാൻ പോർച്ചുഗൽ
ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ പോർച്ചുഗൽ ഞായറാഴ്ച കരുത്തന്മാരായ കൊളംബിയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 5 മണിക്കാണ് കിക്ക്‌ഓഫ്.
ഈയൊരു മത്സരത്തിൽ ജയിച്ചാൽ മാത്രമേ പോർച്ചുഗലിന് ഗ്രൂപ്പ് കെയിൽ ടേബിൾ ടോപ്പേഴ്സാവാൻ സാധിക്കുകയുള്ളൂ. മറിച്ച് സമനിലയിൽ പിരിഞ്ഞാൽ പോലും കൊളംബിയ ഗ്രൂപ്പ് ജേതാകളാവുന്നതാണ്.
നിലവിൽ കൊളംബിയക്ക് ആറ് പോയിന്റും പോർച്ചുഗലിന് നാല് പോയിന്റുമാണുള്ളത്. നിലവിൽ ഗംഭീര ഫോമിലുള്ള റൊണാൾഡോയുടെ മേൽ തന്നെയാണ് പോർച്ചുഗീസ് ആരാധകരുടെ പ്രതീക്ഷ.
Summary:- Cristiano Ronaldo’s record-breaking World Cup achievements and his remarkable 20-year World Cup career, Nike has launched a special edition pair of boots called the Nike Mercurial Superfly RGN Gold. The golden boots were created as a tribute to Ronaldo’s historic goal-scoring record on football’s biggest stage.
Discover more from Footy Times
Subscribe to get the latest posts sent to your email.