2026 ഫിഫ ലോകകപ്പിൽ അർജന്റീന രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും, ലയണൽ മെസ്സി മാജിക് ഇതിനകം തന്നെ അതിന്റെ മാസ്മരികത തെളിയിച്ചിട്ടുണ്ട്.
അർജന്റീനയുടെ അഞ്ച് ഗോളുകളും മെസ്സിയിൽ നിന്നാണ് പിറന്നത്. അൾജീരിയയ്‌ക്കെതിരായ ഹാട്രിക്കിന് ശേഷം, 38 കാരനായ അദ്ദേഹം ഓസ്ട്രിയയ്‌ക്കെതിരെ രണ്ട് ഗോളുകൾ കൂടി നേടിയിരുന്നു.
ഇതോടെ ഫിഫ ലോകക്കപ്പുകളിൽ അദ്ദേഹത്തിന്റെ ആകെ ഗോൾ നേട്ടം 18 ആയി ഉയരുകയും ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവുമായി. മെസ്സിയുടെ ആറാമത്തെ ലോകകപ്പാണിത്.
ALSOA READ:- മത്സര ശേഷം മെസ്സിയെക്കുറിച്ച് ചോദ്യം; അവഗണിച്ച് റൊണാൾഡോ
2006 ൽ ജർമ്മനിയിൽ നടന്ന ലോകക്കപ്പിലാണ് അദ്ദേഹം തന്റെ യാത്ര ആരംഭിക്കുന്നത്. 2022 ൽ തന്റെ ആദ്യ ഫിഫ ലോകകപ്പ് നേടുകയും ചെയ്തു മെസ്സി.
ആരാധകർ മെസ്സി തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, 2030 ൽ സ്പെയിനിൽ അടുത്ത ലോകകപ്പ് നടക്കുമ്പോഴേക്കും അർജന്റീനിയൻ താരത്തിന് 42 വയസ്സ് തികയും. ഇതോടെ മെസ്സി തുടരുമോ ഇല്ലയോ എന്നതാണ് ചോദ്യം?
മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ, താരം വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും, നല്ല അവസ്ഥയിൽ ആയിരിക്കുകയും കളിക്കളത്തിൽ സഹതാരങ്ങളെ സഹായിക്കാൻ കഴിയുകയും ചെയ്യുന്നിടത്തോളം കാലം തന്റെ കരിയർ തുടരുമെന്നും മെസ്സി പറഞ്ഞു.
“അതെ, അതെ… എനിക്ക് സംഭാവന നൽകാൻ കഴിയുന്നിടത്തോളം, ശാരീരികമായി സുഖം പ്രാപിക്കുന്നിടത്തോളം, എന്റെ സഹതാരങ്ങളെ സഹായിക്കാൻ കഴിയുന്നിടത്തോളം കാലം ഞാൻ തുടരും. ഞാൻ കളിക്കുന്നത് തുടരും,” മെസ്സി മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
2030 ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ 39 കാരനായ മെസ്സി ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞു. അത്രയും ദൂരം മുന്നോട്ട് ചിന്തിക്കാൻ ഇപ്പോൾ സമയമായിട്ടില്ല എന്നാണ് മെസ്സി പറഞ്ഞത്. ഇതോടെ മെസ്സി 2030 ലോകക്കപ്പ് കളിക്കാനുള്ള സാധ്യതകൾ തള്ളി കളയാൻ സാധിക്കില്ല.
2026 ലോകക്കപ്പിൽ ആധിപത്യം തുടർന്ന് അർജന്റീന
2026 ഫിഫ ലോകക്കപ്പിൽ ശക്തമായ തുടക്കം ലഭിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക്. ഗ്രൂപ്പ് ജെയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് റൗണ്ട് ഓഫ് 32ലേക്ക് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് അർജന്റീന.
അൾജീരിയയ്‌ക്കെതിരെ 3-0 എന്ന മികച്ച വിജയത്തോടെയാണ് അർജന്റീന തുടങ്ങിയത്, ലയണൽ മെസ്സി ഹാട്രിക് നേടി ടൂർണമെന്റിൽ തന്റെ ആധിപത്യം സ്ഥാപിച്ചിരുന്നു.
ALSO READ:- വിമർശകരുടെ വായടിപ്പിച്ച് റൊണാൾഡോ; ലോകക്കപ്പിൽ പുതിയ റെക്കോർഡ് നേട്ടങ്ങൾ
തുടർന്ന് രണ്ടാം മത്സരത്തിൽ ഓസ്ട്രിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന R-32 സീൽ ചെയ്തു. റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കിയതോടെ, അർജന്റീന നിലവിൽ ജോർദാനെതിരെയുള്ള അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലേക്ക് കടക്കുകയാണ്. 28 ജൂൺ ഞായറാഴ്ച രാവിലെ 7:30ക്കാണ് ഈയൊരു മത്സരം നടക്കുക.
നിലവിലെ സാഹചര്യം വിലയിരുത്തുക്കയാണേൽ റൗണ്ട് ഓഫ് 32ൽ അർജന്റീനയുടെ എതിരാളികൾ ഉറുഗ്വേയാവാനാണ് സാധ്യത.
Summary:- Lionel Messi did not confirm whether he will play in the 2030 World Cup, saying that any decision about his future will depend on his fitness, form, and overall situation in the coming years. For now, he remains committed to enjoying and contributing to the game.
Discover more from Footy Times
Subscribe to get the latest posts sent to your email.