2026 ഫിഫ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ഏത് ക്ലബ്ബിന്റെ താരങ്ങളാണ്. ഫുട്ബോൾ ആരാധകർക്ക് ഒറ്റ ഉത്തരം മാത്രമേ പറയാനുള്ളത്… അതെ റയൽ മാഡ്രിഡ്.
ഈയൊരു ലോകകപ്പിൽ റയൽ മാഡ്രിഡ് താരങ്ങൾ വിവിധ രാജ്യങ്ങൾക്കായി അടിച്ച് കൂട്ടിയത് പത്ത് ഗോളുകളാണ്.
നാല് ഗോളുകൾ വീതം നേടിയ ഫ്രാൻസിന്റെ എംബാപ്പെ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ എന്നിവർ പട്ടികയിൽ മുൻപന്തിയിൽ. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങ്‌ഹാമും തുർക്കിയുടെ ആർദ ഗുളറും ഓരോ ഗോൾ വീതം നേടി സാന്നിധ്യമറിയിച്ചു.
അതോടൊപ്പം ടൂർണമെന്റിൽ ഇതോടകം അഞ്ച് റയൽ മാഡ്രിഡ് താരങ്ങൾ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്. വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ങ്‌ഹാം, എംബാപ്പെ, ആർദ ഗുളർ, വാൽവെർഡെ എന്നി താരങ്ങൾ.
ALSO READ:- സീറ്റ് ഉറപ്പിക്കാൻ സ്പെയിൻ; ചരിത്രം കുറിക്കാൻ കേപ്പ് വെർഡെ, ഗ്രൂപ്പ് എച്ചിൽ നിർണായക ദിനം
ഇതിൽ ബ്രസീൽ ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച എല്ലാ മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് വിനീഷ്യസ് ജൂനിയറാണ്. അതായത് മൂന്ന് MOTM പുരസ്‌കാരം.
ഇവരോടൊപ്പം എടുത്തു പറയേണ്ട താരങ്ങളാണ് ബെൽജിയത്തിന്റെ തിബൗട്ട് കോർട്ടിയോസ്, മൊറോക്കോയുടെ ബ്രാഹിം ഡയസ്. ഇരു ടീമിന്റെയും നെടുംതൂണാണ് ഇവർ രണ്ട് പേരും. മൊത്തം പതിനൊന്ന് കളിക്കാരാണ് റയൽ മാഡ്രിഡിന്റെതായി വിവിധ രാജ്യങ്ങളിൽ കളിക്കുന്നത്.
ALSO READ:- ഹാലാൻഡും എംബാപ്പെയും നേർക്കുനേർ; ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യന്മാർ
ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും പ്രീമിയർ ലീഗ് ക്ലബ് ക്രിസ്റ്റൽ പാലസുമാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുള്ള രണ്ടാമത്തെ ക്ലബ്. ആറ് ഗോളുകളാണ് പിസ്ജിയുടെയും ക്രിസ്റ്റൽ പാലസിന്റെയും താരങ്ങൾ നേടിയത്.
അർജന്റീനയ്ക്കായി മെസ്സി ഒറ്റയ്ക്ക് അഞ്ച് ഗോളുകൾ നേടിയത് കൊണ്ട് തന്നെ, മെസ്സിയുടെ ഇന്റർ മിയാമിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഇന്റർ മിയാമിക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.
നിലവിൽ മെസ്സി തന്നെയാണ് ഗോൾഡൻ ബൂട്ട് റെസിലും ഒന്നാം സ്ഥാനത്ത്. മെസ്സിയുടെ തൊട്ട് പിന്നാലെ നാല് ഗോളുകൾ നേടി എംബാപ്പെയും ഹാലൻഡും ഗോൾഡൻ ബൂട്ട് റെസിലുണ്ട്.
ALSO READ:- നോക്ക്ഔട്ടിൽ ബ്രസീൽ നേരിടുക ജപ്പാനെ; നെതർലാൻഡ്‌സിന് എതിരാളികൾ മൊറോക്കോ
ഇന്ന് അർദ്ധരാത്രി നടക്കാനിരിക്കുന്ന ഫ്രാൻസ് vs നോർവേ മത്സരത്തിൽ ആര് ഗോൾ നേടി മെസ്സിയെ പിന്നില്ലാക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ഈയൊരു മത്സരത്തിൽ എംബാപ്പെക്ക് ഹാട്രിക് നേടാൻ കഴിയുക്കയാണെങ്കിൽ മെസ്സിയുടെ പേരിലുള്ള ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡിനൊപ്പം എത്തും.
Summary:- Real Madrid players have been among the standout performers at the 2026 FIFA World Cup, making a significant impact for their national teams. The club’s players have scored a combined 10 goals so far, with Kylian Mbappé and Vinícius Júnior leading the way with four goals each. Jude Bellingham and Arda Güler have also contributed with one goal.
Discover more from Footy Times
Subscribe to get the latest posts sent to your email.