സീറ്റ്‌ ഉറപ്പിക്കാൻ സ്പെയിൻ; ചരിത്രം കുറിക്കാൻ കേപ്പ് വെർഡെ, ഗ്രൂപ്പ്‌ എച്ചിൽ നിർണായക ദിനം

ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ അവസാന രണ്ട് ദിവസങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ലോകകപ്പ്. റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടുന്നതിനുള്ള ഏറ്റവും ആവേശകരമായ സാഹചര്യങ്ങളിലൂടെയാണ് ഗ്രൂപ്പ്‌ എച്ച് കടന്നു പോവുന്നത്.

നിലവിലെ സാഹചര്യത്തിൽ ഗ്രൂപ്പിലെ സ്പെയിൻ, ഉറുഗ്വേ, കേപ്പ് വെർഡെ, സൗദി അറേബ്യ ടീമുകൾക്ക് റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടാൻ കഴിയും.

 

 

ഗ്രൂപ്പ്‌ സ്റ്റേജ് പട്ടികയിൽ സ്പെയിനിന് നാല് പോയിന്റും ഉറുഗ്വേ, കേപ്പ് വെർഡെയ്ക്ക് രണ്ട് പോയിന്റും സൗദി അറേബ്യക്ക് ഒരു പോയിന്റുമാണുള്ളത്. ഇതിൽ റൗണ്ട് ഓഫ് 32ലേക്ക് ഏറെകുറെ യോഗ്യത ഉറപ്പിച്ചത് സ്പെയിൻ മാത്രമാണെന്ന് പറയാം.

 

ALSO READ:- ഹാലാൻഡും എംബാപ്പെയും നേർക്കുനേർ; ജയിക്കുന്നവർ ഗ്രൂപ്പ്‌ ചാമ്പ്യന്മാർ

 

ഗ്രൂപ്പ്‌ സ്റ്റേജ് റൗണ്ട് 3യിൽ സ്പെയിൻ-ഉറുഗ്വേയാണ് നേരിടുക. നാളെ പുലർച്ചെ 5:30ക്കാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്. ഉറുഗ്വേയെ സംബന്ധിച്ചെടുത്തോളം ഇതൊരു ജീവൻമരണ പോരാട്ടമാണ്.

 

 

ഉറുഗ്വേയ്ക്ക് വിജയിക്കാൻ സാധിച്ചാൽ മാത്രമേ റൗണ്ട് ഓഫ് 32ലേക്ക് സ്ഥാനം ഉറപ്പിക്കാൻ കഴിയുകയുള്ളൂ. സമനിലയിൽ പിരിഞ്ഞാൽ പോലും ഉറുഗ്വേയ്ക്ക് റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടാൻ കഴിയില്ല.

 

ALSO READ:- നോക്ക്ഔട്ടിൽ ബ്രസീൽ നേരിടുക ജപ്പാനെ; നെതർലാൻഡ്‌സിന് എതിരാളികൾ മൊറോക്കോ

 

ഗ്രൂപ്പിലെ ദുർബലരായ കേപ്പ് വെർഡെനോടും സൗദി അറേബ്യനോടുള്ള ദൈനിയ പ്രകടനമാണ് ഉറുഗ്വേയ്ക്ക് തിരിച്ചടിയായത്. ഇരു ടീമുകളോടും സമനിലയിൽ പിരിയുകയായിരുന്നു ഉറുഗ്വേ.

 

 

മറുഭാഗത്ത് സ്പെയിൻ ആദ്യ മത്സരത്തിൽ കേപ്പ് വെർഡെയിനോട് സമനില ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും, രണ്ടാം മത്സരത്തിൽ സൗദി അറേബ്യനോടുള്ള 4-0ന്റെ ഗംഭീര വിജയമാണ് സ്പെയിനിന് തുണയായത്.

 

ചരിത്രം കുറിക്കാൻ കേപ്പ് വെർഡെ

 

ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച കേപ് വെർഡെയ്ക്ക് റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടാൻ സുവർണ്ണാവസരം വന്നിരിക്കുകയാണ്. സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ കേപ്പ് വെർഡെ യോഗ്യത നേടും.

 

 

നാളെ പുലർച്ചെ 5:30ക്ക് തന്നെയാണ് കേപ്പ് വെർഡെ-സൗദി അറേബ്യ മത്സരവും നടക്കുക. സ്പെയിനിനെയും ഉറുഗ്വേയെയും യഥാക്രമം 0-0 നും 2-2 നും സമനിലയിൽ തളച്ചാണ് കേപ്പ് വെർഡെ വരുന്നത്.

മറുഭാഗത്ത് ആദ്യ മത്സരത്തിൽ ഉറുഗ്വേനോട്‌ സമനിലയിലും രണ്ടാം മത്സരത്തിൽ സ്പെയിനിനോട്‌ വമ്പൻ തോൽവിയുമാണ് സൗദി അറേബ്യക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ കേപ്പ് വെർഡെയെ തോൽപ്പിച്ചാൽ മാത്രമേ സൗദിക്കും യോഗ്യത നേടാൻ കഴിയുകയുള്ളൂ.

 

ALSO READ:- റൊണാൾഡോയ്ക്ക് ആദരവുമായി നൈക്കി; CR7ന്റെ പേരിൽ പുതിയ ബൂട്ട് പുറത്തിറക്കി

 

സാരം പറഞ്ഞാൽ ഗ്രൂപ്പ്‌ എച്ചിൽ നാളെ നടക്കാൻ പോവുന്ന രണ്ട് മത്സരവും നാല് ടീമുകൾക്കും ജീവൻമരണ പോരാട്ടമാണ്.

 

Summary:- Group H is set for an exciting finish as the 2026 FIFA World Cup group stage enters its final two days. Spain, Uruguay, Cape Verde, and Saudi Arabia are all still in contention for a place in the Round of 32. Spain lead the group with four points and are on the verge of qualification. World Cup debutants Cape Verde have a historic opportunity to reach the knockout stage. A win over Saudi Arabia in their final group match would guarantee their place in the Round of 32.


Discover more from Footy Times

Subscribe to get the latest posts sent to your email.

Cape VerdeSaudi ArabiaSpainUruguay
Comments (0)
Add Comment