2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. 48 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നിന്ന് 16 ടീമുകൾ പുറത്തായി കഴിഞ്ഞു.
ഈയൊരു ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചത് വെറും മൂന്ന് ടീമുകൾ മാത്രമാണ്. ഇതിൽ തന്നെ ഈയൊരു ലോകകപ്പ് എത്രത്തോളം കഠിനമാണെന്ന് മനസ്സിലാക്കാം.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, ആതിഥേയരായ മെക്സിക്കോ, ഫ്രാൻസ് ടീമുകളാണ് ഗ്രൂപ്പ് സ്റ്റേജിൽ തോൽക്കാത്ത മൂന്ന് ടീമുകൾ.
1) അർജന്റീന
ഗ്രൂപ്പ് ജെയിലെ വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ അർജന്റീന മൂന്ന് മത്സരങ്ങളും ജയിച്ച് പട്ടികയിൽ ഒന്നാമത് ഫിനിഷ് ചെയ്തിരിക്കുകയാണ്.
ആദ്യ മത്സരത്തിൽ അൾജീരിയെ 3-0തിനും രണ്ടാം മത്സരത്തിൽ ഓസ്ട്രിയെ 2-0തിനും മൂന്നാം മത്സരത്തിൽ ജോർദാനെ 3-1നുമാണ് അർജന്റീന തോൽപ്പിച്ചത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോൾ നേടിയ ക്യാപ്റ്റൻ ലയണൽ മെസ്സി തന്നെയായിരുന്നു അർജന്റീനയുടെ ഹീറോ. നിലവിൽ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് റെസിൽ ഒന്നാമതാണ് മെസ്സി.
ALSO READ:-
ഇനി നോക്ക്ഔട്ടിൽ കേപ്പ് വെർഡെയാണ് അർജന്റീന നേരിടുക. ജൂലൈ നാലിന് പുലർച്ചെ 3:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.
2) മെക്സിക്കോ
2026 ലോകകപ്പിലെ ആതിഥേയരായ മെക്സിക്കോ അപ്രതീക്ഷത പ്രകടനമാണ് കാഴ്ച്ചവെച്ചത്. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത രണ്ട് ടീമിൽ ഒരു ടീമാണ് മെക്സിക്കോ. മറ്റൊരു ടീം സ്പെയിനാണ്.
ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ 2-0തിനും രണ്ടാം മത്സരത്തിൽ സൗത്ത് കൊറിയെ 1-0തിനും മൂന്നാം മത്സരത്തിൽ ചെക്ക് റിപ്പബ്ലികിനെ 3-0തിനുമാണ് മെക്സിക്കോ തോൽപ്പിച്ചത്
ഇനി മെക്സിക്കോ റൗണ്ട് ഓഫ് 32വിൽ ഇക്വഡോറിനെ നേരിടും. ജൂലൈ ഒന്നിന് പുലർച്ചെ 6:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.
3) ഫ്രാൻസ്
ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ മത്സരത്തിലും സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ചുരുക്കം ചില ടീമുകളിൽ ഒന്നാണ് ഫ്രാൻസ്. 10 ഗോളുകൾ നേടി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമുകളിൽ ഒന്നാണ് ഫ്രാൻസ്.
ഒന്നാം മത്സരത്തിൽ സെനഗലിനെ 3-1നും രണ്ടാം മത്സരത്തിൽ ഇറാഖിനെ 3-0തിനും മൂന്നാം മത്സരത്തിൽ നോർവേയെ 4-1നുമാണ് ഫ്രാൻസ് തോൽപ്പിച്ചത്.
ഇതോടകം ടൂർണമെന്റിൽ നാല് ഗോളുകൾ നേടിയ എംബാപ്പെയുടെയും ഡെംബെലെയുടെയും മികവിലാണ് ഫ്രാൻസിന്റെ ജൈത്രയാത്ര തുടരുന്നത്.
ഇനി റൗണ്ട് ഓഫ് 32ൽ കരുത്തന്മാരായ സ്വിഡനെയാണ് ഫ്രാൻസ് നേരിടുക. ജൂലൈ ഒന്നിന് അർദ്ധരാത്രി 2:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.
Summary:- The group stage of the 2026 FIFA World Cup has concluded, with 16 teams eliminated from the 48-team tournament. Only three teams managed to win all three of their group-stage matches, highlighting just how competitive this World Cup has been. The only unbeaten teams with a perfect record are defending champions Argentina, co-hosts Mexico, and France.
Discover more from Footy Times
Subscribe to get the latest posts sent to your email.