Footy Times
The Beautiful Game, Beautifully Told

ഗ്രൂപ്പ്‌ സ്റ്റേജിൽ എല്ലാ മത്സരവും ജയിച്ചത് വെറും മൂന്ന് ടീമുകൾ മാത്രം; വമ്പൻ പ്രകടനവുമായി മെക്സിക്കോയും

0

‎2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. 48 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നിന്ന് 16 ടീമുകൾ പുറത്തായി കഴിഞ്ഞു.

‎ഈയൊരു ലോകകപ്പിൽ ഗ്രൂപ്പ്‌ സ്റ്റേജിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചത് വെറും മൂന്ന് ടീമുകൾ മാത്രമാണ്. ഇതിൽ തന്നെ ഈയൊരു ലോകകപ്പ് എത്രത്തോളം കഠിനമാണെന്ന് മനസ്സിലാക്കാം.

‎നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, ആതിഥേയരായ മെക്സിക്കോ, ഫ്രാൻസ് ടീമുകളാണ് ഗ്രൂപ്പ്‌ സ്റ്റേജിൽ തോൽക്കാത്ത മൂന്ന് ടീമുകൾ.

 

‎1) അർജന്റീന

‎ഗ്രൂപ്പ്‌ ജെയിലെ വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ അർജന്റീന മൂന്ന് മത്സരങ്ങളും ജയിച്ച് പട്ടികയിൽ ഒന്നാമത് ഫിനിഷ് ചെയ്തിരിക്കുകയാണ്.

 

Argentina

‎ആദ്യ മത്സരത്തിൽ അൾജീരിയെ 3-0തിനും രണ്ടാം മത്സരത്തിൽ ഓസ്ട്രിയെ 2-0തിനും മൂന്നാം മത്സരത്തിൽ ജോർദാനെ 3-1നുമാണ് അർജന്റീന തോൽപ്പിച്ചത്.

‎മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോൾ നേടിയ ക്യാപ്റ്റൻ ലയണൽ മെസ്സി തന്നെയായിരുന്നു അർജന്റീനയുടെ ഹീറോ. നിലവിൽ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് റെസിൽ ഒന്നാമതാണ് മെസ്സി.

ALSO READ:-

‎ഇനി നോക്ക്ഔട്ടിൽ കേപ്പ് വെർഡെയാണ് അർജന്റീന നേരിടുക. ജൂലൈ നാലിന് പുലർച്ചെ 3:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്‌.

2) മെക്സിക്കോ

‎2026 ലോകകപ്പിലെ ആതിഥേയരായ മെക്സിക്കോ അപ്രതീക്ഷത പ്രകടനമാണ് കാഴ്ച്ചവെച്ചത്. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത രണ്ട് ടീമിൽ ഒരു ടീമാണ് മെക്സിക്കോ. മറ്റൊരു ടീം സ്പെയിനാണ്.

 

worldcup

‎ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ 2-0തിനും രണ്ടാം മത്സരത്തിൽ സൗത്ത് കൊറിയെ 1-0തിനും മൂന്നാം മത്സരത്തിൽ ചെക്ക് റിപ്പബ്ലികിനെ 3-0തിനുമാണ് മെക്സിക്കോ തോൽപ്പിച്ചത്

‎ഇനി മെക്സിക്കോ റൗണ്ട് ഓഫ് 32വിൽ ഇക്വഡോറിനെ നേരിടും. ജൂലൈ ഒന്നിന് പുലർച്ചെ 6:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

‎3) ഫ്രാൻസ്

‎ഗ്രൂപ്പ്‌ സ്റ്റേജിലെ എല്ലാ മത്സരത്തിലും സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ചുരുക്കം ചില ടീമുകളിൽ ഒന്നാണ് ഫ്രാൻസ്. 10 ഗോളുകൾ നേടി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമുകളിൽ ഒന്നാണ് ഫ്രാൻസ്.

 

france

‎ഒന്നാം മത്സരത്തിൽ സെനഗലിനെ 3-1നും രണ്ടാം മത്സരത്തിൽ ഇറാഖിനെ 3-0തിനും മൂന്നാം മത്സരത്തിൽ നോർവേയെ 4-1നുമാണ് ഫ്രാൻസ് തോൽപ്പിച്ചത്.

‎ഇതോടകം ടൂർണമെന്റിൽ നാല് ഗോളുകൾ നേടിയ എംബാപ്പെയുടെയും  ഡെംബെലെയുടെയും മികവിലാണ് ഫ്രാൻസിന്റെ ജൈത്രയാത്ര തുടരുന്നത്.

‎ഇനി റൗണ്ട് ഓഫ് 32ൽ കരുത്തന്മാരായ സ്വിഡനെയാണ് ഫ്രാൻസ് നേരിടുക. ജൂലൈ ഒന്നിന് അർദ്ധരാത്രി 2:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്‌.

Summary:- The group stage of the 2026 FIFA World Cup has concluded, with 16 teams eliminated from the 48-team tournament. Only three teams managed to win all three of their group-stage matches, highlighting just how competitive this World Cup has been. The only unbeaten teams with a perfect record are defending champions Argentina, co-hosts Mexico, and France.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply