Footy Times
The Beautiful Game, Beautifully Told

ഉറുഗ്വേ താരങ്ങൾക്കെതിരെ കർശന നടപടി; ചാർട്ടേഡ് വിമാനം റദ്ദാക്കി, താരങ്ങൾ പ്രതിസന്ധിയിൽ

0

2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ്‌ സ്റ്റേജിൽ തന്നെ പുറത്തായിരിക്കുകയാണ് കരുത്തന്മാരായ ഉറുഗ്വേ. ടൂർണമെന്റിൽ ഒരു മത്സരം പോലും ജയിക്കാൻ കഴിയാതെയാണ് ഉറുഗ്വേ പുറത്താവുന്നത്.

‎ഈയൊരു ദൈനിയ തോൽവിയോടെ, ഉറുഗ്വേ ഫുട്ബോൾ ഫെഡറേഷൻ താരങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

‎ടൂർണമെന്റിൽ നിന്ന് പുറത്തായത്തോടെ, സ്‌ക്വാഡിലെ മുഴുവൻ താരങ്ങളെയും തിരികെ കൊണ്ടുവരാൻ ബുക്ക് ചെയ്തിരുന്ന ചാർട്ടർ ഫ്ലൈറ്റ് റദ്ദാക്കാൻ തീരുമാനിച്ചിരിരിക്കുകയാണ് ഉറുഗ്വേ ഫുട്ബോൾ ഫെഡറേഷൻ.

 

‎ഈയൊരു കടുത്ത നടപടി കൊണ്ട് തന്നെ ഉറുഗ്വേയൻ ഫുട്ബോൾ താരങ്ങൾക്ക് ഒരു ഗ്രൂപ്പായി രാജ്യത്തേക്ക് തിരിച്ചു മടങ്ങാൻ കഴിയില്ല. ഓരോ താരങ്ങളും വ്യക്തിഗതമായി തിരിച്ചു നാട്ടിലേക്ക് മടങ്ങേണ്ടതാണ്.

 

uruguay

‎ഇനി താരങ്ങൾക്ക് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലും ലേഓവറുകളിലും യാത്ര ചെയ്യുതു വേണം നാട്ടിലെത്താൻ.

ALSO READ:-

‎ഇതിൽ ചില കളിക്കാർ നേരിട്ട് തന്നെ അതത് ക്ലബ്ബുകൾക്കൊപ്പം ചേരും, മറ്റുള്ളവർ ആദ്യം ഉറുഗ്വേയിലേക്ക് മടങ്ങും, തുടർന്ന് കുറച്ചു നാളത്തെ വിശ്രമത്തിന് ശേഷം ക്ലബ്ബുകൾകൊപ്പം ചേരും.

‎നിലവിൽ ടീമിന്റെ ദൈനിയ പ്രകടനങ്ങളിലേക്ക് നയിച്ച ഘടകങ്ങൾ വിശകലനം ചെയ്യുന്നതിനും, മാർസെലോ ബീൽസ നയിക്കുന്ന ദേശീയ ടീമിന്റെ കായിക പദ്ധതിയുടെ ഭാവി നിർവചിക്കാൻ ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി ഉറുഗ്വേ ഫുട്ബോൾ ഫെഡറേഷൻ അധികൃതർ ഉടനടിയൊരു യോഗം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

ദുർബലമായി ഉറുഗ്വേ

‎ഉറുഗ്വേയുടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് 2026  ഫിഫ ലോകകപ്പിൽ കാഴ്ചവെച്ചത്. ഗ്രൂപ്പ്‌ സ്റ്റേജിൽ വെറും രണ്ട് പോയിന്റ് നേടാൻ മാത്രമേ ഉറുഗ്വേയ്ക്ക് സാധിച്ചുള്ളു.

 

uruguay

‎ആദ്യ മത്സരത്തിൽ സൗദി അറേബ്യനോട്‌ 2-2നും, രണ്ടാം മത്സരത്തിൽ അൾജീരിയിനോട് 1-1നും സമനിലയിൽ വീഴുകയായിരുന്നു ഉറുഗ്വേ.

 

 

‎തുടർന്ന് ഗ്രൂപ്പ്‌ സ്റ്റേജിലെ അവസാന മത്സരത്തിൽ സ്പെയിനോട്‌ എതിരില്ലാത്ത ഒരു ഗോളിന് തോറ്റത്തോടെ ഉറുഗ്വേ ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു.

‎പ്രതിരോധത്തിലെയും ഗോൾകീപ്പറുടെ മോശം പ്രകടനവുമാണ് ഉറുഗ്വേയ്ക്ക് ഈയൊരു ലോകകപ്പിൽ തിരിച്ചടിയായത്.

Summry;- Uruguay have suffered a disappointing exit from the 2026 FIFA World Cup after failing to win a single group-stage match. Following the early elimination, the Uruguayan Football Federation has reportedly taken strict action by canceling the charter flight that had been arranged to bring the entire squad back home together.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply