നോക്ക്ഔട്ട് ചിത്രം തെളിഞ്ഞു; പോർച്ചുഗൽ, നെതർലാൻഡ്‌സ്, ബ്രസീൽ, ഫ്രാൻസ് ടീമുകൾക്ക് കടുത്ത പോരാട്ടം
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. 48 രാജ്യങ്ങൾ പങ്കെടുത്ത ലോകകപ്പിൽ 16 ടീമുകൾ പുറത്തായിരിക്കുകയാണ്. ഇനി ബാക്കിയുള്ളത് 32 ടീമുകളാണ്.
ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചത്തോടെ റൗണ്ട് ഓഫ് 32ന്റെ ഫിക്സചറുകൾ റെഡിയായിരിക്കുകയാണ്. റൗണ്ട് ഓഫ് 32വിൽ തന്നെ വാശിയേറിയ പോരാട്ടങ്ങളാണ് അരങ്ങേറാൻ പോവുന്നത്.
റൗണ്ട് ഓഫ് 32വിലെ ഗ്ലാമറസ് പോരാട്ടങ്ങളിൽ വമ്പന്മാരായ പോർച്ചുഗൽ ക്രൊയേഷ്യയെയും, ഫ്രാൻസ് സ്വിഡനെയും, ബ്രസീൽ ജപ്പാനെയും, നെതർലാൻഡ്‌സ് മൊറോക്കോയെയും നേരിടും. റൗണ്ട് ഓഫ് 32ലെ ഏറ്റവും വലിയ പോരാട്ടങ്ങളായിരിക്കും ഇവ.
ഗ്രൂപ്പ് കെയിലെ മോശം പ്രകടനമാണ് പോർച്ചുഗലിന് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി ആറാം സ്ഥാനത്താണ് പോർച്ചുഗൽ ഫിനിഷ് ചെയ്തത്. മറുഭാഗത്ത് മൂന്നിൽ രണ്ടും വിജയിച്ചാണ് ക്രൊയേഷ്യ വരുന്നത്.

നോക്കൗട്ടിലെ മറ്റൊരു ഗ്ലാമർ പോരാട്ടമാണ് നെതർലാൻഡ്‌സും മൊറോക്കയും തമ്മിലുള്ളത്. നോക്കൗട്ടിൽ ഏറ്റവും കൂടുതൽ പേർ ഉറ്റുനോക്കുന്ന ഒരു മത്സരം കൂടിയാണിത്. ഇതുവരെ തോൽവിയറിയാതെയാണ് ഇരു ടീമും നേർകുനേർ വരുന്നത്.

ആദ്യ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ചും പിന്നീടുള്ള രണ്ട് മത്സരത്തിൽ വിജയിച്ചുമാണ് മൊറോക്കോ വരുന്നത്. നെതർലാൻഡ്‌സും ആദ്യ മത്സരത്തിൽ ജപ്പാനോടുള്ള സമനിലയ്ക്ക് ശേഷം രണ്ട് മത്സര വിജയിച്ചാണ് മൊറോക്കോയെ നേരിടാൻ വരുന്നത്.

മറ്റൊരു മത്സരത്തിൽ വമ്പന്മാരെ അട്ടിമറിച്ച് ശീലമുള്ള ജപ്പാൻ ബ്രസീലിനെ നേരിടും. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ജർമ്മനി, സ്പെയിൻ ടീമുകളെ തോൽപിച്ചത് പോലെ ഇത്തവണ ബ്രസീലിനനെ തോൽപ്പിക്കാൻ കഴിയും എന്ന പ്രതിക്ഷയിലാണ് ജപ്പാൻ. പക്ഷെ മറുഭാഗത്ത് ബ്രസീലായത് കൊണ്ട് തന്നെ കാര്യങ്ങൾ അത്ര എളുപ്പമാക്കില്ല.
നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് എതിരാളികൾ കേപ്പ് വെർഡെയാണ്. ജർമ്മനിക്ക് പരാഗ്വായും.
ലോകകപ്പ് 2026 റൗണ്ട് ഓഫ് 32 മത്സരങ്ങൾ
|
DATE |
ROUND OF 32 MATCH |
TIME (IST) |
VENUE |
|
Jun-29 |
South Africa vs Canada |
12:30 AM |
Los Angeles |
|
Jun-29 |
Brazil vs Japan |
10:30 PM |
Houston |
|
Jun-30 |
Germany vs Paraguay |
2:00 AM |
Foxborough |
|
Jun-30 |
Netherlands vs Morocco |
6:30 AM |
Guadalajara |
|
Jun-30 |
Cote d’Ivoire vs Norway |
10.30 PM |
Arlington |
|
Jul-01 |
France vs Sweden |
2:30 AM |
New Jersey |
|
Jul-01 |
Mexico vs Ecuador |
6:30 AM |
Mexico City |
|
Jul-01 |
England vs Congo DR |
9:30 PM |
Atlanta |
|
Jul-02 |
Belgium vs Senegal |
1.30 AM |
Seattle |
|
Jul-02 |
United States vs Bosnia-Herzegovina |
5.30 AM |
Santa Clara |
|
Jul-03 |
Spain vs Austria |
12:30 AM |
Los Angeles |
|
Jul-03 |
Portugal vs Croatia |
4:30 AM |
Toronto |
|
Jul-03 |
Switzerland vs Algeria |
8:30 AM |
Vancouver |
|
Jul-03 |
Australia vs Egypt |
11:30 PM |
Arlington |
|
Jul-04 |
Argentina vs Cape Verde |
3.30 PM |
Miami |
|
Jul-04 |
Colombia vs Ghana |
7:00 AM |
Kansas City |
എല്ലാ മത്സരങ്ങളും തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary:- The group stage of the 2026 FIFA World Cup has officially concluded. Of the 48 participating nations, 16 have been eliminated, leaving the remaining 32 teams to battle for a place in the next round. With the group stage now complete, the Round of 32 fixtures have been finalized, setting up several exciting and high-profile clashes.
Discover more from Footy Times
Subscribe to get the latest posts sent to your email.