Footy Times
The Beautiful Game, Beautifully Told

ആദ്യ ജയം നേടി മുംബൈ ; വീണ്ടും തോറ്റ് ഈസ്റ്റ് ബംഗാൾ

0

സീസണിലെ ആദ്യ ജയം നേടി മുംബൈ സിറ്റി എഫ്സി. ഗോവക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മുംബൈയുടെ ജയം.

ഫതോർടയിൽ നടന്ന മത്സരത്തിൽ നിക്കോസ് കരേലീസാണ് മുംബൈയെ മുന്നിലെത്തിക്കുന്നത്. ബോക്സിനു തൊട്ടു വെളിയിൽനിന്ന് വാൻ നീഫ് എടുത്ത സുന്ദരമായ ഫ്രീകിക്ക് ഹെഡറിലൂടെ കരേലിസ് വലയിലെത്തിച്ചു.

നാല്പതാം മിനിറ്റിൽ മുംബൈ ലീഡ് രണ്ടായി ഉയർത്തി, ബോക്സിന് പുറത്തുനിന്ന് വാൻ നീഫ് തൊടുത്ത ഇടങ്കാലൻ ഹോട്ട് ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിക്ക് പിടികൊടുക്കാതെ വലയിലേക്ക്.

രണ്ടാം പകുതിയിൽ പെനാൽറ്റി ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചു വരാൻ ഗോവ ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധം പതറാതെ നിന്നു.

ഇന്നത്തെ മറ്റൊരു മത്സരത്തിൽ എടികെ മോഹൻ ബഗാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തകർത്തു.

ബഗാനിനായി മക്ലാരൻ , പെട്രറ്റോസ് എന്നിവർ ഗോൾ നേടി. ജയത്തോടെ ബഗാൻ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ സീസണിലെ അഞ്ചു മത്സരങ്ങളിൽ അഞ്ചും തോറ്റ ഈസ്റ്റ് ബംഗാൾ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ്.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply