ബ്ലാസ്റ്റേഴ്‌സിന് പുതിയ കാവൽക്കാരൻ! അമരീന്ദറിനായി നീക്കം ശക്തം
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി ഒഡിഷ എഫ്സിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ അമരീന്ദർ സിംഗിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് അമരീന്ദർ സിംഗിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന സച്ചിന് സുരേഷ് ക്ലബ് വിട്ടത്തോടെയാണ്, ബ്ലാസ്റ്റേഴ്‌സ് അമരീന്ദർ സിംഗിനെ ലക്ഷ്യവെച്ചത്.

അഭ്യൂഹങ്ങൾ പ്രകാരം താരം കേരള ബ്ലാസ്റ്റേഴ്‌സുമായി ധാരണയിലെത്തിയെന്നാണ്. എന്നാൽ പേപ്പർവർക്കുകൾ തുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കാൻ ഇനിയും വൈക്കും.
കാരണം പുതിയ നിക്ഷേപകരുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കൈമാറ്റം അവസാന ഘട്ടത്തിലാണ്. ഈയൊരു ഇടപാട് പൂർത്തിയാക്കിയാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കാൻ കഴിയും.
ഇന്ത്യയിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് വളരെയധികം പരിചയസമ്പന്നനായ താരം കൂടിയാണ് അമരീന്ദർ. 33 കാരനായ താരം 2020-21 സീസണിൽ മുംബൈ സിറ്റി എഫ്സിക്കൊപ്പം ഐഎസ്എൽ കിരീടം നേടിയിട്ടുണ്ട്.

അതോടൊപ്പം 2023ൽ ഒഡിഷ എഫ്സിക്കൊപ്പം ഡ്യുറൻഡ് കപ്പ് ജേതാവ് കൂടിയാണ് താരം. വ്യക്തിപരമായ നേട്ടങ്ങൾ നോക്കുകയാണേൽ 2016ൽ ഐഎസ്എൽ, 2023ൽ ഡ്യുറൻഡ് കപ്പ് ടൂർണമെന്റുകളിലെ ഗോൾഡൻ ഗ്ലോവ് വിജയി കൂടിയാണ് താരം.
ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം അമരീന്ദർ സിംഗിന്റെ സൈനിങ് ഏറെ ഗുണം ചെയ്യും. എന്തിരുന്നാലും അമരീന്ദർ സിംഗിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ പൂർത്തിയാക്കുന്നതാണ്.
Summary:– Kerala Blasters are reportedly closing in on Odisha FC goalkeeper Amrinder Singh. The experienced shot-stopper has reportedly reached an agreement with the Blasters, with the signing awaiting completion of formalities.
Discover more from Footy Times
Subscribe to get the latest posts sent to your email.