2026 ഫിഫ ലോകകപ്പിൽ ഓസ്ട്രിയയ്‌ക്കെതിരെ അർജന്റീനയ്ക്ക് 2-0 ന് വിജയം. നായകൻ ലയണൽ മെസ്സിയാണ് രണ്ട് ഗോളുകളും നേടിയത്.
ഈയൊരു വിജയത്തോടെ അർജന്റീന റൗണ്ട് ഓഫ് 32ലേക്ക് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അതോടൊപ്പം ഓസ്ട്രിയക്കെതിരെ മെസ്സി രണ്ട് ഗോളുകൾ നേടിയത്തോടെ, പുരുഷ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയിരിക്കുകയാണ് മെസ്സി.
നിലവിൽ മെസ്സി 18 ഗോളുകളാണ് ലോകക്കപ്പിൽ നേടിയിട്ടുള്ളത്. മുൻ ജർമ്മൻ താരം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളെന്ന റെക്കോർഡാണ് മെസ്സി മറികടന്നത്.
ALSO READ:- “ഹാട്രിക്ക് നേടി റൊണാൾഡോ തിരിച്ചുവരും”; CR7ന് പിന്തുണയുമായി മുൻ ബാലൺ ഡി ഓർ ജേതാവ്
അതോടൊപ്പം 1958-ൽ ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്‌നും 1970-ൽ ബ്രസീലിന്റെ ജെയ്‌സിഞ്ഞോയും കഴിഞ്ഞാൽ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന മൂന്നാമത്തെ കളിക്കാരനായി മെസ്സി മാറിയിരിക്കുകയാണ്.
ALSO READ:- മികച്ചത് മെസ്സിയോ റൊണാൾഡോയോ?ചർച്ചകൾക്ക് വിരാമം; കൃത്യമായി മറുപടി നൽകി എംബാപ്പെ
അർജന്റീനയുടെ അവസാന ഒമ്പത് ലോകകപ്പ് മത്സരങ്ങളിൽ ഏഴിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്. ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റ് ഇതാ…
- ലയണൽ മെസ്സി – 18 ഗോളുകൾ
- കൈലിയൻ എംബാപ്പെ – 16 ഗോളുകൾ
- മിറോസ്ലാവ് ക്ലോസ് – 16 ഗോളുകൾ
- റൊണാൾഡോ നസാരിയോ – 15 ഗോളുകൾ
- ഗെർഡ് മുള്ളർ – 14 ഗോളുകൾ
മെസ്സിക്ക് വെല്ലുവിളിയുമായി എംബാപ്പെയും
ഓസ്ട്രിയക്കെതിരെ രണ്ട് ഗോളുകൾ നേടിയത്തോടെ ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായിരിക്കുകയാണ് മെസ്സി. എന്നാൽ മെസ്സിക്ക് വെല്ലുവിളിയുമായി തൊട്ട് പിന്നാലെ ഫ്രാൻസിന്റെ മുന്നേറ്റ താരം എംബാപ്പെയുണ്ട്.
ലോകക്കപ്പിൽ മെസ്സി ഇതോടകം 18 ഗോളുകൾ നേടിയിട്ടുണ്ട്, മറുഭാഗത്ത് ചൊവ്വാഴ്ച നടന്ന ഇറാഖിനെതിരെയുള്ള മത്സരത്തിൽ എംബാപ്പെ രണ്ട് ഗോളുകൾ കൂടി നേടിയത്തോടെ, 16 ഗോളുമായി മെസ്സിയുടെ തൊട്ട് പിന്നാലെയുണ്ട് എംബാപ്പെ.
അതുകൊണ്ട് തന്നെ എംബാപ്പെക്കും എപ്പോൾ വേണമെങ്കിലും ഈയൊരു റെക്കോർഡ് തകർക്കാൻ കഴിയുന്നതാണ്. നിലവിൽ 2026 ലോകക്കപ്പിൽ മെസ്സി അഞ്ച് ഗോളും എംബാപ്പെ നാല് ഗോളും നേടി ഗോൾഡൻ ബൂട്ട് റെസിൽ ഒന്നും രണ്ടും സ്ഥാനത്തുണ്ട്.
ALSO READ:- “നെയ്മർ ആദ്യത്തെ വർക്ക് ഫ്രം ഹോം പ്ലയെർ”; പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ്
SUMMARY:- Lionel Messi’s brace against Austria took his FIFA World Cup tally to 18 goals, making him the highest goalscorer in men’s World Cup history, surpassing Miroslav Klose’s previous record of 16 goals.
Discover more from Footy Times
Subscribe to get the latest posts sent to your email.