കൈലിയൻ എംബാപ്പെ ഒരു പത്രസമ്മേളനത്തിൽ പങ്കെടുക്കവെ, ഒരു വലിയ ചോദ്യം നേരിടേണ്ടി വന്നു. ലയണൽ മെസ്സി, എർലിംഗ് ഹാലൻഡ്, ഹാരി കെയ്ൻ എന്നിവരിൽ ആരാണ് മികച്ചത്.
“കെയ്ൻ, ഹാലൻഡ്, മെസ്സി, ഞാൻ എന്നിവരിൽ ആരാണ് ഏറ്റവും മികച്ചത്?” എംബാപ്പെ പറഞ്ഞു. “4 കളിക്കാർ? ലയണൽ മെസ്സി! അത് വ്യക്തമാണ്. അദ്ദേഹം മികച്ചവനാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഏറ്റവും മികച്ചത്. അത് വ്യക്തമാണ്.”
റിപ്പോർട്ടറുടെ യഥാർത്ഥ പട്ടികയിൽ റൊണാൾഡോയുടെ പേര് ഉണ്ടായിരുന്നില്ല, എന്നിട്ടും എംബാപ്പെ അദ്ദേഹത്തെ ഉയർത്തിക്കൊണ്ടുവന്നു. മെസ്സിക്കൊപ്പം ഏറ്റവും മുകളിൽ അദ്ദേഹത്തെ പ്രതിഷ്ഠിച്ചു.
ALSO READ:- ലോകക്കപ്പിൽ വരവറിയിച്ച് യമാൽ; സൗദിക്കെതിരെ ഗോൾ നേട്ടം, മെസ്സിയുടെ റെക്കോർഡ് തകർത്തു
അദ്ദേഹത്തിന് നൽകിയ പട്ടികയിൽ നിന്ന് നേരിട്ട് മെസ്സിയെ മാത്രമായിരുന്നു എംബാപ്പെ തിരെഞ്ഞെടുത്തത്. എന്നാൽ റൊണാൾഡോയെ അദ്ദേഹത്തോടൊപ്പം ചേർത്തത് ആരെയാണ് അദ്ദേഹം മാതൃകയായി കണക്കാക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ സന്ദേശം നൽകി.
ഇപ്പോഴും ആരാധകർ മെസ്സി vs റൊണാൾഡോ എന്ന വിഷയത്തിൽ തർക്കം തുടരുംകയാണ്. ആ ചർച്ച അടുത്ത കാലത്തൊന്നും കഴിയുമെന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. എന്നാൽ ഒട്ടേറെ ആരാധകർ കേൾക്കാൻ ആഗ്രഹിക്കുന്ന ഉത്തരമാണ് എംബാപ്പെ പറഞ്ഞത്.
ലോകകപ്പിൽ തുടക്കം ഗംഭീരമാക്കി എംബാപ്പെ
2026 ഫിഫ ലോകക്കപ്പിന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് കൈലിയൻ എംബാപ്പെ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സെൻഗലിനെതിരെ രണ്ട് ഗോളുകളാണ് താരം നേടിയത്.
എംബാപ്പെയുടെ ഇരട്ട ഗോൾ ബലത്തിൽ ഫ്രാൻസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെൻഗലിനെ പരാജയപ്പെടുത്തിയത്. ഈയൊരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടാൻ സാധ്യത കൽപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് എംബാപ്പെ.
ALSO READ:- നോക്ക്ഔട്ട് ഉറപ്പിക്കാൻ അർജന്റീന ഇറങ്ങുന്നു; എതിരാളികൾ ഓസ്ട്രിയ, സാധ്യത ഇലവൻ ഇങ്ങനെ…
രണ്ട് ഗോളുകൾക്ക് പുറമെ 37 ടച്ചും നാല് ഷോട്ട് ഓൺ ടാർഗറ്റും നേടി മികച്ച സ്റ്റാറ്റ്സും എംബാപ്പെക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇതേ പ്രകടനം താരം വരും മത്സരങ്ങളിലും കാഴ്ച്ചവെക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.
നോക്ക്ഔട്ട് ഉറപ്പിക്കാൻ ഫ്രാൻസ്!
ലോകക്കപ്പിൽ രണ്ടാം റൗണ്ട് മത്സരത്തിൽ ഫ്രാൻസ് ചൊവ്വാഴ്ച ഇറാഖിനെ നേരിടും. ചൊവ്വാഴ്ച പുലർച്ചെ 2:30ക്കാണ് ഫ്രാൻസ് ഇറാഖ് മത്സരം. യുഎസ്എയിലെ ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഇറാഖിനെ തോൽപ്പിച്ച് നോക്ക്ഔട്ട് യോഗ്യത ഉറപ്പിക്കാനാണ് ഫ്രാൻസ് ഇറങ്ങുന്നത്. മറുഭാഗത്ത് 2026 ലോകക്കപ്പിലെ ആദ്യ വിജയം തേടിയാണ് ഇറാഖ് ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ നോർവേയിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇറാഖ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഈയൊരു മത്സരം ഇറാഖ് തോൽക്കുകയാണേൽ ലോകക്കപ്പിൽ നിന്ന് പുറത്താവുന്നതായിരിക്കും.
മത്സര തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
ALSO READ:- “നെയ്മർ ആദ്യത്തെ വർക്ക് ഫ്രം ഹോം പ്ലയെർ”; പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ്
Summary:- During a press conference, Kylian Mbappé was asked a big question: among Lionel Messi, Erling Haaland, and Harry Kane, who is the best player? Mbappé replied by expanding the list to include himself and said that among Kane, Haaland, Messi, and himself, Lionel Messi is the best. He added that Messi, along with Cristiano Ronaldo, belongs at the very top of football history.
Discover more from Footy Times
Subscribe to get the latest posts sent to your email.