നോക്ക്ഔട്ട് ഉറപ്പിക്കാൻ അർജന്റീന ഇറങ്ങുന്നു; എതിരാളികൾ ഓസ്ട്രിയ, സാധ്യത ഇലവൻ ഇങ്ങനെ…

ലോകകപ്പിൽ മറ്റൊരു വിജയം ലക്ഷ്യമിട്ട് അർജന്റീന ഇന്ന് ഇറങ്ങുകയാണ്. ഓസ്ട്രിയാണ് എതിരാളികൾ. ഗ്രൂപ്പ്‌ സ്റ്റേജിൽ അർജന്റീന നേരിടാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി ഓസ്ട്രിയായിരിക്കും. ഇന്ത്യൻ സമയം രാത്രി 10:3ക്കാണ് കിക്ക്ഓഫ്.

‎ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ചാണ് ഇരു ടീമും നേർക്കുനേർ വരുന്നത്. അർജന്റീന അൾജീരിയയെ 3-0തിനും ഓസ്ട്രിയ ജോർദാനെ 3-1 സ്കോറിനുമാണ് പരാജയപ്പെടുത്തിയത്.

 

‎ലയണൽ മെസ്സിയുടെ ഹാട്രിക്ക് മികവിലായിരുന്നു അർജന്റീനയുടെ വിജയം. ഓസ്ട്രിയെ നേരിടാൻ വരുമ്പോൾ, അർജന്റീനയുടെ മുഴുവൻ പ്രതീക്ഷയും ഈ 38 കാരനിലാണ്.

അർജന്റീന ടീം അപ്ഡേറ്റ്

‎ഓസ്ട്രിയെ നേരിടാൻ ഇറങ്ങുന്ന അർജന്റീന ടീമിനെ പരിക്കുകളോ സസ്‌പെൻഷനുകളോ ബാധിക്കുന്നില്ല. അൾജീരിയയ്‌ക്കെതിരായ 3-0 ന്റെ ആദ്യ വിജയത്തിന് ശേഷം ലയണൽ സ്‌കലോണിക്ക് തിരഞ്ഞെടുക്കാൻ പൂർണ്ണ ഫിറ്റ്‌നസ് ഉള്ള ഒരു ടീം തന്നെയുണ്ട്.

 

‎അൾജീരിയയ്‌ക്കെതിരായ തന്റെ 200ആം അന്താരാഷ്ട്ര മത്സരത്തിൽ ഇറങ്ങിയ മെസ്സിയുടെ ഹാട്രിക് മികവിലായിരുന്നു അർജന്റീനയുടെ വിജയം. രണ്ടാം മത്സരത്തിലേക്ക് കടക്കുമ്പോഴും അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന് യാതൊരു പ്രശ്നങ്ങളുമില്ല.

‎കണങ്കാൽ പരിക്കിനെത്തുടർന്ന് ഈ ആഴ്ചയിൽ വെവ്വേറെ പരിശീലനം നടത്തിയ ഒരേയൊരു കളിക്കാരൻ ടാഗ്ലിയാഫിക്കോ മാത്രമാണ്. അതുകൊണ്ട് തന്നെ ഓസ്ട്രിയക്കെതിരെ ടാഗ്ലിയാഫിക്കോ കളിക്കാൻ സാധ്യതയില്ല. പകരം ഗൊൺസാലോ മോണ്ടിയൽ തന്റെ റൈറ്റ്-ബാക്ക് സ്ഥാനം നിലനിർത്താനാണ് സാധ്യത.

‎ജൂലിയൻ അൽവാരസിനെ മറികടന്ന് ആക്രമണ നിരയിൽ ലൗട്ടാരോ മാർട്ടിനെസ് തന്നെ തുടരാനാണ് സാധ്യത. ജൂലിയൻ അൽവാരസ് കഴിഞ്ഞ മത്സരത്തിലെ പോലെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങുന്നതായിരിക്കും.

 

ALSO READ:- എലോയ് റൂം നിസാരക്കാരനല്ല; നേരിട്ട 29 ഷോട്ടുകളിൽ 15 സേവുകൾ, ചരിത്രം കുറിച്ച് കുറസാവോ ഗോളികീപ്പർ

‎അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ എന്നിവർ മിഡ്‌ഫീൽഡിൽ തുടരും. ക്രിസ്റ്റ്യൻ റൊമേറോയും ലിസാൻഡ്രോ മാർട്ടിനെസും ഒന്നാം നിര സെന്റർ-ബാക്ക് ജോഡിയായി തുടരും. എമിലിയാനോ മാർട്ടിനെസ് കാവലാളായി ഗോൾ വലയ്ക്ക് മുൻപിലും.

‎അർജൻ്റീന (4-4-1-1): എമി മാർട്ടിനെസ്;  മോണ്ടിയേൽ, റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, മദീന,  ഡി പോൾ, മാക് അലിസ്റ്റർ, ഫെർണാണ്ടസ്, അൽമാഡ, മെസ്സി, ലിസാൻഡ്രോ മാർട്ടിനെസ്

ഓസ്ട്രിയ ടീം അപ്ഡേറ്റ്

‎അർജന്റീനയ്ക്കെതിരായ മത്സരത്തിൽ ഓസ്ട്രിയ രണ്ട് പ്രധാന ഫിറ്റ്നസ് ആശങ്കകൾ ഉയർത്തുന്നുണ്ട്. ഫ്ലോറിയൻ ഗ്രില്ലിറ്റ്ഷും പാട്രിക് വിമ്മറും ഈ മത്സരത്തിന് മുന്നോടിയായി പേശീ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.

 

‎പരിശീലകൻ റാങ്‌നിക്കിന്റെ 4-2-3-1 എന്ന ഫോർമേഷനിലെ പ്രധാന കഥാപാത്രങ്ങളാണ് ഈ ണ്ട് കളിക്കാർ. വിമ്മറിന് ഈയൊരു മത്സരം നഷ്ടമാവുകയാണേൽ, പകരക്കാരനായി റൊമാനോ ഷ്മിഡ് കളിക്കാനാണ് സാധ്യത.

‎ജോർദാൻ മത്സരത്തിൽ നിന്ന് പുതിയ പരിക്കുകളൊന്നും റാങ്‌നിക് റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അർജന്റീനയ്ക്കെതിരെയും സമാനമായ ഒരു സ്റ്റാർട്ടിംഗ് ലൈനപ്പിനെ ഫീൽഡ് ചെയ്യാൻ ഒരുങ്ങുകയാണ് ഓസ്ട്രിയ.

ഓസ്ട്രിയ (4-2-3-1): എ. ഷ്ലാഗർ, പോഷ്, ലിയൻഹാർട്ട്, അലബ, മ്വെനെ; സെയ്വാൾഡ്, എക്സ്. ഷ്ലാഗർ, ഷ്മിഡ്, ലൈമർ, സാബിറ്റ്സർ; കലജ്ദ്ജിച്.

അർജന്റീന-ഓസ്ട്രിയ മത്സരം അങ്ങനെ കാണാം?

2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

Summary :- Argentina will be aiming for another win in the FIFA World Cup when they face Austria today. This is expected to be their toughest Group Stage challenge so far. Kick-off is scheduled for 10:30 PM IST.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaAUSTRIAAustria Ralf RangnickFIFA world cupFIFA World Cup 2026Lionel Messi
Comments (0)
Add Comment